ന്യൂഡൽഹി:മാധ്യമ പ്രവർത്തകയെ കയ്യേറ്റം ചെയ്ത് ദേശീയ ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്.
മാധ്യമ പ്രവർത്തക ചോദ്യമുന്നയിക്കുന് നതിനിടെ കാറിന്റെ ഡോര്‍ വലിച്ചടച്ച് ചാനല്‍ മൈക്കിന് കേടുവരുത്തുകയും ചെയ്തു. ടൈംസ് നൗ ചാനലിലെ മാധ്യമപ്രവര്‍ത്തക തേജ്ശ്രീ പുരന്ദരെയോടാണ് ഡല്‍ഹി വിമാനത്താവളത്തില്‍ വെച്ച് ഇയാള്‍ മോശമായി പെരുമാറിയത്.
വനിത ഗുസ്തി താരങ്ങള്‍ക്കെതിരെ ലൈംഗിാതിക്രമം നടത്തിയെന്ന് ഡല്‍ഹി പൊലീസ് കോടതിയില്‍ സമർപ്പിച്ച കുറ്റപത്രത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ‘നിങ്ങള്‍ക്ക് തരാൻ എന്റെ പക്കല്‍ മസാലയൊന്നുമില്ല’ (മേരെ പാസ് അപ്‌കെ ലിയേ കുച്ച് മസാല നഹി ഹേ) എന്നാണ് മാധ്യമപ്രവര്‍ത്തകയോട് ബ്രിജ്ഭൂഷണ്‍ പ്രതികരിക്കുന്നത്. രാജിവെക്കുമോ എന്ന് ചോദിച്ചപ്പോള്‍ സിങ് പൊട്ടിത്തെറിച്ചു. ‘ഞാൻ എന്തിന് രാജിവെക്കണം? എന്തടിസ്ഥാനത്തിലാണ് നിങ്ങള്‍ രാജി ആവശ്യപ്പെടുന്നത്? മിണ്ടാതിരിക്കൂ..’ എന്നായിരുന്നു മറുപടി.
വനിത ഗുസ്തി താരങ്ങള്‍ക്കെതിരെ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ് ലൈംഗികാതിക്രമം നടത്തിയിട്ടുണ്ടെന്നും കേസില്‍ വിചാരണ നേരിടണമെന്നുമാണ് ഡല്‍ഹി പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്. ഒരു താരം തുടര്‍ച്ചയായി അതിക്രമം നേരിടേണ്ടി വന്നെന്നും കുറ്റപത്രത്തിൽ പറയുന്നു.