Month: July 2023

  • Local

    മേപ്പാടിയിൽ ഒപ്പം ഉണ്ടായിരുന്ന മാതാപിതാക്കളുടെ കണ്ണ് വെട്ടിച്ച് റോഡിലേക്ക് ഇറങ്ങിയോടിയ മൂന്നു വയസ്സുകാരിയെ ഓട്ടോ ഇടിച്ചു

    മേപ്പാടി: വയനാട് മേപ്പാടിയിൽ റോഡിലേക്ക് ഇറങ്ങിയോടിയ മൂന്നു വയസ്സുകാരിയെ ഓട്ടോ ഇടിച്ചു. മേപ്പാടി സ്വദേശി സുരേന്ദ്രന്റെ മകൾ ലാവണ്യയാണ് അപകടത്തിൽപ്പെട്ടത്. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെ പരിക്ക് ഗുരുതരമല്ല. ഉച്ചയോടെ മേപ്പാടി ഓട്ടോ സ്റ്റാൻഡിന് സമീപമാണ് അപകടം. ഒപ്പം ഉണ്ടായിരുന്ന മാതാപിതാക്കളുടെ കണ്ണ് വെട്ടിച്ച് കുട്ടി റോഡിലേക്ക് ഓടിയതാണ് അപകടത്തിന് കാരണമായത്. കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അമ്മയ്ക്കും പരിക്കേറ്റു. തലനാരിഴയ്ക്കാണ് ഇരുവരും രക്ഷപ്പെട്ടത്. ഈ സമയം റോഡിലുള്ളവർ മുഴുവൻ അമ്പരപ്പോടെയാണ് നോക്കി നിന്നത്. കുട്ടി ഓട്ടോയുടെ അടിയിലേക്ക് വീണെങ്കിലും ദേഹത്തൂടെ വണ്ടി കയറാത്തത് രക്ഷയായി. ഉടൻ തന്നെ നാട്ടുകാർ ഓടിയെത്തി രണ്ടുപേരെയും രക്ഷിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരുടേയും നില ഗുരുതരമല്ലെന്നാണ് വിവരം.

    Read More »
  • India

    യമുന നദിയിലെ ജലനിരപ്പ് സര്‍വകാല റെക്കോര്‍ഡില്‍ ;പ്രദേശത്ത് നിരോധനാജ്ഞ

    ന്യൂഡൽഹി:യമുന നദിയിലെ ജലനിരപ്പ് സര്‍വകാല റെക്കോര്‍ഡില്‍.നിലവിലെ ജലനിരപ്പ് അപകടനിലയായ 207 മീറ്ററിന് മുകളിലാണ്.ഇതിനുമുന്‍പ് 1978ലാണ് യമുന നദിയില്‍ ജലനിരപ്പ് 207 മീറ്റര്‍ കടന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി യമുനയിലെ ജലനിരപ്പില്‍ ദ്രുതഗതിയിലുള്ള വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഞായറാഴ്ച രാവിലെ 205 മീറ്റര്‍ ആയിരുന്നെങ്കില്‍ തിങ്കളാഴ്ച 206 അടി കടന്നു.തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങളില്‍ ഉള്ളവരെ മാറ്റിപ്പാര്‍പ്പിച്ചു.ബുധനാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ ജലനിരപ്പ് 207 മീറ്ററായി ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. നദിയിലെ ജലനിരപ്പ് ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്.സുരക്ഷയുടെ ഭാഗമായി പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

    Read More »
  • India

    സ്വകാര്യ സ്‌കൂള്‍ ടീച്ചര്‍മാര്‍ക്കും സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകരുടെ അതേ ശമ്ബളം നൽകണം: ഡൽഹി ഹൈക്കോടതി

    ന്യൂഡൽഹി:സ്വകാര്യ സ്‌കൂള്‍ ടീച്ചര്‍മാര്‍ക്കും സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകരുടെ അതേ ശമ്ബളം തന്നെ നല്‍കണമെന്ന ഉത്തരവുമായി ഡല്‍ഹി ഹൈക്കോടതി. ഏഴാം ശമ്ബള കമ്മീഷൻ അനുസരിച്ചുള്ള ശമ്ബളം ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മൂന്ന് അധ്യാപകരാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിനെ സമീപിച്ചത്. ഇതുപ്രകാരം മുന്‍കാല പ്രാബല്യത്തോടെ ജീവനക്കാര്‍ക്ക് ഏഴാം ശമ്ബള കമ്മീഷൻ അനുസരിച്ചുള്ള ശമ്ബളം വിതരണം ചെയ്യാന്‍ കോടതി ഉത്തരവിടുകയായിരുന്നു. അതോടൊപ്പം തന്നെ  അലവൻസുകള്‍, മെഡിക്കല്‍ സേവനങ്ങള്‍, പെൻഷൻ, ഗ്രാറ്റിവിറ്റി, പിഎഫ് എന്നിവയും ഇവർക്ക് ലഭ്യമാക്കണമെന്ന് കോടതിവിധിയിൽ പറയുന്നു.

    Read More »
  • LIFE

    തീപാറിക്കും തീപ്പൊരി ബെന്നി! ഇത് കണ്ട് കേരളക്കര മൊത്തം ഞെട്ടണം… രസമുണര്‍ത്തി ടീസര്‍ പുറത്ത്

    ഈ വർഷം തിയറ്ററുകളിലെത്തി വൻ വിജയം നേടിയ രോമാഞ്ചം എന്ന ചിത്രത്തിൽ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ഒരു കഥാപാത്രത്തെയാണ് അർജുൻ അശോകൻ അവതരിപ്പിച്ചത്. ഇപ്പോഴികാ അർജുൻ അശോകൻ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രം തീപ്പൊരി ബെന്നിയുടെ ടീസർ തന്നെ അത്തരത്തിൽ രസമുണർത്തുകയാണ്. അതേ, ടഫ് സ്റ്റെപ്സ് ആണ്. ഇത് കണ്ട് കേരളക്കര മൊത്തം ഞെട്ടണം എന്ന അർജുൻ അശോകൻറെ വോയ്സ് ഓവറോടെ ആരംഭിക്കുന്ന ടീസറിൽ എൺപതുകളിലെ ഡിസ്കോ ഡാൻസിനെ ഓർമ്മിപ്പിക്കുന്ന അവരുടെ പാട്ടും ചുവടുകളുമാണ്. അർജുൻ അശോകനും ഷാജു ശ്രീധറും റാഫിയും ചേർന്നുള്ള കിടിലൻ ഫയർ ഡാൻസാണ് ടീസറിലുള്ളത്. ഒരു തൊഴുത്തിൻറെ പശ്ചാത്തലത്തിലായിരുന്നു സിനിമയുടേതായി പുറത്തിറങ്ങിയ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക്. അടുത്തിടെ ‘രോമാഞ്ചം’, ‘പ്രണയവിലാസം’ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷകമനം കീഴടക്കിയ അർജുൻ വീണ്ടും ‘തീപ്പൊരി ബെന്നി’യിലൂടെ സിനിമാപ്രേമികളുടെ പ്രിയം നേടുമെന്നാണ് അണിയറക്കാരുടെ പ്രതീക്ഷ. ‘മിന്നൽ മുരളി’ ഫെയിം ഫെമിനാ ജോർജ്ജാണ് ചിത്രത്തിലെ നായിക. വൻവിജയം നേടിയ ‘വെള്ളിമൂങ്ങ’, ‘ജോണി ജോണി…

    Read More »
  • Kerala

    സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത പുരസ്കാരമായ കേരള പുരസ്കാരങ്ങള്‍ക്ക് നാമനിര്‍ദ്ദേശം ക്ഷണിച്ചു

    തിരുവനന്തപുരം:സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത പുരസ്കാരമായ കേരള പുരസ്കാരങ്ങള്‍ക്ക് നാമനിര്‍ദ്ദേശം ക്ഷണിച്ചു. വിവിധ മേഖലകളില്‍ സമഗ്ര സംഭാവന നല്‍കിയവര്‍ക്ക് അപേക്ഷിക്കാം. കേരള ജ്യോതി, കേരളപ്രഭ, കേരളശ്രീ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായാണ് ബഹുമതി നല്‍കുക. www.keralapuraskaram.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന ഓഗസ്റ്റ് 16 വരെ നാമനിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാം

    Read More »
  • Kerala

    യോഗ്യത ഇല്ലാതെ ചികിത്സ നടത്തിയ ‘ഡോക്ടര്‍’ അറസ്റ്റില്‍ 

    കോതമംഗലം: യോഗ്യത ഇല്ലാതെ ചികിത്സ നടത്തിയ ‘ഡോക്ടര്‍’ അറസ്റ്റില്‍.  തിരുവനന്തപുരം ചിറയൻകീഴ് വടശേരിക്കോണം എം.എസ് ബില്‍ഡിംഗില്‍ മുരുകേശ്വരി (29) യെയാണ് കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. യുക്രൈനില്‍ നിന്ന് മെഡിക്കല്‍ ബിരുദം സമ്ബാദിച്ചെങ്കിലും ഇന്ത്യയില്‍ ഡോക്ടറായി പ്രാക്ടീസ് ചെയ്യുന്നതിനുള്ള യോഗ്യത നേടിയിരുന്നില്ല. കുത്തുവഴി ലൈഫ് കെയര്‍ ആശുപത്രിയില്‍ 2021 മാര്‍ച്ച്‌ മുതല്‍ 2023 വരെ ഇവർ ഡോക്ടറായി പ്രാക്ടിസ് ചെയ്തിരുന്നു. കോതമംഗലം താലൂക്ക് ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ടിന്റെ പരാതിയിലാണ് കേസെടുത്തത്.

    Read More »
  • India

    തിമിരത്തിനുള്ള ശസ്ത്രക്രിയയ്ക്ക് ശേഷം പതിനെട്ടോളം രോഗികള്‍ക്ക് കാഴ്ച നഷ്ടപ്പെട്ടു; രാജസ്ഥാനിലെ സവായ് മാൻ സിംഗ് ആശുപത്രിയിൽ സംഘർഷം

    ജയ്പൂർ:തിമിരത്തിനുള്ള ശസ്ത്രക്രിയയ്ക്ക് ശേഷം പതിനെട്ടോളം രോഗികള്‍ക്ക് കാഴ്ച നഷ്ടപ്പെട്ടു എന്ന പരാതിയുമായി രോഗികളും ബന്ധുക്കളും രംഗത്തെത്തിയതോടെ രാജസ്ഥാനിലെ സവായ് മാൻ സിംഗ് (എസ്‌എംഎസ്) ആശുപത്രിയിൽ സംഘർഷം. രാജസ്ഥാനിലെ തന്നെ ഏറ്റവും അറിയപ്പെടുന്ന, ഏറ്റവും വലിയ സര്‍ക്കാര്‍ ആശുപത്രിയാണ് എസ്‌എംഎസ് ആശുപത്രി. രാജസ്ഥാൻ സര്‍ക്കാരിന്‍റെ കീഴിലുള്ള ചിരഞ്ജീവി ഹെല്‍ത്ത് സ്കീമിന്‍റെ ഭാഗമായി ഇവിടെ വച്ച്‌ നടത്തിയ തിമിര ശസ്ത്രക്രിയയ്ക്ക് പിന്നാലെയാണ് കാഴ്ച നഷ്ടപ്പെട്ടുവെന്ന പരാതിയുമായി ആളുകൾ രംഗത്തെത്തിയത്. ഒന്നിന് പിറകെ ഒന്നായി രോഗികള്‍ പരാതിയുമായി എത്തിയതോടെ ആശുപത്രിയിൽ സംഘർഷം രൂപപ്പെടുകയായിരുന്നു.പലര്‍ക്കും വീണ്ടും ശസ്ത്രക്രിയ നടത്തിയതായാണ് സൂചന. പലരും അസഹനീയമായ കണ്ണ് വേദനയെ തുടര്‍ന്നും ആശുപത്രിയിലെത്തി. ഇവരില്‍ ചിലര്‍ക്ക് മൂന്നാമത്തെ തവണ വരെ ശസ്ത്രക്രിയ നടത്തിയെന്നും പരാതിയുണ്ട്. എങ്കിലും ആര്‍ക്കും പോസിറ്റീവായ ഫലം കിട്ടിയില്ല. അതേസമയം തങ്ങളുടെ ഭാഗത്ത് നിന്ന് ചികിത്സാപ്പിഴവ് ഉണ്ടായിട്ടില്ല എന്നാണ് ആശുപത്രി അധികൃതര്‍  പറയുന്നത്. പക്ഷേ സംഭവം വിവാദമായതോടെ തങ്ങള്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ആശുപത്രി അറിയിച്ചു.ആശുപത്രിക്കെതിരെ കടുത്ത പ്രതിഷേധം ഉയർന്നതോടെ ഇവിടെ നൂറുകണക്കിന്…

    Read More »
  • Kerala

    പെന്‍ഷന്‍ വിതരണം ജൂലൈ 14 മുതല്‍;874 കോടി രൂപ അനുവദിച്ചു

    തിരുവനന്തപുരം: സംസ്ഥാനത്ത് പെന്‍ഷന്‍ വിതരണം ജൂലൈ 14 മുതല്‍ ആരംഭിക്കും.ഇതിനായി 874 കോടി രൂപ അനുവദിച്ചതായി ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ നല്‍കുന്നതിനുവേണ്ടി 768 കോടി രൂപയും ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ നല്‍കുന്നതിനായി 106 കോടി രൂപയും ഉള്‍പ്പെടെ 874 കോടി രൂപയാണ് അനുവദിച്ചത്. സംസ്ഥാനത്തെ 60 ലക്ഷത്തിലധികം ആളുകള്‍ക്ക് 1600 രൂപ വീതമാണ് പെന്‍ഷന്‍ നല്‍കുന്നത്.

    Read More »
  • Kerala

    ഇ ശ്രീധരന്‍ നിര്‍ദ്ദേശിച്ച അതിവേഗ റയിലിന് പിന്തുണ നല്‍കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍

    പാലക്കാട്:ഇ ശ്രീധരന്‍ നിര്‍ദ്ദേശിച്ച അതിവേഗ റയിലിന്  പിന്തുണ നല്‍കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. നടപ്പിലാക്കാന്‍ കഴിയാത്ത കെ റെയിലിന് വേണ്ടി വാശി പിടിക്കരുത്, നടപ്പിലാക്കാന്‍ കഴിയുന്ന വികസനമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സില്‍വര്‍ ലൈന്‍ നടപ്പാക്കാന്‍ കഴിയില്ലെന്ന് വ്യക്തമായതോടെയാണ് സര്‍ക്കാര്‍ മെട്രോമാനെ സമീപിച്ച്‌ പുതിയ പദ്ധതി വേണമെന്ന ആവശ്യം ഉന്നയിച്ചതെന്നും സുരേന്ദ്രന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇ ശ്രീധരനെ പാലക്കാട്ടെ വീട്ടിലെത്തി ഇന്ന് കെ സുരേന്ദ്രന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം കേരളത്തില്‍ എന്തു വികസനം വരുകയാണെങ്കിലും അതിനൊപ്പം താനുണ്ടാകുമെന്നും ഇ ശ്രീധരന്‍ വ്യക്തമാക്കി.

    Read More »
  • Kerala

    ‘മെഡിസിൻ ഹോം ഡെലിവറി’ ബോർഡുമായി മയക്കുമരുന്ന് വിതരണം നടത്തിയ യുവാവ് കൊച്ചിയില്‍ പിടിയിലായി

    കൊച്ചി:മെഡിസിൻ ഹോം ഡെലിവറി എന്ന വ്യാജേന മയക്കുമരുന്ന് വിതരണം നടത്തിയ യുവാവ് കൊച്ചിയില്‍ പിടിയിലായി. വൈപ്പിൻ എടവനക്കാട് അണിയില്‍ ജെൻസണ്‍ ബെര്‍ണാഡ് ആംബ്രോസ്  ആണ് എക്‌സൈസ് പിടിയിലായത്. വൈപ്പിൻ അണിയലിലുള്ള ഇയാളുടെ താമസ സ്ഥലത്ത് നിന്ന് 1.16 ഗ്രാം എംഡിഎംഎ, 7.45 ഗ്രാം ചരസ്, 3.36 ഗ്രാം ഹാഷിഷ് ഓയില്‍, 11 ഗ്രാം കഞ്ചാവ് എന്നിവ കണ്ടെടുത്തു. മയക്കുമരുന്നുകള്‍ തൂക്കി നോക്കാൻ ഉപയോഗിച്ചിരുന്ന ഇലട്രോണിക് ബാലൻസും എക്‌സൈസ് കസ്റ്റഡിയില്‍ എടുത്തു. മുബൈയില്‍ നിന്ന് മയക്കുമരുന്നുകള്‍ കടത്തിക്കൊണ്ട് വന്ന് വൈപ്പിൻ പരിസരങ്ങളില്‍ വില്‍പ്പന നടത്തുന്ന ആളെക്കുറിച്ചുള്ള ഇന്റലിജൻസ് റിപ്പോര്‍ട്ട് നേരത്തെ തന്നെ ലഭിച്ചിരുന്നു.തുടർന്ന് ഡെപ്യൂട്ടി കമ്മീഷണറുടെ സ്‌പെഷ്യല്‍ ആക്ഷൻ ടീം, ഞാറക്കല്‍ എക്‌സൈസ് എന്നിവരുടെ സംയുക്ത നീക്കത്തിലാണ് ഇയാൾ പിടിയിലായത്. പകല്‍ സമയം മുഴുവൻ വീടിനുള്ളില്‍ കഴിയുന്ന ഇയാള്‍ ഓണ്‍ലൈനായി പണം വാങ്ങി ആവശ്യക്കാര്‍ക്ക് രാത്രിയില്‍ മയക്കുമരുന്ന് വിതരണം നടത്തുകയായിരുന്നു ചെയ്തിരുന്നത്.വാഹനത്തിൽ മെഡിസിൻ ഹോം ഡെലിവറി എന്ന ബോർഡും വച്ചിരുന്നു.

    Read More »
Back to top button
error: