Month: July 2023

  • Kerala

    തിരുവല്ലയിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരുക്കേറ്റു; മൂന്നു പേരുടെ നില ഗുരുതരം

    തിരുവല്ല:കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരുക്കേറ്റു.ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. കാവുംഭാഗം – ഇടിഞ്ഞില്ലം റോഡിലെ അടിയിടത്ത് ചിറയില്‍ ഇന്നു വൈകുന്നേരമായിരുന്നു സംഭവം. കാര്‍ യാത്രികരായിരുന്ന കടപ്ര സ്വദേശികളായ സ്റ്റെഫിൻ, ദേവാനന്ദ്, ശരത്, കുര്യൻ, മണിക്കുട്ടൻ എന്നിവര്‍ക്കാണ് പരുക്കേറ്റത് . വൈകിട്ട് അഞ്ചരയോടെ അടിയിടത്ത് ചിറ ഇളയിടത്ത് ക്ഷേത്രത്തിന് സമീപത്തെ കൊടും വളവിലായിരുന്നു അപകടം. അപകടത്തില്‍ പരുക്കേറ്റ അഞ്ചുപേരെയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. തിരുവല്ല പൊലീസ് എത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

    Read More »
  • LIFE

    കോടതികളിൽ സ്ഥിരമായി കള്ളസാക്ഷി പറയുന്ന കൃഷ്ണനായി ശ്രീനിവാസൻ, എസ്ഐ ആയി വിനീത്; ‘കുറുക്കൻ’ ട്രെയ്‍ലർ

    വിനീത് ശ്രീനിവാസനും ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളായി ഒരുമിച്ചെത്തുന്ന ചിത്രമാണ് കുറുക്കൻ. ചിത്രത്തിൻറെ ട്രെയ്‍ലർ അണിയറക്കാർ പുറത്തുവിട്ടു. കോടതികളിൽ സ്ഥിരമായി കള്ളസാക്ഷി പറയാൻ എത്തുന്ന കൃഷ്ണൻ എന്ന ആളെയാണ് ശ്രീനിവാസൻ അവതരിപ്പിക്കുന്നത്. അതേസമയം ഒരു എസ്ഐയുടെ കഥാപാത്രമാണ് വിനീത് ശ്രീനിവാസന്. നർമ്മത്തിൻറെ മേമ്പൊടിയോടെ കഥ പറയുന്ന ചിത്രത്തിൽ മറ്റൊരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഷൈൻ ടോം ചാക്കോ ആണ്. 2.05 മിനിറ്റ് ദൈർഘ്യമുള്ള ടീസർ ആണ് അണിയറക്കാർ അവതരിപ്പിച്ചിരിക്കുന്നത്. നവാഗതനായ ജയലാൽ ദിവാകരൻ ആണ് കുറുക്കൻറെ സംവിധാനം. വർണ്ണചിത്രയുടെ ബാനറിൽ മഹാസുബൈർ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ സുധീർ കരമന, ശ്രീകാന്ത് മുരളി, ദിലീപ് മേനോൻ, ജോജി ജോൺ, അശ്വത് ലാൽ, ബാലാജി ശർമ്മ, കൃഷ്ണൻ ബാലകൃഷ്ണൻ, നന്ദൻ ഉണ്ണി, അസീസ് നെടുമങ്ങാട്, മാളവിക മേനോൻ, ഗൗരി നന്ദ, ശ്രുതി ജയൻ, അഞ്ജലി സത്യനാഥ്, അൻസിബാ ഹസ്സൻ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. ജിബു ജേക്കബ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു. മനോജ് റാംസിംഗ് തിരക്കഥ, സംഭാഷണം എഴുതുന്നു.…

    Read More »
  • India

    ബസിലെ മുസ്ലിം കണ്ടക്ടറോട് തലയിലെ തൊപ്പി നീക്കം ചെയ്യാൻ യാത്രക്കാരി; വിവാദമായതോടെ മാപ്പപേക്ഷ; കേസെടുത്ത് പോലീസ്

    ബംഗളൂരു: കോർപ്പറേഷൻ ബസിലെ മുസ്ലിം സമുദായക്കാരനായ കണ്ടക്ടറോട് തലയിലെ തൊപ്പി നീക്കാൻ യാത്രക്കാരിയായ യുവതി.ശേഷം ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്ക് വയ്ക്കുകയും ചെയ്തു.  വീഡിയോ വൈറലായതിന് പിന്നാലെ യുവതിക്കെതിരെ പോലീസ് കേസെടുത്തു.യുവതി തന്നെയാണ് വീഡിയോ ചിത്രീകരിച്ചതും.കണ്ടക്ടര്‍ മുസ്ലിം സമുദേയത്തില്‍ നിന്നുള്ള വ്യക്തിയായതിനാല്‍ യുവതിക്കെതിരെ വ്യാപകമായ വിമര്‍ശനവും സമൂഹത്തിന്റെ നാനാ തുറകളിൽ നിന്ന് ഉയരുന്നുണ്ട്. കണ്ടക്ടറായി യൂണിഫോമിലായിരിക്കുമ്ബോള്‍ തൊപ്പി ധരിക്കാമോ എന്നാണ് യുവതി കണ്ടക്ടറോട് ചോദിക്കുന്നത്. ധരിക്കാൻ ഒരുപക്ഷെ കഴിയുമെന്നാണ് കണ്ടക്ടര്‍ മറുപടി പറഞ്ഞത്.   നിങ്ങള്‍ മതം വീട്ടില്‍ ആചരിക്കുക, യൂണിഫോമിലായിരിക്കുമ്ബോള്‍ തൊപ്പി ധരിക്കാന്‍ പാടില്ല, യുവതി പറഞ്ഞു.പിന്നീട് ഇതിന്റെ വീഡിയോ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പങ്ക് വയ്ക്കുകയായിരുന്നു. യൂണിഫോമിന്റെ ഭാഗമായി തൊപ്പി ധരിക്കാമോയെന്ന് കണ്ടക്ടറോട് യുവതി വീണ്ടും എടുത്ത് ചോദിക്കുന്നതായും ഒന്നര മിനുറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ കാണാം. ഇതുവരെ ആരും തൊപ്പി ധരിക്കുന്നത് വിലക്കിയിട്ടില്ലെന്നും പരാതിയുണ്ടെങ്കില്‍ അധികൃതരെ സമീപിക്കാനും കണ്ടക്ടര്‍ യുവതിയോട് നിര്‍ദേശിച്ചു. സംഭവം കൈവിട്ടു പോയതോടെ യുവതി…

    Read More »
  • LIFE

    ‘മലൈക്കോട്ടൈ വാലിബനിലെ’ ലാലേട്ടന്റെ ഇൻട്രോയിൽ തിയറ്റർ കുലുങ്ങുമെന്ന് ടിനു പാപ്പച്ചൻ

    അടുത്തകാലത്ത് ഇത്രത്തോളം ഹൈപ്പ് ലഭിച്ച സിനിമ മലയാളത്തിൽ ഉണ്ടോ എന്ന കാര്യത്തിൽ സംശയമാണ്. പറഞ്ഞു വരുന്നത് മോഹൻലാൽ നായകനായി എത്തുന്ന ‘മലൈക്കോട്ടൈ വാലിബനെ’ കുറിച്ചാണ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തുന്ന ചിത്രം എന്നത് തന്നെയാണ് ആ ഹൈപ്പിന് കാരണം. സിനിമയുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾ എല്ലാം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കാറുണ്ട്. ഈ അവസരത്തിൽ ചിത്രത്തെ കുറിച്ച് സംവിധായകനും അസോസിയേറ്റുമായ ടിനു പാപ്പച്ചൻ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. “ലാൽ സാറിന്റെ ഇൻട്രോയിൽ ശരിക്കും തിയറ്റിൽ കുലുങ്ങും. ആ രീതിയിൽ ആയിരിക്കും അദ്ദേഹത്തിന്റെ ഇൻട്രോ”, എന്നാണ് ടിനു പാപ്പച്ചൻ പറയുന്നത്. ‘ചാവേർ’ സിനിമയുമായി ബന്ധപ്പെട്ട് ഫിലിം കമ്പാനിയൻ സൗത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു സംവിധായകന്റെ പ്രതികരണം. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പങ്ക് വെക്കുവാൻ തനിക്ക് അനുവാദമില്ല എന്നും ഈ ചിത്രം ആദ്യദിനം തിയറ്ററിന് പുറത്ത് നിന്ന് ആസ്വദിക്കണമെന്നാണ് ആഗ്രഹമെന്നും ടിനു പാപ്പച്ചൻ പറഞ്ഞു. മോഹൻലാലിന്റെയും ലിജോ ജോസ്…

    Read More »
  • India

    വന്ദേഭാരത് ഉദ്ഘാടനച്ചടങ്ങിന് പൊടിച്ചത് കോടികൾ! കണക്ക് പുറത്തുവിട്ട് റെയിൽവേ

    ചെന്നൈ: തിരുവനന്തപുരം-കാസർകോഡ്, ചെന്നൈ-കോയമ്പത്തൂർ വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകളുടെ ഉദ്ഘാടനത്തിനായി റെയിൽവെക്ക് 2.6 കോടി രൂപ ചെലവായെന്ന് റെയിൽവേ. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് രണ്ട് വന്ദേഭാരത് ട്രെയിനുകളും ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടന പരിപാടികൾ നടത്താനായി 2,62,60,367 രൂപ ചെലവഴിച്ചു. ചെന്നൈ-കോയമ്പത്തൂർ വന്ദേ ഭാരത് ഏപ്രിൽ എട്ടിനും തിരുവനന്തപുരം-കാസർകോട് വന്ദേ ഭാരത് ഏപ്രിൽ 25 നുമാണ് മോദി ഫ്ലാ​ഗ് ഓഫ് ചെയ്തത്. വിവരാവകാശ പ്രവർത്തകൻ അജയ് ബോസ് വിവരാവകാശ നിയമപ്രകാരം ഉന്നയിച്ച ചോദ്യത്തിനാണ് ദക്ഷിണ റെയിൽവേ മറുപടി നൽകിയത്. ചെന്നൈയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്ത പരിപാടിക്കായി റെയിൽവേക്ക് ആകെ 1,14, 42, 108 രൂപ ചെലവാക്കി. ഇതിൽ 1,05, 03, 624 രൂപ ഇവന്റ് മാനേജ്‌മെന്റ് കമ്പനി ഇവോക്ക് മീഡിയ എന്ന ഏജൻസിക്കാണ് നൽകിയത്. തിരുവനന്തപുരം-കാസർകോട് വന്ദേഭാരത് ട്രെയിൻ ഫ്ലാഗ് ഓഫ് പരിപാടിക്ക് ദക്ഷിണ റെയിൽവേയുടെ തിരുവനന്തപുരം ഡിവിഷൻ 1,48,18, 259 രൂപ ചെലവഴിച്ചു. മൈത്രി അഡ്വർടൈസിംഗ് വർക്ക്സ് ലിമിറ്റഡ്…

    Read More »
  • Kerala

    പ്രതിയുടെ ചിത്രം എടുക്കുന്നത് മാധ്യമ പ്രവർത്തകന്‍റെ ജോലി, എങ്ങനെ ഔദ്യോഗിക കൃത്യ നിർവ്വഹണം തടസ്സപ്പെടുത്തലാകും? മാതൃഭൂമി ന്യൂസിനെതിരായ കേസിൽ പൊലീസിനെ വിമർശിച്ച് ഹൈക്കോടതി

    കൊച്ചി: മാതൃഭൂമി ന്യൂസിനെതിരായ കേസിൽ പൊലീസിനെ വിമർശിച്ച് ഹൈക്കോടതി. പ്രതിയുടെ ഫോട്ടോ എടുക്കുന്നത് എങ്ങനെ ഔദ്യോഗിക കൃത്യ നിർവ്വഹണം തടസ്സപ്പെടുത്തലാകും. തിരിച്ചറിയൽ പരേഡ് നടത്തണമെങ്കിൽ പ്രതിയുടെ മുഖം മറച്ച് കൊണ്ടുവരണം. പ്രതിയുടെ ചിത്രം എടുക്കുന്നത് മാധ്യമ പ്രവർത്തകൻറെ ജോലിയാണെന്ന് ജസ്റ്റിസ് പി,വി കുഞ്ഞികൃഷ്ണൻ പറഞ്ഞു. ദൃശ്യം എടുത്തതിൽ കേസ് എടുക്കുന്നത് ചോദ്യം ചെയ്ത കോടതി കേസിൽ മാതൃഭൂമി ന്യൂസിൻറെ ക്യാമറ ആവശ്യപ്പെടുന്നത് എന്തിനാണെന്നും ചോദിച്ചു. പ്രതി ചേർക്കാതെ മാധ്യമ പ്രവർത്തകരെ നിരന്തം നോട്ടീസ് നൽകി വിളിപ്പിക്കുന്നത് എന്തിനെന്നും കോടതി ചോദിച്ചു. മാധ്യമ പ്രവർത്തകർക്ക് പല വിവരങ്ങളും കിട്ടും. അത് കണ്ടെത്താൻ ഫോൺ പിടിച്ചെടുക്കുന്ന പരിപാടി ശരിയല്ല. മാധ്യമ പ്രവർത്തകരുടെ ഫോൺ പിടിച്ചെടുക്കുന്നത് ഫോർത്ത് എസ്റ്റേറ്റ് സങ്കൽപ്പത്തിന് എതിരാണെന്നും കോടതി വാക്കാൽ നിരീക്ഷിച്ചു. കേസിൽ മാധ്യമ പ്രവർത്തകരെ അനാവശ്യമായി ബുദ്ധിമുട്ടിക്കരുതെന്ന് കോടതി ഉത്തരവിട്ടു. കേസിനെതിരെ മാതൃഭൂമി നൽകിയ പരാതികൾ ഡി.ജി.പി പരിഗണിക്കണം. ഇതിൽ മാതൃഭൂമി പ്രതിനിധിയെ കേട്ട് ഉടൻ തീരുമാനം എടുക്കണമെന്നും ജസ്റ്റിസ്…

    Read More »
  • LIFE

    ഓണത്തിന് തിയറ്ററുകൾ പൂരപ്പറമ്പാക്കും; നിറഞ്ഞാടാൻ ഷെയ്നും, പെപ്പെയും, നീരജ് മാധവും, ‘ആർഡിഎക്സ്’ ഓഗസ്റ്റ് 25ന്

    ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന പുതിയ ചിത്രം ‘ആര്‍ഡിഎക്സി’ന്റെ റിലീസ് വിവരം പുറത്തുവിട്ടു. ചിത്രം ഈ വർഷം ഓണം റിലീസ് ആയി തിയറ്ററുകളിൽ എത്തും. റിലീസ് അപ്ഡേറ്റ് പങ്കുവച്ചു കൊണ്ട് സെക്കൻഡ് ലുക്കും അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ഓഗസ്റ്റ് 25 ചിത്രം റിലീസ് ചെയ്യുമെന്ന് നേരത്തെ അറിയിച്ചിരുന്നു. കുടുംബ പ്രേക്ഷകരെയും യുവാക്കളെയും ഒരുപോലെ ആകര്‍ഷിക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രമെന്ന് അണിയറക്കാര്‍ വിശേഷിപ്പിച്ചിരിക്കുന്ന ആര്‍ഡിഎക്സ് നിര്‍മ്മിക്കുന്നത് വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സ് ആണ്. മലയാള സിനിമയെ ലോകസിനിമയ്ക്ക് മുമ്പിൽ ഉയർത്തിപ്പിടിച്ച മിന്നൽ മുരളി കൂടാതെ ബാംഗ്ലൂർ ഡെയ്സ്, കാട് പൂക്കുന്ന നേരം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം തുടങ്ങി ഒട്ടേറെ മികച്ച ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള ബാനറാണ് സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ്. ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവരുടേതാണ് തിരക്കഥ. കെ ജി എഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങൾക്ക് സംഘട്ടനം ഒരുക്കിയ അൻപറിവാണ് ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ…

    Read More »
  • Kerala

    സ്‌കൂള്‍ അദ്ധ്യാപികയടക്കം 8 യുവതികളെ പീഡിപ്പിച്ച ബസ് ഡ്രൈവര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

    ആറ്റിങ്ങൽ:സ്‌കൂള്‍ അദ്ധ്യാപികയടക്കം 8 യുവതികളെ പീഡിപ്പിച്ച ബസ് ഡ്രൈവര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു.തിരുവനന്തപുരം  ജില്ലാ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. സ്‌കൂള്‍ അദ്ധ്യാപികയടക്കം 8 യുവതികളെ പീഡിപ്പിക്കുകയും സ്വര്‍ണ്ണവും പണവും തട്ടിയെടുക്കുകയും ചെയ്തുവെന്നാണ് കേസ്.ചിറയിൻകീഴ് ആല്‍ത്തറമൂട് സ്വദേശി അപ്പി രാജേഷ് എന്ന രാജേഷാണ് (35)  പ്രതി.ഇയാൾ ആറ്റിങ്ങലിൽ ബസ് ഡ്രൈവറാണ്. കൊല്ലം, തിരുവനന്തപുരം ജില്ലയിലുള്ള വിവാഹിതരും വിദേശത്ത് ഭര്‍ത്താക്കന്മാരുമുള്ള സ്ത്രീകളുമാണ് ഇയാള്‍ ഇരകകളാക്കിയത്. ഒരു വനിതാ പൊലീസും ഇയാളുടെ തട്ടിപ്പിനിരയായി. സ്വകാര്യ ബസിലെ ഡ്രൈവറായ ഇയാള്‍ വനിതാ യാത്രക്കാരുമായി സൗഹൃദം സ്ഥാപിച്ച്‌ പീഡിപ്പിക്കുകയും, തുടര്‍ന്ന് പണവും, സ്വര്‍ണ്ണവും തട്ടിയെടുക്കുയുമായിരുന്നു. ഇത്തരത്തില്‍ എട്ടോളം യുവതികളെ ഇയാള്‍ ചൂഷണം ചെയ്തുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. യുവതികളില്‍ നിന്ന്  തട്ടിയെടുത്ത പണമുപയോഗിച്ച്‌ ഇയാള്‍ 2 സ്വകാര്യ ബസുകള്‍, ബുള്ളറ്റ്, ഇരുനില വീട് ഉൾപ്പെടെ ‍ വസ്തുവകകൾ  വാങ്ങിയിരുന്നു.ഇയാളുടെ അക്കൗണ്ടില്‍ 22 ലക്ഷം രൂപയുള്ളത് മരവിപ്പിക്കാൻ പൊലീസ് ബാങ്കിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ആറ്റിങ്ങല്‍ സ്വദേശിയായ യുവതിയില്‍ നിന്നും 25 ലക്ഷം രൂപയും, സ്വര്‍ണ്ണവും ഉള്‍പ്പെടെ…

    Read More »
  • LIFE

    വിജയ് സേതുപതിയുടെ അൻപതാമത്തെ ചിത്രം ‘മഹാരാജ’; മംമ്തയും പ്രധാന വേഷത്തിൽ

    സിനിമാപ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന വിജയ് സേതുപതിയുടെ അൻപതാമത്തെ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. മഹാരാജ എന്നാണ് ചിത്രത്തിൻറെ ടൈറ്റിൽ. പാഷൻ സ്റ്റുഡിയോസും ദി റൂട്ടും ചേർന്നാണ് ചിത്രത്തിൻറെ നിർമ്മാണം. ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ്, മംമ്ത മോഹൻദാസ്, നാട്ടി നടരാജ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിഥിലൻ സാമിനാഥൻ ആണ് സംവിധാനം. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ആക്ഷൻ ഡ്രാമ ചിത്രത്തിൽ ക്രൈമിൻറെയും തില്ലറിൻറെയും ഘടകങ്ങൾ ഉണ്ടായിരിക്കുമെന്ന് അണിയറക്കാർ അറിയിച്ചു. പാഷൻ സ്റ്റുഡിയോസിന്റെ ബാനറിൽ സുധൻ സുന്ദരവും ദി റൂട്ടിന്റെ ബാനറിൽ ജഗദീഷ് പളനിസ്വാമിയും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. കാന്താര ഉൾപ്പെടെ ബ്ലോക്ക്ബസ്റ്റർ കന്നഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ ബി അജനീഷ് ലോക്‌നാഥ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. നിഥിലന്റെ ‘കുരങ്ങു ബൊമ്മൈ’ എന്ന ചിത്രത്തിനും സംഗീതം നൽകിയത് അജനീഷ് ആയിരുന്നു. നിഥിലൻ സാമിനാഥനും റാം മുരളിയും ചേർന്നാണ് സംഭാഷണങ്ങൾ‌ ഒരുക്കുന്നത്. സ്റ്റണ്ട് അനിൽ അരസ്, മേക്കപ്പ് എ ആർ അബ്ദുൾ…

    Read More »
  • Kerala

    കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ ഡോക്ടർ ഷെറി ഐസക്കിനെ സസ്‌പെൻഡ് ചെയ്തു

    തൃശൂർ: കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ ഡോക്ടർ ഷെറി ഐസക്കിനെ സസ്‌പെൻഡ് ചെയ്തു. കൈക്കൂലി വാങ്ങിയതിന് ഇയാളെ പിടികൂടിയിരുന്നു. തൃശൂർ മെഡിക്കൽ കോളേജിലെ ഓർത്തോ വിഭാഗം ഡോക്ടറാണ് ഷെറി ഐസക്. കഴിഞ്ഞ ദിവസമാണ് ശസ്ത്രക്രിയ നടത്താൻ കൈക്കൂലി വാങ്ങിയ ഡോക്ടറെ വിജിലൻസ് കയ്യോടെ പിടികൂടിയത്. പാലക്കാട് സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. സർജറിക്ക് 3000 രൂപയാണ് ഡോക്ടർ കൈക്കൂലിയായി ആവശ്യപ്പെട്ടത്. സർജറിക്ക് തീയതി നൽകാൻ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന സ്ഥലത്ത് 3000 എത്തിക്കണമെന്നാവശ്യപ്പെടുകയായിരുന്നു. ഭാര്യയുടെ  ഓപ്പറേഷൻ നടത്തുന്നതിന് വേണ്ടിയാണ് പരാതിക്കാരനിൽനിന്ന് ഷെറി  ഐസക് 3000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. പരാതിയുടെ അടിസ്ഥാനത്തിൽ ഫിനോൾഫ്തലിൻ പുരട്ടിയ നോട്ട് വിജിലൻസ് കൊടുത്തയച്ചു. കൈക്കൂലി വാങ്ങിയതിന് പിന്നാലെ വിജിലൻസ് കൈയോടെ പിടികൂടി. നേരത്തെയും ഷെറി ഐസക്കിനെപ്പറ്റി കൈക്കൂലി പരാതി ഉയർന്നിരുന്നെങ്കിലും തെളിവില്ലാത്തതിനാൽ രക്ഷപെടുകയായിരുന്നു. കൈക്കൂലി കേസിൽ പിടിയിലായ ഡോക്ടറുടെ സ്വത്തുക്കളിൽ ഇഡി അന്വേഷണവും നടക്കും. വീട്ടിൽ നിന്ന് 15 ലക്ഷം രൂപ പിടിച്ചതിനെ തുടർന്നാണ് കേസിൽ ഇഡി ഇടപെടുന്നത്.…

    Read More »
Back to top button
error: