IndiaNEWS

സ്വകാര്യ സ്‌കൂള്‍ ടീച്ചര്‍മാര്‍ക്കും സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകരുടെ അതേ ശമ്ബളം നൽകണം: ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി:സ്വകാര്യ സ്‌കൂള്‍ ടീച്ചര്‍മാര്‍ക്കും സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകരുടെ അതേ ശമ്ബളം തന്നെ നല്‍കണമെന്ന ഉത്തരവുമായി ഡല്‍ഹി ഹൈക്കോടതി.
ഏഴാം ശമ്ബള കമ്മീഷൻ അനുസരിച്ചുള്ള ശമ്ബളം ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മൂന്ന് അധ്യാപകരാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിനെ സമീപിച്ചത്. ഇതുപ്രകാരം മുന്‍കാല പ്രാബല്യത്തോടെ ജീവനക്കാര്‍ക്ക് ഏഴാം ശമ്ബള കമ്മീഷൻ അനുസരിച്ചുള്ള ശമ്ബളം വിതരണം ചെയ്യാന്‍ കോടതി ഉത്തരവിടുകയായിരുന്നു.
അതോടൊപ്പം തന്നെ  അലവൻസുകള്‍, മെഡിക്കല്‍ സേവനങ്ങള്‍, പെൻഷൻ, ഗ്രാറ്റിവിറ്റി, പിഎഫ് എന്നിവയും ഇവർക്ക് ലഭ്യമാക്കണമെന്ന് കോടതിവിധിയിൽ പറയുന്നു.

Back to top button
error: