KeralaNEWS

ഇ ശ്രീധരന്‍ നിര്‍ദ്ദേശിച്ച അതിവേഗ റയിലിന് പിന്തുണ നല്‍കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍

പാലക്കാട്:ഇ ശ്രീധരന്‍ നിര്‍ദ്ദേശിച്ച അതിവേഗ റയിലിന്  പിന്തുണ നല്‍കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.
നടപ്പിലാക്കാന്‍ കഴിയാത്ത കെ റെയിലിന് വേണ്ടി വാശി പിടിക്കരുത്, നടപ്പിലാക്കാന്‍ കഴിയുന്ന വികസനമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
സില്‍വര്‍ ലൈന്‍ നടപ്പാക്കാന്‍ കഴിയില്ലെന്ന് വ്യക്തമായതോടെയാണ് സര്‍ക്കാര്‍ മെട്രോമാനെ സമീപിച്ച്‌ പുതിയ പദ്ധതി വേണമെന്ന ആവശ്യം ഉന്നയിച്ചതെന്നും സുരേന്ദ്രന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
ഇ ശ്രീധരനെ പാലക്കാട്ടെ വീട്ടിലെത്തി ഇന്ന് കെ സുരേന്ദ്രന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം കേരളത്തില്‍ എന്തു വികസനം വരുകയാണെങ്കിലും അതിനൊപ്പം താനുണ്ടാകുമെന്നും ഇ ശ്രീധരന്‍ വ്യക്തമാക്കി.

Back to top button
error: