KeralaNEWS

‘മെഡിസിൻ ഹോം ഡെലിവറി’ ബോർഡുമായി മയക്കുമരുന്ന് വിതരണം നടത്തിയ യുവാവ് കൊച്ചിയില്‍ പിടിയിലായി

കൊച്ചി:മെഡിസിൻ ഹോം ഡെലിവറി എന്ന വ്യാജേന മയക്കുമരുന്ന് വിതരണം നടത്തിയ യുവാവ് കൊച്ചിയില്‍ പിടിയിലായി.
വൈപ്പിൻ എടവനക്കാട് അണിയില്‍ ജെൻസണ്‍ ബെര്‍ണാഡ് ആംബ്രോസ്  ആണ് എക്‌സൈസ് പിടിയിലായത്.
വൈപ്പിൻ അണിയലിലുള്ള ഇയാളുടെ താമസ സ്ഥലത്ത് നിന്ന് 1.16 ഗ്രാം എംഡിഎംഎ, 7.45 ഗ്രാം ചരസ്, 3.36 ഗ്രാം ഹാഷിഷ് ഓയില്‍, 11 ഗ്രാം കഞ്ചാവ് എന്നിവ കണ്ടെടുത്തു. മയക്കുമരുന്നുകള്‍ തൂക്കി നോക്കാൻ ഉപയോഗിച്ചിരുന്ന ഇലട്രോണിക് ബാലൻസും എക്‌സൈസ് കസ്റ്റഡിയില്‍ എടുത്തു.
മുബൈയില്‍ നിന്ന് മയക്കുമരുന്നുകള്‍ കടത്തിക്കൊണ്ട് വന്ന് വൈപ്പിൻ പരിസരങ്ങളില്‍ വില്‍പ്പന നടത്തുന്ന ആളെക്കുറിച്ചുള്ള ഇന്റലിജൻസ് റിപ്പോര്‍ട്ട് നേരത്തെ തന്നെ ലഭിച്ചിരുന്നു.തുടർന്ന് ഡെപ്യൂട്ടി കമ്മീഷണറുടെ സ്‌പെഷ്യല്‍ ആക്ഷൻ ടീം, ഞാറക്കല്‍ എക്‌സൈസ് എന്നിവരുടെ സംയുക്ത നീക്കത്തിലാണ് ഇയാൾ പിടിയിലായത്.
പകല്‍ സമയം മുഴുവൻ വീടിനുള്ളില്‍ കഴിയുന്ന ഇയാള്‍ ഓണ്‍ലൈനായി പണം വാങ്ങി ആവശ്യക്കാര്‍ക്ക് രാത്രിയില്‍ മയക്കുമരുന്ന് വിതരണം നടത്തുകയായിരുന്നു ചെയ്തിരുന്നത്.വാഹനത്തിൽ മെഡിസിൻ ഹോം ഡെലിവറി എന്ന ബോർഡും വച്ചിരുന്നു.

Back to top button
error: