Month: July 2023

  • Kerala

    തൃക്കാക്കരയില്‍ ലീഗും സിപിഎമ്മും കൈകോര്‍ത്തു; ലീഗ് വൈസ് ചെയര്‍മാന്‍ പുറത്ത്!

    കൊച്ചി: തൃക്കാക്കര നഗരസഭയിൽ വൈസ് ചെയർമാനെതിരായ അവിശ്വാസം പാസായി. മുസ്ലിം ലീഗ് പ്രതിനിധി എഎ ഇബ്രാഹിം കുട്ടിക്കെതിരായ അവിശ്വാസ പ്രമേയമാണ് പാസായത്. ഇടതുമുന്നണി അവതരിപ്പിച്ച അവിശ്വാസ പ്രമേയം മൂന്ന് ലീഗ് അംഗങ്ങളുടെയും മൂന്ന് സ്വതന്ത്രരുടെയും പിന്തുണയോടെയാണ് പാസായത്. അവിശ്വാസത്തിന് ആകെ 23 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടിയിരുന്നത്. ഭരണകക്ഷിയായ കോൺഗ്രസ് അവിശ്വാസ പ്രമേയത്തിൽ പങ്കെടുക്കാതെ വിട്ടുനിന്നു. പ്രമേയം പാസായതിന് പിന്നാലെ നഗരസഭയിലെ വൈസ് ചെയർമാന്റെ ബോർഡ് കീറി എൽഡിഎഫ് അംഗങ്ങൾ പ്രതിഷേധിച്ചു. തെരഞ്ഞെടുപ്പിന് ശേഷമുണ്ടാക്കിയ ധാരണ പ്രകാരം രാജിവയ്ക്കാൻ എഎ ഇബ്രാഹിംകുട്ടിയോട് മുസ്ലിം ലീഗ് നേതൃത്വം ആവശ്യപ്പെട്ടിരുന്നു. എന്നാൽ അദ്ദേഹം രാജിവെക്കാൻ തയ്യാറായില്ല. നഗരസഭയിലെ നാല് വിമത കൗൺസിലർമാരും ഇടതുപക്ഷ അംഗങ്ങളും ചേർന്നാണ് അവിശ്വാസത്തിന് നോട്ടീസ് നൽകിയത്. എന്നാൽ പിന്നീട് വിതന്മാർ യുഡിഎഫ് പാളയത്തിൽ തിരിച്ചെത്തിയിരുന്നു. 43 അംഗ കൗൺസിലിൽ 22 അംഗങ്ങളുടെ കോറം തികഞ്ഞാൽ മാത്രമേ അവിശ്വാസ നോട്ടീസ് ചർച്ചയ്ക്കെടുക്കൂ എന്നുണ്ടായിരുന്നു. ഇതുറപ്പാക്കാനും സിപിഎമ്മിന് സാധിച്ചു. നഗരസഭയിൽ എല്‍ ഡി എഫ്…

    Read More »
  • India

    ഉത്തര്‍പ്രദേശിന് 1.44 ലക്ഷം വീടുകള്‍ അനുവദിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ 

    ലക്‌നൗ: പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം ഉത്തര്‍പ്രദേശിന് 1.44 ലക്ഷം വീടുകള്‍ അനുവദിച്ച്‌ കേന്ദ്ര സര്‍ക്കാര്‍. ഗ്രാമീണ നിവാസികള്‍ക്ക് കൂടുതല്‍ വീട് നല്‍കാനുള്ള മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അഭ്യര്‍ത്ഥനയിലാണ് സംസ്ഥാനത്തിന് അധിക വീടുകള്‍ സര്‍ക്കാര്‍ അനുവദിച്ചത്. ഇതോടെ സംസ്ഥാനത്ത് പിഎം ആവാസ് യോജന പ്രകാരം പൂര്‍ത്തീകരിക്കുന്ന വീടുകളുടെ എണ്ണം 21,68,574 ആയി ഉയരും. 2023 മെയ് 18-നായിരുന്നു അധിക വീടുകള്‍ അനുവദിക്കാൻ കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തോട് യുപി മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചത്. ഇതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ ഇടപെടല്‍. അനുവദിച്ചിരിക്കുന്ന വീടുകളില്‍ 60 ശതമാനവും പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്ക് സംസ്ഥാനം നീക്കിവെക്കേണ്ടതുണ്ടെന്നും ഒരു മാസത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കണമെന്നും കേന്ദ്ര ഗ്രാമവികസന മന്ത്രാലയം അറിയിച്ചു.

    Read More »
  • Kerala

    ചൈല്‍ഡ് ലൈൻ ജീവനക്കാരിയെ ആക്രമിച്ച്‌ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി കടന്നുകളഞ്ഞ യുവാവിനായി പോലീസിന്റെ വ്യാപക തിരച്ചില്‍ 

    തൃശൂർ:ചൈല്‍ഡ് ലൈൻ ജീവനക്കാരിയെ ആക്രമിച്ച്‌ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി കടന്നുകളഞ്ഞ യുവാവിനായി പോലീസിന്റെ വ്യാപക തിരച്ചില്‍. പെണ്‍കുട്ടിക്കൊപ്പം ഇയാള്‍ നന്തിക്കര നെടുമ്ബാള്‍ ഭാഗത്തുണ്ടെന്ന സൂചനയെത്തുടര്‍ന്ന് ഇവിടം കേന്ദ്രീകരിച്ചാണ് പോലീസ് പരിശോധന തുടരുന്നത്. പതിനാറുവയസ്സുള്ള പെണ്‍കുട്ടിയും ഇയാള്‍ക്കൊപ്പം തന്നെയുണ്ടെന്നാണ് പോലീസിന്റെ നിഗമനം. ഇരുവരെയും ഉടൻതന്നെ കണ്ടെത്താനാകുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.   വ്യാഴാഴ്ച പുലര്‍ച്ചെയാണ് തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ചൈല്‍ഡ് ലൈൻ ജീവനക്കാരിയെ ആക്രമിച്ച്‌ കൂടെവന്ന പെണ്‍കുട്ടിയുമായി ഛത്തീസ്ഗഢ് സ്വദേശിയായ ദീപക് കുമാര്‍ സിങ് കടന്നുകളഞ്ഞത്. ദുരൂഹസാഹചര്യത്തില്‍ സ്റ്റേഷനില്‍ കണ്ടതിനെത്തുടര്‍ന്ന് ചൈല്‍ഡ് ലൈൻ പ്രവര്‍ത്തകര്‍ പെണ്‍കുട്ടിയെ പിടിച്ചുവെക്കുകയായിരുന്നു. ചൈല്‍ഡ് ലൈൻ ജീവനക്കാരി സിനിയെ ആക്രമിച്ചാണ് പ്രതി കടന്നത്. പിടിവലിക്കിടെ സിനിയുടെ വിരലുകള്‍ക്ക് പരിക്കേറ്റു.

    Read More »
  • Kerala

    പ്രായപൂര്‍ത്തിയാകാത്ത മകന്‍ സ്‌കൂട്ടര്‍ ഓടിച്ചതിന് അമ്മയ്ക്ക് 25000 രൂപ പിഴശിക്ഷ വിധിച്ച്‌ കോടതി

    തൃശൂർ:പ്രായപൂര്‍ത്തിയാകാത്ത മകന്‍ സ്‌കൂട്ടര്‍ ഓടിച്ചതിന് അമ്മയ്ക്ക് 25000 രൂപ പിഴശിക്ഷ വിധിച്ച്‌ കോടതി. തൃശൂര്‍ കൊഴുക്കുള്ളിയിലാണ് സംഭവം.പിഴ അടച്ചില്ലെങ്കില്‍ അഞ്ച് ദിവസം തടവുശിക്ഷ അനുഭവിക്കണം.. തൃശൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെയാണ് ശിക്ഷ. ജനുവരി 20നാണ് മൂന്നു പേരുമായി കുട്ടി സ്‌കൂട്ടര്‍ ഓടിച്ചത്. സ്‌കൂട്ടര്‍ രജിസ്‌ട്രേഷന്‍ അമ്മയുടെ പേരിലാണ്.സര്‍ക്കാര്‍ ജീവനക്കാരനാണ് അച്ഛന്‍.അച്ഛനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി.   രണ്ടാം പ്രതി 17കാരനായ പ്ലസ് ടു വിദ്യാര്‍ത്ഥി കൂടിയായ മകനാണ്.17 വയസ്സുള്ള മൂന്ന് പേരാണ് സ്കൂട്ടറുമായി പോകവേ മോട്ടോര്‍ വാഹന വകുപ്പ് പിടികൂടിയത്.   അതേസമയം, എറണാകുളത്ത് 17വയസ്സുള്ള അനുജന് ബൈക്ക് ഓടിക്കാന്‍ നല്‍കിയ ജേഷ്ഠനെ കോടതി ശിക്ഷിച്ചു. കാക്കനാട് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഒരു ദിവസത്തെ തടവും 34,000 രൂപ പിഴയുമാണ് ചുമത്തിയത്.

    Read More »
  • Crime

    അയിരൂര്‍ പുതിയകാവ് ക്ഷേത്രത്തിലെ മോഷണം; പരിസരം അറിയാവുന്നവരെന്ന് സൂചന

    പത്തനംതിട്ട: അയിരൂര്‍ പുതിയ കാവില്‍ മോഷണം. ക്ഷേത്രത്തിലെ കാണിക്കവഞ്ചികള്‍ തുറന്ന് മോഷണം നടത്തിയതായി വെള്ളിയായ്‌ഴ്ച പുലര്‍ച്ചെയാണ് കണ്ടെത്തിയത്. പുലര്‍ച്ചെ ക്ഷേത്രം തുറക്കാന്‍ ജീവനക്കാരെത്തിയപ്പോള്‍ ശ്രീകോവിലിനു മുന്നിലെ ഭണ്ഡാരം കുത്തിപൊളിച്ച നിലയിലായിരുന്നു. തുടര്‍ അന്വേഷണത്തില്‍ ആലിന് സമീപമുള്ള കാണിക്കവഞ്ചിയും തുറന്ന് മോഷണം നടത്തിയതായി കണ്ടെത്തി. ജീവനക്കാര്‍ ഉപദേശക സമതി ഭാരവാഹികളെയും പോലീസിനെയും വിവരം അറിയിച്ചു. കോയിപ്പുറം പോലീസും പത്തനംതിട്ടയില്‍ നിന്നും വിരലടയാള വിദഗ്ദ്ധരുമെത്തി പരിശോധനകള്‍ നടത്തി. രണ്ടു ദിവസം മുന്‍പാണ് ക്ഷേത്രത്തിലെ കാണിക്കവഞ്ചികള്‍ തുറന്നത്. എന്നാല്‍ അന്ന് രണ്ട് കാണിക്കവഞ്ചികള്‍ സമയ കുറവ് മൂലം തുറക്കാന്‍ സാധിച്ചില്ലെന്ന് ഭാരവാഹികള്‍ പറഞ്ഞു. മോഷ്ടാക്കള്‍ കുത്തി പൊളിച്ചവ അന്ന് തുറക്കാന്‍ സാധിക്കാതെ പോയവയാണ്. ക്ഷേത്രത്തില്‍ ഏറ്റവും അധികം കാണിക്ക ലഭിക്കുന്നത് ശ്രീ കോവിലിന് മുന്നിലെ ഭണ്ഡാരത്തിലാണ്. മോഷ്ടാക്കള്‍ തുറന്നതും അത് തന്നെയാണ്. കാണിക്ക വഞ്ചികള്‍ക്ക് പുറമെ സ്റ്റേജിന് വശത്തുള്ള സബ് ഗ്രുപ്പ് ഓഫീസിലും പൂട്ട് തുറന്ന് അകത്തു കയറിയിട്ടുണ്ട്. ഇവിടെ അലമാരകളും മേശകളും തുറക്കുകയും ഫയലുകളും…

    Read More »
  • India

    ഹരിയാന സർക്കാർ മനപ്പൂർവം വെള്ളം തുറന്നു വിട്ടു; ഡൽഹി മുങ്ങിയതിൽ ആരോപണവുമായി അരവിന്ദ് കെജ്രിവാൾ

    ന്യൂഡൽഹി: ഹാത്നികുണ്ട് ജല സംഭരണിയില്‍ നിന്ന് ഹരിയാന സര്‍ക്കാര്‍ മനഃപൂര്‍വം ഡല്‍ഹിയിലേക്ക് വെള്ളം തുറന്നുവിട്ടതോടെയാണ് ഡല്‍ഹി പ്രളയത്തില്‍ മുങ്ങിയതെന്ന് ആം ആദ്‍മി പാര്‍ട്ടിയുടെ ആരോപണം.ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളാണ് ആരോപണവുമായി രംഗത്തെത്തിയത്. എന്നാൽ ഒരു ലക്ഷം ക്യുസെക്സിന് മുകളില്‍ ഒഴുകിയെത്തിയ വെള്ളം മറ്റ് ദിശകളിലേക്ക് തുറന്നുവിടാന്‍ സാധിക്കുമായിരുന്നില്ലെന്ന വിശദീകരണവുമായി ഹരിയാന സര്‍ക്കാറും രംഗത്തെത്തി. പ്രളയം ഉണ്ടാവുമ്ബോള്‍ ഹാത്നികുണ്ടില്‍ നിന്നുള്ള വെള്ളം ഉത്തര്‍പ്രദേശിലേക്കും ഹരിയാനയിലേക്കും ഡല്‍ഹിയിലേക്കും സന്തുലിതമായി ഒഴുക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ ജൂലൈ 9 മുതല്‍ 13 വരെ വെള്ളം ഡല്‍ഹിയിലേക്ക് മാത്രം ഒഴുക്കി. ഹരിയാനയിലേക്കും ഡല്‍ഹിയിലേക്കും ഉത്തര്‍പ്രദേശിലേക്കും തുല്യമായി വെള്ളം ഒഴുക്കിയിരുന്നെങ്കില്‍ ഡല്‍ഹിയിലെയും ഉത്തര്‍പ്രദേശിലെയും യുമന നദിയുടെ അടുത്ത പ്രദേശങ്ങള്‍ പ്രളയത്തില്‍ നിന്ന് രക്ഷപെടുമായിരുന്നു- കെജ്‌രിവാൾ പറഞ്ഞു. അതേസമയം കേന്ദ്ര ജല കമ്മീഷന്റെ മാര്‍ഗ നിര്‍ദേശ പ്രകാരം ഒരു ലക്ഷം ക്യുസെക്സിന് മുകളിലുള്ള വെള്ളം വെസ്റ്റേണ്‍ യമുനയിലേക്കോ ഇസ്റ്റേണ്‍ യമുനയിലേക്കോ ഒഴുക്കി വിടാനാവില്ലെന്ന് ഹരിയാന സര്‍ക്കാറിന്റെ ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ്…

    Read More »
  • Life Style

    ”12 വര്‍ഷം മുന്‍പ് ഞാന്‍ അനുഭവിച്ച അതേ പ്രശ്നങ്ങള്‍ ഇന്നും സിനിമയില്‍ അനുഭവിക്കുന്നുണ്ട്; കരഞ്ഞിറങ്ങിപ്പോരാനേ പറ്റിയിട്ടുള്ളൂ”

    സിനിമയില്‍ വനിത പ്രൊഡ്യൂസറായി മുന്നോട്ടുപോകാനുള്ള പ്രശ്നങ്ങളെക്കുറിച്ച് പറയുകയാണ് സാന്ദ്ര തോമസ്. ആണുങ്ങള്‍ മാത്രം ഭരിക്കുന്ന ഒരു ഇന്‍ഡസ്ട്രിയില്‍ പലപ്പോഴും നേരിടേണ്ടിവന്നിട്ടുള്ളത് വേദനിപ്പിക്കുന്ന കാര്യങ്ങളാണ്. പറ്റിക്കപ്പെട്ടിട്ടുപോലും അവിടെ നിന്ന് കരഞ്ഞിറങ്ങേണ്ടിവന്ന സാഹചര്യമാണ് ഞാന്‍ ഇന്നും നേരിടുന്നത്. അഡ്വാന്‍സ് നല്‍കിയിട്ടും എന്റെ കൈയ്യില്‍ നിന്ന് സിനിമകള്‍ പലരും തട്ടിയെടുത്തിട്ടുണ്ടെന്നും ഓണ്‍ ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സാന്ദ്ര പറയുന്നു. പലപ്പോഴും സിനിമയ്ക്ക് വേണ്ടി പല കാര്യങ്ങളും ചെയ്യുമ്പോള്‍ ഒപ്പമുള്ളവര്‍ എന്നെ കാണുന്നത് ഒരു പ്രൊഡ്യൂസറായി മാത്രമാണ്. ഒരു സിനിമ പ്രേക്ഷകര്‍ കാണണം എന്ന ആഗ്രഹത്തോടെ അതിന് ആവശ്യമായ എല്ലാ കാര്യങ്ങളും ചെയ്തുകൊടുക്കുമ്പോള്‍ ആ ചിത്രത്തിന്റെ മറ്റ് ആളുകള്‍ എന്നെ കാണുന്നത് വെറും പണം മുടക്കുന്ന ആളായി മാത്രമാണ്. അതിനപ്പുറത്തേയ്ക്ക് നമ്മള്‍ ഒരു സൗഹൃദം സൂക്ഷിച്ചാലും അത് പലപ്പോഴും കിട്ടാറില്ല. കരഞ്ഞ് ഇറങ്ങേണ്ട ഒരുപാട് അവസ്ഥകള്‍ ഉണ്ടായിട്ടുണ്ട്. അഡ്വാന്‍സ് തുക തിരികെ വാങ്ങാതെ പോന്നപ്പോഴും ആ സിനിമകള്‍ സക്സസ് ആകണമെന്നേ ചിന്തിച്ചിട്ടുള്ളൂ. കാരണം എന്നോടില്ലെങ്കിലും അവരൊക്കെ…

    Read More »
  • Crime

    ആന ചരിഞ്ഞത് വൈദ്യുതിക്കെണിയില്‍ വീണ്; സ്ഥലം ഉടമ അറിയാതെ കൊമ്പുമുറിച്ചെടുത്തത് അഖില്‍

    തൃശൂര്‍: മുള്ളൂര്‍ക്കരയില്‍ അനയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചത് വൈദ്യുതിക്കെണിയാണെന്ന് കണ്ടെത്തി. കെണിക്ക് ഉപയോഗിച്ച കമ്പിയുടെ അവശിഷ്ടങ്ങള്‍ വനം വകുപ്പ് കണ്ടെത്തി. പന്നിയെ പിടിക്കാനാണ് ഇത്തരത്തില്‍ കെണിവെച്ചത് എന്നാണ് വനം വകുപ്പിന്റെ നിഗമനം. അതേസമയം, ആനയെ കുഴിച്ചുമുടിയ സ്ഥലം ഉടമ റോയിയെ തേടി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഗോവയിലെത്തി. സ്ഥലം ഉടമ റോയ്, അദ്ദേഹത്തിന്റെ പാലായില്‍ നിന്നുള്ള നാല് സുഹൃത്തുക്കള്‍, പിടിയിലായ അഖില്‍ എന്നിവരാണ് കേസിലെ പ്രതികള്‍. സ്ഥലം ഉടമ റോയി ഗോവയിലേക്ക് കടന്നതായി വനംവകുപ്പിന് വിവരം ലഭിച്ചിരുന്നു. ഇന്ന് തന്നെ റോയിയെയും സുഹൃത്തുക്കളെയും കസ്റ്റഡിയില്‍ എടുക്കാനാകുമെന്ന് വനം വകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നു. ജൂലായ് പതിനാലിനാണ് ആനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയതെന്നും റോയി അറിയാതെയാണ് കൊമ്പ് മുറിച്ചുമാറ്റിയതെന്നുമാാണ് പിടിയാലായ അഖില്‍ വനംവകുപ്പിന് നല്‍കിയ മൊഴി. അഖിലും റോയിയുടെ സുഹൃത്തുക്കളും ചേര്‍ന്ന് ജൂണ്‍ പതിനഞ്ചിനാണ് ആനയുടെ കൊമ്പ് മുറിച്ചുമാറ്റിയത്. പിറ്റേദിവസം ഈ കൊമ്പുമായി മലയാറ്റൂര്‍ പട്ടിമറ്റത്ത് എത്തിച്ചു. അത് വില്‍പ്പന നടത്തുന്നതിനിടെ ഈ മാസം…

    Read More »
  • Kerala

    കോവിഡ് കിറ്റില്‍ സംസ്ഥാനത്തിന് തിരിച്ചടി; റേഷന്‍കടക്കാര്‍ക്ക് കമ്മിഷന്‍ നല്‍കണമെന്ന് സുപ്രീംകോടതി

    ന്യൂഡല്‍ഹി: കോവിഡ് കാലത്ത് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണംചെയ്ത റേഷന്‍കടയുടമകള്‍ക്ക് കമ്മിഷന്‍ നല്‍കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരേ സംസ്ഥാനസര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. ജസ്റ്റിസ് ബി.വി. നാഗരത്‌ന അധ്യക്ഷയായ ബെഞ്ചാണ് അപ്പീല്‍ തള്ളിയത്. 2020 ഏപ്രില്‍ ആറിനാണ് ഭക്ഷ്യക്കിറ്റ് വിതരണംചെയ്യാന്‍ സംസ്ഥാനസര്‍ക്കാര്‍ ഉത്തരവിട്ടത്. ഒരു കിറ്റിന് അഞ്ചുരൂപ നിരക്കില്‍ റേഷന്‍കട ഉടമകള്‍ക്ക് കമ്മിഷന്‍ നല്‍കാന്‍ 2020 ജൂലൈയ് 23-ന് തീരുമാനിച്ചു. എന്നാല്‍, രണ്ടുമാസംമാത്രമേ കമ്മിഷന്‍ നല്‍കിയുള്ളൂ. ബാക്കി 11 മാസത്തെ കമ്മിഷന്‍ ആവശ്യപ്പെട്ട് റേഷന്‍കടയുടമകള്‍ നല്‍കിയ ഹര്‍ജിയിലാണ് അവര്‍ക്കനുകൂലമായി ഹൈക്കോടതിയുടെ വിധിയുണ്ടായത്. കമ്മിഷന്‍ നല്‍കാന്‍ സമയപരിധിയും ഹൈക്കോടതി നിശ്ചയിച്ചിരുന്നു. പിന്നീട് ഈ സമയപരിധി നീട്ടിനല്‍കിയിട്ടും കമ്മിഷന്‍ നല്‍കാതെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. അധികസമയം നല്‍കിയിട്ടും എന്തുകൊണ്ട് കമ്മിഷന്‍ നല്‍കിയില്ലെന്ന് ചോദിച്ചുകൊണ്ടാണ് സര്‍ക്കാരിന്റെ അപ്പീല്‍ സുപ്രീംകോടതി തള്ളിയത്. കോവിഡ് കാലത്ത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാവാതിരിക്കാനാണ് കിറ്റ് നല്‍കിയതെന്നും മാനുഷികപരിഗണനയോടെ കണ്ട് അത് സൗജന്യമായി വിതരണംചെയ്യണമെന്നുമാണ് സര്‍ക്കാര്‍ വാദിച്ചത്. കമ്മിഷന്‍ നല്‍കണമെങ്കില്‍ 40 കോടിരൂപയുടെ അധികച്ചെലവ് വരുമെന്നും…

    Read More »
  • Kerala

    ഒന്നര മണിക്കൂർ വൈകി; ട്രെയിനിൽ നിന്ന് ഇറങ്ങി കെഎസ്ആർടിസിയിൽ കയറി യാത്രക്കാർ

    കായംകുളം: ഒന്നര മണിക്കൂറിലേറെ ട്രെയിൻ വൈകിയതിനെ തുടർന്ന് യാത്രക്കാർ ട്രെയിനിൽ നിന്നും ഇറങ്ങി കെഎസ്ആർടിസി ബസിൽ കയറി യാത്ര തുടർന്നു. കായംകുളം റയിൽവെ സ്റ്റേഷനിലാണ് സംഭവം.എൻജിൻ തകരാറിനെ തുടര്‍ന്ന് കായംകുളം – എറണാകുളം എക്സ്പ്രസ് പുറപ്പെടാൻ ഒന്നര മണിക്കൂര്‍ വൈകിയതാണ് യാത്രക്കാരെ വലച്ചത്. കായംകുളം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് രാവിലെ 8.50ന് ആലപ്പുഴ വഴി എറണാകുളത്തിന് പുറപ്പെടുന്ന ട്രെയിനിന്റെ എൻജിനാണ് തകരാറിലായത്.   രാവിലെ പതിവുപോലെ യാത്രക്കാര്‍ ട്രെയിനില്‍ കയറിയശേഷമാണ് എൻജിന്റെ തകരാര്‍ ലോക്കോ പൈലറ്റിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ട്രെയിൻ വൈകുമെന്ന് അറിയിപ്പ് ലഭിച്ചതോടെ യാത്രക്കാരില്‍ പലരും കെ.എസ്.ആ‌ര്‍.ടി.സിയെ ആശ്രയിച്ചു. കൊല്ലത്ത് നിന്ന് മറ്റൊരു എൻജിനെത്തിച്ച്‌ 9.50ന്റെ ആലപ്പുഴ മെമുവിന് ശേഷം പത്തുമണിയോടെയാണ് എറണാകുളം എക്സ് പ്രസ് യാത്ര ആരംഭിച്ചത്.

    Read More »
Back to top button
error: