കായംകുളം: ഒന്നര മണിക്കൂറിലേറെ ട്രെയിൻ വൈകിയതിനെ തുടർന്ന് യാത്രക്കാർ ട്രെയിനിൽ നിന്നും ഇറങ്ങി കെഎസ്ആർടിസി ബസിൽ കയറി യാത്ര തുടർന്നു.
കായംകുളം റയിൽവെ സ്റ്റേഷനിലാണ് സംഭവം.എൻജിൻ തകരാറിനെ തുടര്‍ന്ന് കായംകുളം – എറണാകുളം എക്സ്പ്രസ് പുറപ്പെടാൻ ഒന്നര മണിക്കൂര്‍ വൈകിയതാണ് യാത്രക്കാരെ വലച്ചത്.
കായംകുളം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് രാവിലെ 8.50ന് ആലപ്പുഴ വഴി എറണാകുളത്തിന് പുറപ്പെടുന്ന ട്രെയിനിന്റെ എൻജിനാണ് തകരാറിലായത്.
രാവിലെ പതിവുപോലെ യാത്രക്കാര്‍ ട്രെയിനില്‍ കയറിയശേഷമാണ് എൻജിന്റെ തകരാര്‍ ലോക്കോ പൈലറ്റിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ട്രെയിൻ വൈകുമെന്ന് അറിയിപ്പ് ലഭിച്ചതോടെ യാത്രക്കാരില്‍ പലരും കെ.എസ്.ആര്‍.ടി.സിയെ ആശ്രയിച്ചു. കൊല്ലത്ത് നിന്ന് മറ്റൊരു എൻജിനെത്തിച്ച് 9.50ന്റെ ആലപ്പുഴ മെമുവിന് ശേഷം പത്തുമണിയോടെയാണ് എറണാകുളം എക്സ് പ്രസ് യാത്ര ആരംഭിച്ചത്.