തൃശൂർ:പ്രായപൂര്‍ത്തിയാകാത്ത മകന്‍ സ്‌കൂട്ടര്‍ ഓടിച്ചതിന് അമ്മയ്ക്ക് 25000 രൂപ പിഴശിക്ഷ വിധിച്ച് കോടതി.
തൃശൂര്‍ കൊഴുക്കുള്ളിയിലാണ് സംഭവം.പിഴ അടച്ചില്ലെങ്കില്‍ അഞ്ച് ദിവസം തടവുശിക്ഷ അനുഭവിക്കണം.. തൃശൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെയാണ് ശിക്ഷ.
ജനുവരി 20നാണ് മൂന്നു പേരുമായി കുട്ടി സ്‌കൂട്ടര്‍ ഓടിച്ചത്. സ്‌കൂട്ടര്‍ രജിസ്‌ട്രേഷന്‍ അമ്മയുടെ പേരിലാണ്.സര്‍ക്കാര്‍ ജീവനക്കാരനാണ് അച്ഛന്‍.അച്ഛനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി.
രണ്ടാം പ്രതി 17കാരനായ പ്ലസ് ടു വിദ്യാര്‍ത്ഥി കൂടിയായ മകനാണ്.17 വയസ്സുള്ള മൂന്ന് പേരാണ് സ്കൂട്ടറുമായി പോകവേ മോട്ടോര്‍ വാഹന വകുപ്പ് പിടികൂടിയത്.
അതേസമയം, എറണാകുളത്ത് 17വയസ്സുള്ള അനുജന് ബൈക്ക് ഓടിക്കാന്‍ നല്‍കിയ ജേഷ്ഠനെ കോടതി ശിക്ഷിച്ചു. കാക്കനാട് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഒരു ദിവസത്തെ തടവും 34,000 രൂപ പിഴയുമാണ് ചുമത്തിയത്.