Month: July 2023
-
Kerala
നമ്പര്‍പ്ലേറ്റില്ലാത്ത സൂപ്പര്‍ ബൈക്ക് ഓടിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥി; ബന്ധുവായ ഉടമയ്ക്ക് 34,000 രൂപ പിഴ
കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പ്ലസ്ടു വിദ്യാര്‍ത്ഥി നമ്പര്‍പ്ലേറ്റില്ലാത്ത സൂപ്പര്‍ ബൈക്ക് ഓടിച്ച സംഭവത്തില്‍ വാഹനത്തിന്റെ ഉടമയ്ക്ക് 34,000 രൂപ പിഴ. വാഹന ഉടമയായ ആലുവ സ്വദേശി റോഷനാണ് പിഴ ലഭിച്ചത്. റോഷന്റെ ഡ്രൈവിങ് ലൈസന്‍സ് മൂന്നു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. വാഹനത്തിന്റെ ആര്‍സി ബുക്ക് ഒരു വര്‍ഷത്തേക്കും റദ്ദാക്കി. ഏപ്രിലില്‍ മോട്ടോര്‍ വാഹന വകുപ്പ് ആലുവയില്‍ പരിശോധന നടത്തുന്നതിനിടയിലാണ് വിദ്യാര്‍ത്ഥിയെ പിടികൂടിയത്. ബൈക്കിന്റെ നമ്പര്‍പ്ലേറ്റ് ഇളക്കി മാറ്റിയ നിലയിലായിരുന്നു. റോഷന്റെ അടുത്ത ബന്ധുവാണ് വാഹനമോടിച്ച കുട്ടി. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കേസ് നിയമ നടപടികള്‍ക്കായി കോടതിക്ക് കൈമാറി. എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് വാഹന ഉടമയ്ക്ക് ശിക്ഷ വിധിച്ചത്. 30,000 രൂപയാണ് പിഴ വിധിച്ചത്. നമ്പര്‍പ്ലേറ്റ് ഇല്ലാത്തതിനാല്‍ 2000 രൂപയും കണ്ണാടി, ഇന്‍ഡിക്കേറ്റര്‍ എന്നിവ ഇല്ലാത്തതിനാല്‍ 500 രൂപ വീതവും സാരിഗാര്‍ഡ് ഊരിമാറ്റിയതിന് 1000 രൂപയും ചേര്‍ത്താണ് 34,000 പിഴ നല്‍കേണ്ടത്. വാഹനമോടിച്ച വിദ്യാര്‍ത്ഥിക്കെതിരേ ജുവനൈല്‍ നിയമ നടപടി തുടരും. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍…
Read More » -
Crime
അച്ഛന്‍ ഗുളികയില്‍ സയനൈഡ് കലര്‍ത്തിയത് അഭിരാമി അറിഞ്ഞില്ല; വീടുവയ്ക്കാനെടുത്ത വായ്പ കടക്കെണിയിലാക്കി
തിരുവനന്തപുരം: വിഴിഞ്ഞം പുളിക്കുടിയില്‍ വിഷം കഴിച്ച് അച്ഛനും മകളും മരിച്ച സംഭവത്തില്‍ പോലീസിന്റെ വെളിപ്പെടുത്തല്‍. ഗൃഹനാഥന്‍ മറ്റുള്ളവര്‍ക്ക് അവരറിയാതെ ഗുളികയിലൂടെ വിഷം നല്‍കിയതാണെന്നാണ് പോലീസിന്റെ നിഗമനം. വെങ്ങാനൂര്‍ പുല്ലാനിമുക്ക് സത്യന്‍ മെമ്മോറിയല്‍ റോഡ് ശിവബിന്ദുവില്‍ ശിവരാജന്‍ (56), മകള്‍ അഭിരാമി (22) എന്നിവരാണ് മരിച്ചത്. ശിവരാജന്റെ ഭാര്യ ബിന്ദു (50), മകന്‍ അര്‍ജുന്‍ (19) എന്നിവരെയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കടബാധ്യതയാണ് ശിവരാജനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. വിഴിഞ്ഞം കെഎസ്ആര്‍ടിസി ഡിപ്പോയിലെ താത്കാലിക ജീവനക്കാരിയാണ് ബിന്ദു. സ്വര്‍ണപ്പണിക്കാരനായ ശിവരാജന്‍ പുളിങ്കുടിയില്‍ കട വാടകയ്ക്കെടുത്ത് സ്വര്‍ണാഭരണങ്ങള്‍ പണിതു നല്‍കിയാണ് കഴിഞ്ഞിരുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി രാത്രിയില്‍ ബി കോംപ്ലക്സ് എന്ന പേരില്‍ ശിവരാജന്‍ എല്ലാവര്‍ക്കും ഗുളിക നല്‍കുമായിരുന്നു. ഇത്തരത്തില്‍ വ്യാഴാഴ്ച രാത്രി നല്‍കിയ ഗുളികയില്‍ സയനൈഡ് കലര്‍ത്തിയതായി സംശയിക്കുന്നതായി പോലീസ് പറഞ്ഞു. അവശനിലയിലായ ബിന്ദുവിനും മകന്‍ അര്‍ജുനും ആംബുലന്‍സ് ജീവനക്കാര്‍ അടിയന്തരചികിത്സ നല്‍കി ആശുപത്രിയിലേക്ക് മാറ്റി. അര്‍ജുന്റെ നില ഉച്ചയോടെ മെച്ചപ്പെട്ടു.…
Read More » -
Kerala
ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴിക്ക് സാധ്യത; മുന്നറിയിപ്പുകള്‍ ഇങ്ങനെ
തിരുവനന്തപുരം: അതിതീവ്രമഴയുടെ ശക്തി കുറഞ്ഞെങ്കിലും സംസ്ഥാനത്ത് ഇന്ന് നേരിയ മഴയ്ക്ക് സാധ്യത. വരും മണിക്കൂറില്‍ പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെങ്കിലും ഒരു ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല. സംസ്ഥാനത്ത് നാളെ വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെടാന്‍ സാധ്യത ശക്തമാണ്. തുടര്‍ന്നുള്ള രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ ഇത് ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണ്‍സൂണ്‍ പാത്തിയുടെ പടിഞ്ഞാറെ അറ്റം അതിന്റെ സാധാരണ സ്ഥാനത്ത് നിന്നും തെക്കോട്ടും കിഴക്കെ അറ്റം വടക്കോട്ടും മാറി സ്ഥിതി ചെയ്യുകയാണ്. ശക്തമായ മഴ മുന്നറിയിപ്പുകള്‍ ഇല്ലെങ്കിലും സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട തോതില്‍ മഴ തുടരുകയാണ്. ശക്തമായ മഴ മുന്നറിയിപ്പ് ഇല്ലെങ്കിലും കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ ശ്രീലങ്കന്‍ തീരത്തിന്റെ തെക്ക് പടിഞ്ഞാറന്‍…
Read More » -
Crime
‘കണ്ടതെയെല്ലാം നമ്പാതെ’! കോഴിക്കോട്ട് എഐ സഹായത്തോടെ സുഹൃത്തിന്റെ ‘മുഖം’ കാണിച്ച് പണം തട്ടി
കോഴിക്കോട്: നിര്‍മിത ബുദ്ധിയുടെ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് -എഐ) സഹായത്തോടെ സുഹൃത്തിന്റെ വീഡിയോ ദൃശ്യം വ്യാജമായി നിര്‍മിച്ച് വാട്‌സാപില്‍ അയച്ചു വിശ്വസിപ്പിച്ച് വയോധികനില്‍ നിന്ന് അരലക്ഷം രൂപയോളം തട്ടിയെടുത്ത സംഭവത്തില്‍ സൈബര്‍ പോലീസ് അന്വേഷണം തുടങ്ങി. സംസ്ഥാനത്ത് ഇത്തരത്തില്‍ എഐ ഉപയോഗിച്ചു നടത്തിയ ആദ്യത്തെ സൈബര്‍ തട്ടിപ്പാണിതെന്നു കരുതുന്നു. ‘ഡീപ് ഫെയ്ക് ടെക്‌നോളജി’ ഉപയോഗിച്ച് ഇതുപോലെ യഥാര്‍ഥ വ്യക്തികളുടെ രൂപവും ശബ്ദവും വ്യാജമായി തയാറാക്കി പണം തട്ടുന്നതിനെതിരെ ജാഗ്രത പാലിക്കാന്‍ സൈബര്‍ പോലീസ് മുന്നറിയിപ്പു നല്‍കി. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ കോള്‍ ഇന്ത്യാ ലിമിറ്റഡില്‍ നിന്നു വിരമിച്ച കോഴിക്കോട് പാലാഴി സ്വദേശിയാണു തട്ടിപ്പിനിരയായത്. പരിചയമില്ലാത്ത നമ്പറില്‍ നിന്നു പുലര്‍ച്ചെ 5 മണിയോടെ മൊബൈല്‍ ഫോണില്‍ പലതവണ കോള്‍ വന്നെങ്കിലും എടുത്തിരുന്നില്ല. നേരം പുലര്‍ന്നു ഫോണ്‍ പരിശോധിച്ചപ്പോള്‍ അതേ നമ്പറില്‍ നിന്നു വാട്‌സാപ്പില്‍ കണ്ടു. മുന്‍പ് കൂടെ ജോലി ചെയ്തിരുന്ന, ഇപ്പോള്‍ ദുബായിലുള്ള, ആന്ധ്ര സ്വദേശിയായ സുഹൃത്താണെന്നാണു വാട്‌സാപ് സന്ദേശത്തില്‍ പറഞ്ഞത്. കുടുംബത്തിന്റെ സുഖവിവരങ്ങളും…
Read More » -
NEWS
ഹോളിവുഡിനെ സ്തംഭിപ്പിച്ച് സമരം; ആറു പതിറ്റാണ്ടിനിടെ ഏറ്റവും വലിയ പണിമുടക്ക്
ലോസ് ഏഞ്ചല്‍സ്: സ്റ്റുഡിയോ പ്രതിനിധികളുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതോടെ വ്യാഴാഴ്ച അര്‍ധരാത്രിമുതല്‍ അനിശ്ചിതകാലത്തേക്ക് പണിമുടക്കാരംഭിച്ച് ഹോളിവുഡ് നടീനടന്മാര്‍. 1.6 ലക്ഷത്തോളം അഭിനേതാക്കളെ പ്രതിനിധാനംചെയ്യുന്ന സംഘടനയായ ‘ദ സ്‌ക്രീന്‍ ആക്ടേഴ്സ് ഗില്‍ഡാ’ണ് സമരത്തിനുപിന്നില്‍. പ്രതിഫലത്തിലുണ്ടാകുന്ന കുറവ്, നിര്‍മിതബുദ്ധിയുടെ കടന്നുവരവുണ്ടാക്കുന്ന തൊഴില്‍ഭീഷണി എന്നീ വിഷയങ്ങളില്‍ പരിഹാരംവേണമെന്നാണ് സമരക്കാരുടെ ആവശ്യം. ഇതേ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി ഹോളിവുഡിലെ എഴുത്തുകാര്‍ മാസങ്ങളായി സമരത്തിലാണ്. കഴിഞ്ഞ 63 വര്‍ഷത്തിനിടെ ഹോളിവുഡ് സാക്ഷ്യംവഹിക്കുന്ന ഏറ്റവും വലിയ പണിമുടക്കാണിത്. സിനിമാ, ടെലിവിഷന്‍ രംഗത്തെ ആയിരക്കണക്കിന് നടീനടന്മാരാണ് വെള്ളിയാഴ്ച പണിമുടക്കിയത്. മെറില്‍ സ്ട്രിപ്പ്, ബെന്‍ സ്റ്റില്ലെര്‍, കോളിന്‍ ഫാറെല്‍ തുടങ്ങിയ പ്രമുഖതാരങ്ങള്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തി. പ്രധാന സ്റ്റുഡിയോകളായ ഡിസ്‌നി, നെറ്റ്ഫ്‌ലിക്‌സ്, പാരമൗണ്ട് എന്നിവയുടെ ഓഫീസുകള്‍ക്ക് സമീപം അഭിനേതാക്കള്‍ പ്രത്യക്ഷസമരമാരംഭിച്ചു. പ്രധാന ഹോളിവുഡ് നിര്‍മാതാക്കളായ വാള്‍ട്ട് ഡിസ്നി, നെറ്റ്ഫ്‌ളിക്‌സ്, പാരമൗണ്ട് എന്നിവയെ പ്രതിനിധാനംചെയ്യുന്ന ‘അലയന്‍സ് ഓഫ് മോഷന്‍ പിക്ചേഴ്സ് ആന്‍ഡ് ടെലിവിഷന്‍ പ്രൊഡ്യൂസേഴ്സു’മായി ‘ദ സ്‌ക്രീന്‍ ആക്ടേഴ്സ് ഗില്‍ഡ്’ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് അഭിനേതാക്കള്‍…
Read More » -
Kerala
സി.പി.എം. സെമിനാറിലെ ഇ.പിയുടെ അസാന്നിധ്യം; അതൃപ്തി പരസ്യമാക്കി ഗോവിന്ദന്‍
കോഴിക്കോട്: ഏകസിവില്‍ കോഡ് വിഷയത്തില്‍ സിപിഎം സംഘടിപ്പിക്കുന്ന സെമിനാറില്‍ നിന്ന് ഇപി ജയരാജന്‍ വിട്ടുനില്‍ക്കുന്നതില്‍ അതൃപ്തി പ്രകടമാക്കി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഇപി ജയരാജന്‍ വിട്ടുനില്‍ക്കുന്നതിന്‍െ്‌റ എന്തിനെന്ന് അറിയില്ല. അത് അദ്ദേഹത്തോട് തന്നെ ചോദിക്കണം. സെമിനാറിലേക്ക് എല്‍ഡിഎഫ് കണ്‍വീനറെ പ്രത്യേകം ക്ഷണിക്കേണ്ടതില്ലെന്നും സിപിഎം പ്രതിനിധി എന്ന പേരില്‍ പ്രത്യേകിച്ച് പങ്കെടുക്കേണ്ടതില്ലെന്നും എംവി ഗോവിന്ദന്‍ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടിയാണ് സെമിനാര്‍ പങ്കെടുപ്പിച്ചത്. പാര്‍ട്ടി തീരുമാനം എല്ലാവര്‍ക്കും ബാധകമാണ്. കോഴിക്കോട് സെമിനാറില്‍ പങ്കെടുക്കേണ്ട ആളുകളെ തീരുമാനിച്ചത് സ്വാഗതസംഘമാണെന്നും ഗോവിന്ദന്‍ പറഞ്ഞു. ഏകസിവില്‍ കോഡ് വിഷയത്തില്‍ നിരവധി പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. എല്ലാവരും ഇവിടെ തന്നെ പങ്കെടുക്കേണ്ടതില്ല. നേരത്തെ ജയരാജന്‍ ജാഥയില്‍ നിന്ന് വിട്ടുനിന്നെന്ന് വാര്‍ത്ത കൊടുത്തവരാണ് നിങ്ങള്‍. എന്നിട്ട് ജയരാജന്‍ ജാഥയില്‍ പങ്കെടുത്തില്ലേയെന്നും ഗോവിന്ദന്‍ ചോദിച്ചു. ഇത് എല്‍ഡിഎഫ് പരിപാടിയല്ലെന്നും ഇതില്‍ ആവശ്യമില്ലാത്ത വിവാദം ഉണ്ടാക്കേണ്ടതില്ലെന്നും ഗേവിന്ദന്‍ പറഞ്ഞു. കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവും തിരുവമ്പാടി മുന്‍ എംഎല്‍എയും കര്‍ഷക സംഘം ജില്ലാ…
Read More » -
NEWS
സൗദിയിൽ ഉണ്ടായ തീപിടുത്തത്തിൽ മരിച്ചത് നെടുമങ്ങാട് സ്വദേശി
റിയാദ്: കിഴക്കൻ സഊദിയിലെ അല്‍ അഹ്സയില്‍ ഉണ്ടായ തീപിടുത്തത്തില്‍ മരിച്ച മലയാളിയെ തിരിച്ചറിഞ്ഞു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി നിസാം എന്ന അജ്മല്‍ ഷാജഹാൻ ആണ് മരിച്ചത്. അല്‍ അഹ്സ ഹുഫൂഫിലെ ഇന്‍ഡസ്ട്രീയല്‍ മേഖലയിലെ വര്‍ക്ക്‌ഷോപ്പിലുണ്ടായ തീപിടുത്തത്തില്‍ പത്തു പേരാണ് വെന്തു മരിച്ചത്. ഇന്നലെ വൈകിട്ടോടെയാണ് അതിദാരുണമായ സംഭവമുണ്ടായത്.ബാക്കിയുള്ള ഒമ്ബത് പേരും ബംഗ്ലാദേശ് സ്വദേശികള്‍ ആണെന്നാണ് ലഭ്യമാകുന്ന വിവരം.
Read More » -
India
ജലനിരപ്പ് താഴുന്നു; ദുർഗന്ധത്തിൽ മുങ്ങി ഡൽഹി
ഡൽഹി: ഒരാഴ്ചയിലേറെയായി രാജ്യതലസ്ഥാനത്തെ മുക്കിയ ജലനിരപ്പ് പതിയെ താഴുന്നു.അതേസമയം ജലനിരപ്പ് താഴുന്നതിന് അനുസരിച്ച് ദുർഗന്ധത്താൽ മൂടിയിരിക്കയാണ് ഡൽഹി. ഓടകളിലേയും മറ്റും മലിനജലം കലര്‍ന്നൊഴുകിയതാണ് ഡല്‍ഹി നിരത്തുകളില്‍ വലിയ ദുര്‍ഗന്ധത്തിനിടയാക്കിയിട്ടുള്ളത്.ഇതോടെ പകർച്ചവ്യാധി ഭീഷണിയിലുമാണ് ഡൽഹി. യമുനാനദിയിലെ ജലനിരപ്പ് ഉയര്‍ന്നതിനുപിന്നാലെ മൂന്ന് ജലശുദ്ധീകരണ പ്ലാന്റുകള്‍ അടച്ചതോടെ നഗരത്തില്‍ കുടിവെള്ളക്ഷാമവും രൂക്ഷമാണ്. ജലലഭ്യത കുറഞ്ഞതോടെ ജലവിതരണം 25 ശതമാനം വെട്ടിക്കുറയ്ക്കാൻ ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചതോടെയാണ് തലസ്ഥാനത്ത് കുടിവെള്ളക്ഷാമം രൂക്ഷമായത്. അടുത്ത രണ്ട് ദിവസങ്ങളില്‍ മഴയുണ്ടാകുമെന്നാണ് കാലവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തലസ്ഥാനത്തും വൃഷ്ടിപ്രദേശങ്ങളിലും കൂടുതല്‍ മഴ പെയ്യുമെന്ന കാലാവസ്ഥാ പ്രവചനം യാഥാര്‍ഥ്യമായാല്‍ സ്ഥിതി കൂടുതല്‍ വഷളാകുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.
Read More » -
Kerala
ജ്വല്ലറിയില്‍ നിന്നും സ്വര്‍ണ്ണമാല മോഷ്ടിച്ച യുവതി പോലീസ് പിടിയില്‍
പാലക്കാട് : ഒറ്റപ്പാലം വാണിയംകുളത്തെ ജ്വല്ലറിയില്‍ നിന്നും സ്വര്‍ണ്ണമാല മോഷ്ടിച്ച യുവതി പോലീസ് പിടിയില്‍. പാലക്കാട് തരൂര്‍ സ്വദേശിനിയായ സുജിതയെയാണ് ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ മാസം 15 നായിരുന്നു സംഭവം.സ്വര്‍ണ്ണം വാങ്ങാൻ എന്ന വ്യാജേനയെത്തിയാണ് സജിത മാല മോഷ്ടിച്ചത് ജൂവലറിയില്‍ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് സുജിതയെ അറസ്റ്റ് ചെയ്തത്. സജിത സ്വര്‍ണ്ണമാല ജ്വല്ലറിയില്‍ നിന്നും മോഷ്ടിക്കുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. സഹോദരിയുടെ കുട്ടിക്ക് സ്വര്‍ണ്ണം വാങ്ങാൻ എന്ന വ്യാജേന ജ്വല്ലറിയിലെത്തിയ സജിത അവിടെ വ്യാജ പേരും വിലാസവുമായിരുന്നു നല്‍കിയിരുന്നത്. ഇതിനു മുൻപും ഇത്തരം കേസില്‍ സജിതയെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
Read More » -
India
ഇന്ത്യയുടെ ഭാഗം ചൈനയ്ക്ക് നൽകി;തെറ്റായ ഇന്ത്യന്‍ മാപ്പ് ട്വിറ്ററില്‍ പ്രചരിപ്പിച്ച് ബിജെപി ഐടി സെൽ
ന്യൂഡൽഹി:തെറ്റായ ഇന്ത്യന്‍ മാപ്പ് ട്വിറ്ററില്‍ പ്രചരിപ്പിച്ച് ബിജെപി ഐടി സെല്‍. ഇന്ത്യന്‍ ഭൂപടത്തിന്റെ ഭാഗമായ അക്‌സായ് ചിന്‍ ചൈനക്ക് നല്‍കി ഐടി സെല്‍ തലവന്‍ അമിത് മാളവ്യയാണ് തെറ്റായ ഭൂപടം ട്വീറ്റിൽ പ്രചരിപ്പിച്ചത്. പിന്നീട് ട്വീറ്റ് പിന്‍വലിച്ചെങ്കിലും ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തുകയാണ് സോഷ്യല്‍ മീഡിയ. ട്വിറ്ററില്‍ മോദി വാഴ്ത്തല്‍ വീഡിയോ അപ്ലോഡ് ചെയ്തപ്പോഴാണ് ബിജെപി ഐടി സെല്‍ തലവന് അബദ്ധം പിണഞ്ഞത്. അമിത് മാളവ്യയുടെ ട്വീറ്റില്‍ അക്‌സായ് ചിന്‍ പ്രദേശമാണ് ഇന്ത്യയുടെ ഭൂപടത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. നരേന്ദ്രമോദി സര്‍ക്കാര്‍ ഇന്ത്യയുടെ ഭൂപ്രദേശം ചൈനയുടെ അധീനതയിലാക്കാന്‍ അനുവദിച്ചുവെന്ന വിമര്‍ശനം പ്രതിപക്ഷം കടുപ്പിക്കുന്നതിനിടയിലാണ് വീഡിയോ ചര്‍ച്ചയാകുന്നത്. പിന്നീട് അമിത് മാളവ്യ ഇതേ ട്വീറ്റ് ഡിലീറ്റ് ചെയ്‌തെങ്കിലും ട്വിറ്ററില്‍ തന്നെ വിഷയം ചര്‍ച്ചയാവുകയാണ്. ചൈനീസ് ആപ്പുകള്‍ നിരോധിക്കുന്നത് പോലെ ഒരു ട്വീറ്റ് ഡിലീറ്റ് ചെയ്താല്‍ എല്ലാ പ്രശ്‌നങ്ങളും തീരുകയില്ലെന്നാണ് സോഷ്യല്‍ മീഡിയ ഉയര്‍ത്തുന്ന വിമര്‍ശനം.
Read More »