Month: July 2023
-
Kerala
ഇടുക്കി ഗവ. മെഡിക്കല്‍ കോളേജില്‍ ഒഴിവുകൾ;ജൂലൈ 19 ന് വാക് ഇന്‍ ഇന്റര്‍വ്യു
ഇടുക്കി ഗവ. മെഡിക്കല്‍ കോളേജില്‍ വിവിധ വിഭാഗങ്ങളിലേക്ക് ജൂനിയര്‍ റസിഡന്റുമാരെ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ജൂലൈ 19 ന് വാക് ഇന്‍ ഇന്റര്‍വ്യു നടത്തും. എം.ബി.ബി.എസ്, ഒരുവര്‍ഷത്തെ ഇന്റേണ്‍ഷിപ്പ്, ടി.സി.എം.സി രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുളളവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. പ്രതിഫലം 45000 രൂപയായിരിക്കും. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍, എസ്.എസ്.എല്‍.സി, സര്‍ട്ടിഫിക്കറ്റ്, പ്ലസ് ടു സര്‍ട്ടിഫിക്കറ്റ്, എം.ബി.ബി.എസ് മാര്‍ക്ക് ലിസ്റ്റുകള്‍, എം.ബി.ബി.എസ് സര്‍ട്ടിഫിക്കറ്റ്, ടി.സി.എം.സി രജിസ്ട്രേഷന്‍ അല്ലെങ്കില്‍ കെ.എസ്.എം.സി രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നീ രേഖകളുടെ ഒറിജിനലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും തിരിച്ചറിയല്‍ രേഖകളും സഹിതം ഇടുക്കി ഗവ. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ ജൂലൈ 19 ന് രാവിലെ 11 മണിക്ക് എത്തണം.
Read More » -
Pravasi
സൗദിയില്‍ വന്‍ തീപിടിത്തം; മലയാളിയടക്കം 10 മരണം
റിയാദ്: സൗദിയുടെ കിഴക്കന്‍ പ്രവിശ്യയായ അല്‍ ഹസ്സയില്‍ വന്‍ തീപിടിത്തം. അഞ്ച് ഇന്ത്യാക്കാരുള്‍പ്പടെ 10 പേര്‍ മരിച്ചതായി വിവരം. അല്‍ ഹസ്സയിലെ ഹുഫൂഫില്‍ ഇന്‍ഡസ്ട്രിയല്‍ മേഖലയിലെ ഒരു വര്‍ക്ക്‌ഷോപ്പിലാണ് വൈകിട്ടോടെ തീപിടിത്തമുണ്ടായത്. വര്‍ക്ക്‌ഷോപ്പ് ജീവനക്കാരായ 10 പേര്‍ വെന്ത് മരിച്ചതായി ദൃക്‌സാക്ഷികള്‍ പറയുന്നു. എട്ട് പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞവയില്‍ അഞ്ച് പേര്‍ ഇന്ത്യക്കാരും മൂന്ന് പേര്‍ ബംഗ്ലാദേശ് പൗരന്മാരുമാണ്. മരിച്ചവരില്‍ ഒരാള്‍ മലയാളിയാണെന്നാണ് സൂചന. എന്നാല്‍, ഇദ്ദേഹത്തിന്റെെ പേരുവിവരങ്ങളും മറ്റും പുറത്ത് വന്നിട്ടില്ല. ബാക്കിയുള്ള രണ്ട് പേരെ കൂടി തിരിച്ചറിയാനുണ്ട്. തീപിടുത്തത്തിന്റെ കാരണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.
Read More » -
Kerala
ഇനി ഡബിൾ ഭാഗ്യം; കേരള ലോട്ടറിയുടെ ഭാഗ്യമുദ്രയായി പച്ചക്കുതിര
നിമിത്തങ്ങളിൽ ഒരുപാട് വിശ്വാസമര്‍പ്പിക്കുന്നവരാണ് മലയാളികള്‍. പച്ചക്കുതിര തന്നെ അതിനു ഉദാഹരണമാണ്. അപ്പോള്‍ ഈ പച്ചക്കുതിരയും ഭാഗ്യക്കുറിയും ഒന്നിച്ചാലോ? “ഡബിള്‍ ഭാഗ്യം” ഇനിമുതൽ പച്ചക്കുതിരയാണ് കേരള ലോട്ടറിയുടെ ഭാഗ്യമുദ്ര. സംസ്ഥാന ഭാഗ്യക്കുറിവകുപ്പിന്റെ ഔദ്യോഗിക ഭാഗ്യമുദ്ര, ലോഗോ (മാസകറ്റ്), പരസ്യ ചിത്രങ്ങള്‍ എന്നിവ ധനമന്ത്രി കെ.എൻ. ബാലഗോപാല്‍ നിര്‍വഹിച്ചു. “കേരള ലോട്ടറി തന്നെ നല്ലൊരു ഭാഗ്യമുദ്രയാണ്. ഒരു ലക്ഷത്തിലധികം ഭാഗ്യക്കുറി വില്‍പനക്കാരുണ്ട്. ഒരു വര്‍ഷം 7,000 കോടി രൂപ സമ്മാനമായി വിതരണം ചെയ്യുന്നു. 3,000 കോടി മുതല്‍ 3,500 കോടി രൂപ വരെ കമ്മീഷനായി ലഭിക്കുന്നുണ്ട്”-ധനമന്ത്രി ബാലഗോപാൽ പറഞ്ഞു. കാരിക്കച്ചറിസ്റ്റും ചിത്രകാരനുമായ രതീഷ് രവിയാണ് ഭാഗ്യമുദ്ര രൂപകല്‍പന ചെയ്തത്. ചിത്രകാരനായ സത്യപാഷ ശ്രീധറാണ് ഭാഗ്യക്കുറിയുടെ ലോഗോ രൂപകല്പന ചെയ്തത്. മാസ്‌ക്കറ്റിന്റെ ടര്‍ബോ രൂപം ശില്‍പി ജിനനും ടുഡി അനിമേഷൻ സുധീര്‍ പി. യൂസഫുമാണ് തയ്യാറാക്കിയത്.
Read More » -
Kerala
ശമ്പളം നല്‍കാന്‍പോലും സര്‍ക്കാര്‍ സഹായിക്കുന്നില്ല; രാജിവെക്കുമെന്ന് കെ.എസ്.ആര്‍.ടി.സി എംഡി: ബിജു പ്രഭാകര്‍
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പള പ്രതിസന്ധി രൂക്ഷമായതിനു പിന്നാലെ ചുമതലയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സി.എം.ഡി. ബിജു പ്രഭാകര്‍. രാജി സന്നദ്ധത സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും ബിജു പ്രഭാകര്‍ വ്യക്തമാക്കി. ശമ്പളം നല്‍കുന്നതിന് പോലും സര്‍ക്കാര്‍ സഹായിക്കുന്നില്ലെന്നും കെ.എസ്.ആര്‍.ടി.സിയുടെ പ്രതിസന്ധിയേക്കുറിച്ച് ഫെയ്സ്ബുക്കിലൂടെ വെളിപ്പെടുത്തുമെന്നും ബിജു പ്രഭാകര്‍ പറഞ്ഞു. അതേസമയം, രാജി സംബന്ധിച്ച വിവരം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നാണ് ഗതാഗത മന്ത്രി ആന്റണി രാജു പറയുന്നത്. കഴിഞ്ഞ ദിവസം ബിജു പ്രഭാകറിന്റെ വസതിയിലേക്ക് ഐ.എന്‍.ടി.യു.സി. പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയിരുന്നു. ഉതുള്‍പ്പടെ തന്നെ വ്യക്തിപരമായി ആക്ഷേപിക്കുന്ന പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്ന് ബിജു പ്രഭാകര്‍ കുറ്റപ്പെടുത്തുന്നു. സി.ഐ.ടി.യു. ഉള്‍പ്പടെയുള്ള തൊഴിലാളി സംഘടനകള്‍ കുറ്റം മുഴുവന്‍ തന്റെയും മാനേജ്മെന്റിന്റെയും തലയില്‍ മാത്രമിടുകയാണെന്നും അദ്ദേഹം ആരോപിച്ചു. കെ.എസ്.ആര്‍.ടി.സി. ശമ്പളവും പെന്‍ഷനും വൈകുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നിരവധി കേസുകളുണ്ട്. ആ കേസുകളില്‍ സി.എം.ഡിയേയും മാനേജ്മെന്റിനേയും കോടതി രൂക്ഷമായി വിമര്‍ശിക്കാറുമുണ്ട്. നിരന്തരം ഇത്തരത്തിലുള്ള തിരിച്ചടികളുണ്ടാകുന്നതും സ്ഥാനം ഒഴിയുന്നതിന് പ്രേരിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. തൊഴിലാളികളുടെയും സംഘടനകളുടേയും ഭാഗത്തുനിന്ന് വേണ്ടവിധത്തിലുള്ള…
Read More » -
Crime
ചെന്നൈയില്‍ മകന്‍ പിതാവിനെ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചുകൊന്നു
ചെന്നൈ: ചെന്നൈയില്‍ മകന്‍ പിതാവിനെ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചുകൊന്നു. തൊഴില്‍രഹിതനായ 23 കാരനെ പിതാവ് പരിഹസിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.സംഭവത്തിൽ മകൻ ജബരീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ എക്കാട്ടുതങ്ങള്‍ സ്വദേശി ബാലസുബ്രമണിയാണ് കൊല്ലപ്പെട്ടത്. ഇയാള്‍ സ്ഥിരം മദ്യപാനിയായിരുന്നുവെന്ന് പൊലീസ് പറയുന്നു. വ്യാഴാഴ്ച രാത്രി മകന്‍ ജബരീഷും ബാലസുബ്രമണിയും തമ്മില്‍ വഴക്കുണ്ടായി. തൊഴില്‍രഹിന്‍ എന്ന പിതാവിന്റെ ആവര്‍ത്തിച്ചുള്ള പരിഹാസം ജബരീഷിനെ ചൊടിപ്പിച്ചു. ഇതോടെ ക്രിക്കറ്റ് ബാറ്റുവച്ച് പിതാവിനെ അടിക്കുകയായിരുന്നു. അമ്മയും സഹോദരിയും തടയാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പിതാവ് ബോധരഹിതനായി വീണതോടെ ജബരീഷ് ഓടി രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ബാലസുബ്രമണി ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് മരണപ്പെട്ടത്.
Read More » -
India
തക്കാളി വിറ്റ് മഹിരാഷ്ട്രയിലെ കർഷകൻ നേടിയത് 1.5 കോടിയിലേറെ രൂപ
പൂനെ: രാജ്യത്ത് പലയിടത്തും കിലോയ്ക്ക് 300 കടന്ന് തക്കാളി വില കുതിക്കുമ്പോൾ തുക്കാറാം എന്ന കർഷകൻ മനസ്സിലെ സന്തോഷം മറച്ചുവയ്ക്കാതെ വീണ്ടും വീണ്ടും തക്കാളി തൂക്കിക്കൊടുക്കുന്ന തിരക്കിലാണ്. തക്കാളി വിലകയറ്റം കൊണ്ട് ‘ജാക്ക്പോട്ട്’ അടിച്ച ഭാഗ്യവാനാണ് മഹാരാഷ്ട്രയിലെ പൂനെ ജില്ലയില്‍ തക്കാളി കൃഷി ചെയ്യുന്ന തുക്കാറാം ഭാഗോജി ഗായകര്‍ എന്ന കർഷകൻ. തന്റെ 18 ഏക്കര്‍ കൃഷിഭൂമിയില്‍ മകൻ ഈശ്വര്‍ ഗയാകറിന്റെയും മരുമകള്‍ സോണാലിയുടെയും സഹായത്തോടെ 12 ഏക്കറിലാണ് തുക്കാറാം തക്കാളി കൃഷി ചെയ്യുന്നത്. ഒരു മാസം കൊണ്ട് 13,000 പെട്ടി തക്കാളി വിറ്റ് തുക്കാറാം സമ്ബാദിച്ചത് 1.5 കോടിയിലേറെ രൂപ. ഒരു പെട്ടി തക്കാളിയില്‍ നിന്ന് തുക്കാറാമിന് പ്രതിദിനം 2100 രൂപയാണ് ലഭിക്കുന്നത്. വെള്ളിയാഴ്ച ആകെ 900 ക്രേറ്റുകള്‍ വിറ്റ ഗയാക്കര്‍ ഒറ്റ ദിവസം കൊണ്ട് നേടിയത് 18 ലക്ഷം രൂപ. കഴിഞ്ഞ മാസം ഒരു പെട്ടിക്ക് ഗുണനിലവാരമനുസരിച്ച് 2400 രൂപ വരെ ലഭിച്ചിരുന്നുവെന്നും നല്ല ഗുണനിലവാരമുള്ള തക്കാളിയാണ് കൃഷി ചെയ്യുന്നതെന്നും…
Read More » -
Kerala
പോലീസ് വാഹനം അപകടത്തില്‍പെട്ടു, എസ്‌ഐ അടക്കം നാല് പേര്‍ക്ക് പരിക്ക്
കോഴിക്കോട്: പോലീസ് ജീപ്പ് നിയന്ത്രണം വിട്ട് അപകടത്തില്‍ പെട്ട് എസ്‌ഐ അടക്കം നാല് പേര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് കായണ്ണയിലാണ് സംഭവം. പേരാമ്പ്ര പോലീസ് സ്റ്റേഷനിലെ ജീപ്പാണ് അപകടത്തില്‍പെട്ടത്. പേരാമ്പ്ര എസ്ഐ: ജിതിന്‍ വാസ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ കൃഷ്ണന്‍, അനുരൂപ്, ദില്‍ഷാദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പേരാമ്പ്രയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതിനിടെ, കവളപ്പാറയില്‍ ഓടിക്കൊണ്ടിരുന്ന ബൈക്ക് കത്തി നശിച്ചു. വെള്ളിയാഴ്ച അര്‍ധരാത്രി കാരക്കാട് അയ്യപ്പ ക്ഷേത്രത്തിന് സമീപത്ത് വച്ചായിരുന്നു സംഭവം. കവളപ്പാറ സ്വദേശി കശ്യപിന്റെ ബൈക്കാണ് കത്തി നശിച്ചത്. ഇദ്ദേഹം വീട്ടിലേക്ക് വരികയായിരുന്നു. കശ്യപ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
Read More » -
Crime
റെയില്‍വേ സ്റ്റേഷനില്‍ അക്രമം നടത്തിയ യുവാവിനെയും കടത്തിക്കൊണ്ടുപോയ 16 വയസുകാരിയെയും കണ്ടെത്തി
തൃശ്ശൂര്‍: റെയില്‍വേ സ്റ്റേഷനില്‍ ചൈല്‍ഡ് ലൈന്‍ ജീവനക്കാരിയെ ആക്രമിച്ച യുവാവിനെയും ഇയാള്‍ കടത്തിക്കൊണ്ടുപോയ പെണ്‍കുട്ടിയെയും കണ്ടെത്തി. ശനിയാഴ്ച രാവിലെ തൃശ്ശൂര്‍ പുതുക്കാടുനിന്നാണ് ഛത്തീസ്ഗഡ് സ്വദേശികളായ ദീപക് കുമാറി(20)നെയും 16 വയസുകാരിയെയും പോലീസ് കണ്ടെത്തിയത്. ഇരുവരും നിലവില്‍ പുതുക്കാട് പോലീസ് സ്റ്റേഷനിലാണുള്ളത്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ചൈല്‍ഡ് ലൈന്‍ ജീവനക്കാരിയെ ആക്രമിച്ച് കൂടെവന്ന പെണ്‍കുട്ടിയുമായി ഛത്തീസ്ഗഡ് സ്വദേശിയായ ദീപക് കുമാര്‍ കടന്നുകളഞ്ഞത്. ദുരൂഹസാഹചര്യത്തില്‍ സ്റ്റേഷനില്‍ കണ്ടതിനെത്തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പെണ്‍കുട്ടിയെ പിടിച്ചുവെക്കുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ ജീവനക്കാരി സിനിയെ ആക്രമിച്ചാണ് പ്രതി കടന്നത്. പിടിവലിക്കിടെ സിനിയുടെ വിരലുകള്‍ക്ക് പരിക്കേറ്റു. സംഭവത്തെക്കുറിച്ച് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പറയുന്നതിങ്ങനെ: ബുധനാഴ്ച രാത്രി ന്യൂഡല്‍ഹി-കേരള എക്‌സ്പ്രസിലാണ് ഛത്തീസ്ഗ ഡ് സ്വദേശിയായ യുവാവും പെണ്‍കുട്ടിയും സ്റ്റേഷനിലിറങ്ങിയത്. ഇവര്‍ പുലര്‍ച്ചെ വരുന്ന ധന്‍ബാദ് ട്രെയിനില്‍ പോകാനുള്ളവരാണെന്നാണ് ആദ്യം കരുതിയത്. എന്നാല്‍, സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസിലെ ജീവനക്കാരന്‍ ഇവരുടെ കാര്യം വീണ്ടും ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്ന് ഇരുവരെയും ചൈല്‍ഡ് ലൈന്‍…
Read More »

