KeralaNEWS

ചൈല്‍ഡ് ലൈൻ ജീവനക്കാരിയെ ആക്രമിച്ച്‌ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി കടന്നുകളഞ്ഞ യുവാവിനായി പോലീസിന്റെ വ്യാപക തിരച്ചില്‍ 

തൃശൂർ:ചൈല്‍ഡ് ലൈൻ ജീവനക്കാരിയെ ആക്രമിച്ച്‌ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി കടന്നുകളഞ്ഞ യുവാവിനായി പോലീസിന്റെ വ്യാപക തിരച്ചില്‍.

പെണ്‍കുട്ടിക്കൊപ്പം ഇയാള്‍ നന്തിക്കര നെടുമ്ബാള്‍ ഭാഗത്തുണ്ടെന്ന സൂചനയെത്തുടര്‍ന്ന് ഇവിടം കേന്ദ്രീകരിച്ചാണ് പോലീസ് പരിശോധന തുടരുന്നത്. പതിനാറുവയസ്സുള്ള പെണ്‍കുട്ടിയും ഇയാള്‍ക്കൊപ്പം തന്നെയുണ്ടെന്നാണ് പോലീസിന്റെ നിഗമനം. ഇരുവരെയും ഉടൻതന്നെ കണ്ടെത്താനാകുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.

 

Signature-ad

വ്യാഴാഴ്ച പുലര്‍ച്ചെയാണ് തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ചൈല്‍ഡ് ലൈൻ ജീവനക്കാരിയെ ആക്രമിച്ച്‌ കൂടെവന്ന പെണ്‍കുട്ടിയുമായി ഛത്തീസ്ഗഢ് സ്വദേശിയായ ദീപക് കുമാര്‍ സിങ് കടന്നുകളഞ്ഞത്. ദുരൂഹസാഹചര്യത്തില്‍ സ്റ്റേഷനില്‍ കണ്ടതിനെത്തുടര്‍ന്ന് ചൈല്‍ഡ് ലൈൻ പ്രവര്‍ത്തകര്‍ പെണ്‍കുട്ടിയെ പിടിച്ചുവെക്കുകയായിരുന്നു. ചൈല്‍ഡ് ലൈൻ ജീവനക്കാരി സിനിയെ ആക്രമിച്ചാണ് പ്രതി കടന്നത്. പിടിവലിക്കിടെ സിനിയുടെ വിരലുകള്‍ക്ക് പരിക്കേറ്റു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: