തിരുവനന്തപുരം: ബസുകളിലെ പരസ്യത്തിന് കമ്മീഷന് വാങ്ങിയ കെഎസ്ആര്‍ടിസി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ സി ഉദയകുമാര്‍ പിടിയില്‍. ഇടനിലക്കാരില്‍ നിന്ന് 30000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിയിലായത്.
വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ ബ്യൂറോ സൗത്ത് സോൺ സംഘമാണ് പരസ്യഏജന്‍സിയില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടയിൽ ഉദയകുമാറിനെ പിടികൂടിയത്.ഇടനിലക്കാരൻ നൽകിയ പരാതിയെ തുടർന്നാണ് നടപടി.