KeralaNEWS

പി എസ് സി വ്യാജനിയമന ഉത്തരവുമായി ജോലിയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യുവതി അറസ്റ്റില്‍

കൊല്ലം:പി എസ് സി വ്യാജനിയമന ഉത്തരവുമായി ജോലിയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യുവതി അറസ്റ്റില്‍. കൊല്ലം വാളത്തുങ്കല്‍ സ്വദേശി രാഖിയാണ് അറസ്റ്റിലായത്.
കരുനാഗപ്പള്ളി താലൂക്ക് ഓഫിസില്‍ എല്‍ ഡി ക്ലര്‍ക്ക് ആയി പ്രവേശിക്കാനുള്ള ശ്രമത്തിനിടെയാണ് പിടിയിലായത്.
വ്യാജ റാങ്ക് ലിസ്റ്റ്, അഡൈ്വസ് മെമൊ, നിയമന ഉത്തരവ് എന്നിവ സ്വന്തമായി ഉണ്ടാക്കിയാണ് രാഖി ജോലിയിൽ പ്രവേശിക്കാൻ ശ്രമിച്ചത്.സംശയം തോന്നിയ തഹസില്‍ദാര്‍ ജില്ലാ പി എസ് സി ഓഫീസിലേക്ക് വിട്ടു. രേഖകള്‍ വ്യാജമാണെന്ന് പി എസ് സി ഉദ്യോഗസ്ഥര്‍ കണ്ടെത്തി.തുടർന്ന് കൊല്ലം ഈസ്റ്റ് പൊലീസിന്റെ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.

Back to top button
error: