KeralaNEWS

തിരുവനന്തപുരത്ത് സംഘർഷം;മൂന്നുപേര്‍ക്ക് വെട്ടേറ്റു

തിരുവനന്തപുരം:ഞാണ്ടൂര്‍ക്കോണത്ത് അംബേദ്കര്‍ കോളനിയിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്നുപേര്‍ക്ക് വെട്ടേറ്റു.രാഹുല്‍, അഭിലാഷ്, രാജേഷ് എന്നിവര്‍ക്കാണ് വെട്ടേറ്റത്.

ഞായറാഴ്ച രാത്രി 8.30നാണ് അക്രമം നടന്നത്. രാഹുലിന് കഴുത്തിലും കയ്യിലും സാരമായി മുറിവേറ്റിട്ടുണ്ട്. മറ്റുള്ളവരുടെ പരുക്ക് ഗുരുതരമല്ല. ഇവരെ തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തില്‍ കഴക്കൂട്ടം പൊലീസ് കേസെടുത്തു. അക്രമിസംഘത്തില്‍ മൂന്ന് പേര്‍ ഉണ്ടായിരുന്നതായാണ് വിവരം.

Signature-ad

ലഹരി വില്‍പന സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് അക്രമത്തിന് പിന്നിലെന്നാണ് സൂചന.

Back to top button
error: