Month: July 2023
-
India
ലോക ശ്രദ്ധയാകർഷിച്ച് പാകിസ്ഥാൻ സ്വദേശി സീമാ ഹൈദറിന്റെയും ഇന്ത്യക്കാരൻ സച്ചിന്റെയും പ്രണയം;ഇരു രാജ്യങ്ങളും അന്വേഷണം ആരംഭിച്ചു
ന്യൂഡൽഹി: ലോകമൊട്ടാകെ ചര്‍ച്ചയായിരിക്കുകയാണ് പാകിസ്ഥാൻ സ്വദേശി സീമാ ഹൈദറിന്റെയും ഇന്ത്യക്കാരൻ സച്ചിന്റെയും പ്രണയം. നാടോടിക്കഥകളില്‍ മാത്രം കേള്‍ക്കുന്ന, അത്ഭുത പ്രണയ ബന്ധത്തോടുപമിക്കാവുന്നതാണ് ഇവരുടെ പ്രണയകഥയെന്നതാണ് കാരണം. മൊബൈല്‍ ഗെയിമായ പബ്ജിയിലൂടെ പരിചയപ്പെടുകയും വളരുകയും ചെയ്ത പ്രണയം സാക്ഷാത്കരിക്കാൻ ഭര്‍ത്താവിനെയും വീട്ടുകാരെയും ഉപേക്ഷിച്ച് 1500ലേറെ കിലോമീറ്ററുകള്‍ വെല്ലുവിളികളെ അതിജീവിച്ചാണ് നാലുകുട്ടികളെയുമെടുത്ത് സീമ പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലെത്തിയത്. മെയ് മാസത്തിലാണ് സീമ ഹൈദര്‍ ഇന്ത്യൻ കാമുകനായ 22കാരൻ സച്ചിനെ തേടി ഇന്ത്യയിലെത്തിയത്. ഒരുമാസത്തോളം ആരുമറിയാതെ താമസിച്ചെങ്കിലും പിന്നീട് സംഭവം പുറത്തറിഞ്ഞു. ദുബായ്, നേപ്പാള്‍ വഴിയായിരുന്നു യാത്ര. സച്ചിനൊപ്പം ജീവിച്ചാല്‍ മതിയെന്നും പാകിസ്ഥാനിലേക്കില്ലെന്നുമാണ് സീമയുടെ നിലപാട്. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയാണ് സീമയുടെ സ്വദേശം.ഇവരുടെ സഹോദരൻ പാക്കിസ്ഥാൻ സൈന്യത്തിൽ ഉദ്യോഗസ്ഥനാണ്. എന്നാല്‍, നിയമപരമായ തടസ്സങ്ങള്‍ക്കൊപ്പം ഇരുരാജ്യങ്ങളെയും ബാധിക്കുന്ന പ്രശ്നമായി ഇവരുടെ പ്രണയം മാറിയേക്കാമെന്നും അഭിപ്രായമുയരുന്നു. സീമ ഹൈദറെ തിരിച്ചയക്കണമെന്നാവശ്യപ്പെട്ട് ചില ഹിന്ദുത്വ സംഘടനകൾ ഇതിനകം രംഗത്തുവന്നിട്ടുണ്ട്.സീമാ ഹൈദര്‍ പാക് ചാരയാണെന്ന് വരെ ആരോപണമുയരുന്നു. ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശ്…
Read More » -
Kerala
അടൂരിലെ പീഡനക്കേസിൽ ഉയരുന്ന സംശയങ്ങൾ
പത്തനംതിട്ട അടൂരിൽ സ്‌കൂൾ വിദ്യാര്‍ത്ഥിനിയായ പതിനേഴുകാരി ക്രൂരപീഡനം നേരിട്ട കേസില്‍ പ്രതികളെയെല്ലേം പൊലീസ് അകത്താക്കി.എന്നാലും ചില സംശയങ്ങൾ ഇവിടെ ഉയരാതിരിക്കുന്നില്ല.ഇതിലെന്നല്ല,ഈ അടുത്തകാലത്ത് കേരളത്തിൽ നടന്ന പിഡനക്കേസുകളിലെല്ലാം ഇത്തരത്തിൽ ധാരാളം സംശയങ്ങൾ ഉയരുന്നുണ്ട്. അടൂരിലെ പീഡനം ഇങ്ങനെ… കഴിഞ്ഞ ഡിസംബറില്‍ പെണ്‍കുട്ടിയുടെ സുഹൃത്ത് മുഖേന പരിചയപ്പെട്ട ശക്തി രാത്രിയില്‍ വീട്ടില്‍ നിന്നും വിളിച്ചിറക്കി പീഡിപ്പിച്ചു.തുടര്‍ന്ന് ഇയാളുടെ സുഹൃത്ത് അനൂപ് കുട്ടിയുമായി അടുപ്പത്തിലായി പീഡിപ്പിച്ചു. പിന്നീട് ശക്തിയും അനൂപും സുഹൃത്തുക്കളായ അഭിജിത്, അരവിന്ദ് എന്നിവരുമൊത്ത് പെണ്‍കുട്ടിയുടെ വീട്ടിലെത്തി. അരവിന്ദിന്റെ സാന്നിധ്യത്തില്‍ മറ്റ് മൂന്ന് പ്രതികളും ചേര്‍ന്ന് പെണ്‍കുട്ടിയെ ക്രൂരബലാല്‍സംഗത്തിന് ഇരയാക്കി. ഏറ്റവുമൊടുവിലായി ജൂണില്‍ കാമുകനായ സുമേഷും ലൈംഗികമായി പീഡിപ്പിച്ചു. വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായതായി വെളിപ്പെട്ടു. കൗണ്‍സിലിങിന്റെ അടിസ്ഥാനത്തില്‍ പിന്നീട് പെണ്‍കുട്ടിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയ പൊലീസ് ജൂലൈ ഒന്നിന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയും തുടർന്ന് പ്രതികളെ ഓരോരുത്തരെയുമായി പിടികൂടുകയായിരുന്നു. പത്തനംതിട്ട ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി നടത്തിയ കൗണ്‍സിലിങ്ങിലാണ് പീഡന…
Read More » -
Health
ലിംഗത്തിലെ അണുബാധ; വൈദ്യസഹായം തേടാൻ പുരുഷൻമാർ മടിക്കരുത്
ലിംഗത്തിലെ അണുബാധ പുരുഷന്മാരില്‍ ഒരു സാധാരണ പ്രശ്നമാണ്. പക്ഷേ, മിക്ക പുരുഷന്മാരും സംസാരിക്കാൻ മടിക്കുകയും പലപ്പോഴും ചികിത്സ ലഭിക്കാതെ പോകുകയും ചെയ്യുന്നു. ബാക്ടീരിയ, ഫംഗസ്, വൈറസ് എന്നിവയെല്ലാം ലിംഗത്തില്‍ അണുബാധയുണ്ടാക്കും. ലിംഗത്തിലെ അണുബാധകള്‍ സൗമ്യവും എളുപ്പത്തില്‍ ചികിത്സിക്കാവുന്നതുമായ അവസ്ഥകള്‍ മുതല്‍ കഠിനമോ വിട്ടുമാറാത്തതോ ആയ രോഗങ്ങള്‍ വരെയാകാം. ബാലനൈറ്റിസ്, പോസ്‌തിറ്റിസ്, ബാലനോപോസ്റ്റിറ്റിസ് എന്നിവയാണ് ലിംഗത്തെ ബാധിക്കുന്ന മൂന്ന് പ്രധാന അണുബാധകള്‍. ഗ്ലാൻസ് എന്നറിയപ്പെടുന്ന ലിംഗത്തിന്റെ തലയിലെ വീക്കം ആണ് ബാലനിറ്റിസ്. അഗ്രചര്‍മ്മത്തിന്റെ അല്ലെങ്കില്‍ പ്രീപ്യൂസിന്റെ വീക്കമാണ് പോസ്‌തിറ്റിസ്. ബാലനിറ്റിസും പോസ്‌റ്റിറ്റിസും ഒരുമിച്ച് ഉണ്ടാകുന്നതാണ് ബാലനോപോസ്റ്റിറ്റിസ്. അടുത്തിടെ നടത്തിയ ഒരു പഠനമനുസരിച്ച്, 3-11 ശതമാനം പുരുഷന്മാരെ ബാധിക്കുന്ന ഒരു സാധാരണ അവസ്ഥയാണ് ബാലനിറ്റിസ്. ലിംഗത്തില്‍ നിന്നുള്ള വെള്ളയോ പച്ചയോ സ്രവങ്ങള്‍ ലൈംഗികമായി പകരുന്ന അണുബാധയുടെ ലക്ഷണമാകാം. ഇത് ചിലപ്പോള്‍ യൂറിത്രൈറ്റിസ് എന്ന രോഗം മൂലമാകാം. മൂത്രമൊഴിക്കുമ്ബോള്‍ നീറ്റലും വേദനയും അനുഭവപ്പെടുകയാണെങ്കില്‍, ഇത് ശരീരത്തിലെ ജലാംശം കുറയുന്നതിന്റെയോ മൂത്രാശയ അണുബാധയുടെയോ ലക്ഷണമാകാമെന്ന് വിദഗ്ധര്‍ പറയുന്നു.…
Read More » -
Kerala
സംസ്ഥാനത്ത് ഇന്ന് പൊതു അവധി;രണ്ട് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം
തിരുവനന്തപുരം:മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മരണത്തെ തുടര്‍ന്ന് ആദര സൂചകമായി സംസ്ഥാനത്ത് ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു.രണ്ട് ദിവസത്തെ ഔദ്യോഗിക ദുഖാചരണവും ഉണ്ടാകും. ഉമ്മൻ ചാണ്ടിയുടെ മൃതദേഹം ഇന്ന് തിരുവനന്തപുരത്തെത്തിക്കും. സംസ്കാരം പിന്നീട് കോട്ടയം പുതുപ്പള്ളിയില്‍ നടക്കും. അര്‍ബുദ ബാധിതനായി ചികിത്സയിലിരിക്കെ ബംഗളൂരുവിലെ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ 4.25നായിരുന്നു ഉമ്മൻ ചാണ്ടിയുടെ അന്ത്യം. അര നൂറ്റാണ്ടിലേറെ നിയമസഭാംഗമായിരുന്നു ഉമ്മൻ ചാണ്ടി. രണ്ട് തവണ മുഖ്യമന്ത്രിയായി. 1970 മുതല്‍ 2021 വരെ പുതുപ്പള്ളിയില്‍ നിന്നു തുടര്‍ച്ചയായി 12 തവണ അദ്ദേഹം നിയമസഭാംഗമായി. ഏറ്റവും കൂടുതല്‍ തവണ നിയമസഭാംഗമായതിന്റെ റെക്കോര്‍ഡും ഉമ്മൻ ചാണ്ടിയുടെ പേരിലാണ്. രണ്ട് തവണയായി ഏഴ് വര്‍ഷമാണ് അദ്ദേഹം മുഖ്യമന്ത്രി കസേരയില്‍ ഇരുന്നത്. തൊഴില്‍, ആഭ്യന്തരം, ധനകാര്യ വകുപ്പ് മന്ത്രിയായും പ്രതിപക്ഷ നേതാവായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
Read More » -
Kerala
ഒരേ കാലത്ത് സഞ്ചരിച്ച ഉമ്മൻചാണ്ടിയുടെ വിട പറയൽ അതീവ ദുഃഖകരമെന്ന് മുഖ്യമന്ത്രി, ഉമ്മന്‍ ചാണ്ടിയെ പോലെ മറ്റൊരാളില്ലെന്ന് പ്രതിപക്ഷ നേതാവ്; സംസ്ഥാനത്ത് ഇന്ന് പൊതു അവധി
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഒരേ വർഷമാണ് തങ്ങൾ ഇരുവരും നിയമസഭയിൽ എത്തിയത്. ഒരേ ഘട്ടത്തിലാണ് വിദ്യാർത്ഥി ജീവിതത്തിലൂടെ രാഷ്ട്രീയ രംഗത്തെത്തിയത്. പൊതുജീവിതത്തിൽ ഒരേ കാലത്ത് സഞ്ചരിച്ച അദ്ദേഹത്തിന്റെ വിട പറയൽ അതീവ ദുഃഖകരമാണ്. കഴിവുറ്റ ഭരണാധികാരിയും ജനജീവിതത്തിൽ ഇഴുകിച്ചേർന്നു നിന്ന വ്യക്തിയുമായിരുന്നു ഉമ്മൻചാണ്ടി എന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. ഈ വേർപാടോടെ അവസാനിക്കുന്നത് കേരള രാഷ്ട്രീയത്തിലെ ഒരു സുപ്രധാന ഏടാണ്. ഭൗതികമായ സാന്നിദ്ധ്യം വിടവാങ്ങുമ്പോഴും ഉമ്മൻചാണ്ടി അവശേഷിപ്പിച്ചു പോകുന്ന സവിശേഷതകൾ പലതും കേരളത്തിൽ കാലത്തെ അതിജീവിച്ചു നിലനിൽക്കും. ഒരേ മണ്ഡലത്തിൽ നിന്നുതന്നെ ആവർത്തിച്ച് തെരഞ്ഞെടുക്കപ്പെട്ടു സഭയിലെത്തുക. അങ്ങനെ നിയമസഭാ ജീവിതത്തിൽ അഞ്ച് പതിറ്റാണ്ടിലേറെ പൂർത്തിയാക്കുക. തെരഞ്ഞെടുപ്പിനെ നേരിട്ട ഒരു ഘട്ടത്തിൽ പോലും പരാജയമെന്തെന്നത് അറിയാനിടവരാതിരിക്കുക. ഇതൊക്കെ ലോക പാർലമെന്ററി ചരിത്രത്തിൽത്തന്നെ അത്യപൂർവം പേർക്കു മാത്രം സാധ്യമായിട്ടുള്ള കാര്യങ്ങളാണ്. ആ അത്യപൂർവം നിയമസഭാ സമാജികരുടെ നിരയിലാണ് ഉമ്മൻചാണ്ടിയുടെ സ്ഥാനം. ആ സവിശേഷത…
Read More » -
Kerala
ജനനായകൻ ഉമ്മന്‍ ചാണ്ടി വിടവാങ്ങി, 60 വർഷത്തിലേറെക്കാലം കേരള രാഷ്ട്രീയത്തിൽ നിറഞ്ഞു നിന്ന വ്യക്തിത്വമാണ് ഓർമയായത്
ബെംഗളൂരു: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി(79) അന്തരിച്ചു. ബെംഗളൂരു ചിന്മയ മിഷന്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ക്യാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്നു. ഇന്ന് ഇന്ന് (ചൊവ്വ) പുലർച്ചെ 4.25-നായിരുന്നു മരണം. 2004-06, 2011-16 കാലങ്ങളില്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നു. അദ്ദേഹത്തിന്റെ മകൻ ചാണ്ടി ഉമ്മൻ മരണ വാർത്ത സ്ഥിരീകരിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടിട്ടുണ്ട്. അരനൂറ്റാണ്ടിലേറെ നിയമസഭാംഗമായിരുന്ന ഉമ്മൻചാണ്ടിയുടെ പേരിലാണ് ഏറ്റവും കൂടുതൽ കാലം നിയമസഭാ സാമാജികനായിരുന്നതിന്റെ റെക്കോർഡ്. 1970 മുതൽ 2021 വരെ പുതുപ്പള്ളിയിൽ നിന്നു തുടർച്ചയായി പന്ത്രണ്ട് തവണയാണ് നിയമസഭയിലെത്തിയത്. രണ്ടു തവണയായി ഏഴു വർഷം മുഖ്യമന്ത്രിയായിരുന്നു. തൊഴിൽ, ആഭ്യന്തരം, ധനകാര്യം എന്നീ വകുപ്പുകളുടെ മന്ത്രിയായും പ്രതിപക്ഷ നേതാവായും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ കോൺഗ്രസ് പ്രവർത്തക സമിതി അംഗവും എഐസിസി ജനറൽ സെക്രട്ടറിയുമാണ്. ഭാര്യ: കനറാ ബാങ്ക് മുൻ ഉദ്യോഗസ്ഥ മറിയാമ്മ. മക്കൾ: മറിയം ഉമ്മൻ, അച്ചു ഉമ്മൻ, ചാണ്ടി ഉമ്മൻ. 1943 ഒക്ടോബർ 31 ന് പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ കെ.ഒ.ചാണ്ടിയുടെയും ബേബി…
Read More » -
Movie
മികച്ച നടന് മത്സരം മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും തമ്മിൽ, 2022ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ നാളെ പ്രഖ്യാപിക്കും
തിരുവനന്തപുരം: 2022ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ നാളെ (ബുധൻ) പ്രഖ്യാപിക്കും. രാവിലെ 11 മണിക്ക് സെക്രട്ടറിയറ്റിലെ പിആര്‍ ചേംബറില്‍ നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ അവാര്‍ഡ് പ്രഖ്യാപനം നടത്തും. ഗൗതം ഘോഷ് അധ്യക്ഷനായ ജൂറിയാണ് ഇത്തവണ സിനിമകള്‍ വിലയിരുത്തിയത്. മമ്മൂട്ടി- ലിജോ ജോസ് ടീമിന്റെ നന്‍പകല്‍ നേരത്ത് മയക്കം, കുഞ്ചാക്കോ ബോബന്‍ നായകനായ ന്നാ താന്‍ കേസ് കൊട്, തരൂണ്‍ മൂര്‍ത്തി ഒരുക്കിയ സൗദി വെള്ളക്ക, പുഴു, അപ്പന്‍, മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത അറിയിപ്പ്, ശാഹി കബീര്‍ സംവിധാനം ചെയ്ത ഇല വീഴാ പൂഞ്ചിറ, വിപിന്‍ ദാസ് സംവിധാനം ചെയ്ത ജയ ജയ ജയ ജയ ഹേ എന്നീ ചിത്രങ്ങള്‍ മികച്ച ചിത്രം, സംവിധായകന്‍ തുടങ്ങിയ അവാര്‍ഡുകള്‍ക്ക് പരിഗണിക്കുന്നവയുടെ കൂട്ടത്തിലുണ്ട്. മികച്ച നടനുള്ള അവാര്‍ഡിനായി പ്രധാന മത്സരം മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും തമ്മിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നന്‍പകല്‍ നേരത്ത് മയക്കം, പുഴു, റോഷാക്ക് എന്നീ സിനിമകളിലെ പ്രകടനം…
Read More » -
Kerala
അച്ഛനമ്മമാർ ഇല്ലതിരുന്ന സമയത്ത് വീട്ടിൽ അതിക്രമിച്ചു കയറിയ കള്ളനെ തേങ്ങ കൊണ്ട് തുരത്തി ഓടിച്ചോടിച്ച കൊച്ചു മിടുക്കി, അനഘക്ക് അഭിനന്ദനപ്രവാഹം
അച്ഛനും അമ്മയും വീട്ടിൽ നിന്നിറങ്ങിയ ശേഷം അടുക്കളവാതിൽ അടയ്ക്കാൻ ചെന്നപ്പോഴാണ് അനഘ, കത്തിയുമായി മുന്നിലെത്തിയ അജ്ഞാതനെ കണ്ടത്. വാതിലിന് പിറകിൽ ഒളിച്ചുനിന്നിരുന്ന അയാൾ പൊടുന്നനെ അവളുടെ കഴുത്തിനു നേരെ കത്തിവീശി. രണ്ടുതവണ കത്തി വീശിയതോടെ അനഘ കൈകൊണ്ട് തടയാൻ ശ്രമിച്ചു. കൈ മുറിഞ്ഞു. ഈ തക്കത്തിന് അയാൾ അവളുടെ വാ പൊത്തിപ്പിടിച്ചു. കരാട്ടെ ബ്ലാക്ക് ബെൽറ്റ് നേടിയ അനഘ ഒടുവിൽ അടവുകൾ പ്രയോഗിച്ചു തുടങ്ങി. തന്റെ പ്രയോഗത്തിൽ നിന്നു തെന്നിമാറിയ അയാൾക്കുനേരെ കയ്യിൽ കിട്ടിയ തേങ്ങയും ആയുധമാക്കി അവൾ. തലയിൽ തേങ്ങകൊണ്ടുള്ള അടിയേറ്റതോടെ പ്രാണനുവേണ്ടി രക്ഷപ്പെട്ടോടി കള്ളൻ. വീടിന്റെ മതിലും ചാടിക്കടന്നാണ് അയാൾ ഓടിയത്. സംഭവം സിനിമാക്കഥയല്ല. നമ്മുടെ കൊച്ചിയിൽ ഇന്നലെ രാവിലെ നടന്നതാണ്. കൊച്ചി ഹിൽപാലസിനടുത്ത് പറപ്പിള്ളി റോഡിൽ ശ്രീനിലയത്തിലെ അരുൺ- നിഷ ദമ്പതികളുടെ മകളാണ് പ്ലസ് വൺ വിദ്യാർത്ഥിയായ അനഘ. ബിസിനസുകാരനായ അരുണും കരിങ്ങാച്ചിറയിൽ ഐഇഎൽടിഎസ് സ്ഥാപനം നടത്തുന്ന നിഷയും ജോലിക്കായി രാവിലെ പുറത്തിറങ്ങിയ ശേഷമാണ് സംഭവങ്ങൾ…
Read More » -
India
ഇത് വരെ ഒരു പാർട്ടിയും സഖ്യത്തിനായി ക്ഷണിച്ചില്ല; ജെഡിഎസും കുമാരസ്വാമിയും ത്രിശങ്കുവിൽ
ബംഗ്ലൂരു : നാളെ പ്രതിപക്ഷ പാർട്ടികളുടേയും എൻഡിഎയുടേയും യോഗം നടക്കാൻ ഇരിക്കെ ജെഡിഎസ് പ്രതിസന്ധിയിലാണ്. പ്രതീക്ഷയോടെ കാത്തിരുന്നിട്ടും നാളെ നടക്കുന്ന എൻഡിഎ യോഗത്തിന് കുമാര സ്വാമിക്ക് ക്ഷണം ലഭിച്ചിട്ടില്ല. ഇതോടെ പ്രതിപക്ഷത്തെ പിണക്കി എൻഡിഎയ്ക്ക് ഒപ്പം കൂടാമെന്ന് കരുതിയ ജെഡിഎസ് ത്രിശങ്കുവിലാണ്. ഇത് വരെ ഒരു പാർട്ടിയും സഖ്യത്തിനായി ക്ഷണിച്ചിട്ടില്ലെന്ന് പറയുമ്പോഴും കർണാടകയിലെ പ്രതിപക്ഷ നേതൃപദവിയിലാണ് കുമാരസ്വാമിയുടെ കണ്ണ്. ബെംഗളുരുവിൽ ചേരുന്ന പ്രതിപക്ഷ നേതൃയോഗത്തിനെതിരെ രൂക്ഷവിമർശനമുയർത്തിയ കുമാരസ്വാമി, വിശ്വസിക്കാവുന്ന ഒരു നേതാവെങ്കിലും മഹാസഖ്യത്തിലുണ്ടോ എന്ന ചോദ്യമുയർത്തിയതും ഇതിന്റെ ഭാഗമായിട്ടാണ്. സോഷ്യലിസ്റ്റ് വിചാരധാരയിൽ ഊന്നി വളർന്ന ദേവഗൗഡയുടെ ജെഡിഎസ്, കുമാരസ്വാമിയുടെ നേതൃത്വത്തിലേക്ക് നീങ്ങിയപ്പോൾ ബിജെപിക്ക് കൈ കൊടുക്കാൻ മുമ്പും മടിച്ചിട്ടില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞ ജെഡിഎസ്സിന് ശക്തമായ ഒരു ദേശീയ സഖ്യത്തിൽ നിൽക്കേണ്ടത് നിലനിൽപ്പിൻറെ കൂടി ആവശ്യമാണ്. നാളെ നടക്കാനിരിക്കുന്ന എൻഡിഎ യോഗത്തിലേക്ക് വിളിച്ചാൽ ഉടൻ പോകാൻ കുമാരസ്വാമി തയ്യാറെടുത്തിരുന്നിട്ടും, ഇത് വരെ ക്ഷണം ലഭിക്കാത്തതിൽ ജെഡിഎസ് ക്യാമ്പിൽ നിരാശയുണ്ട്. ‘ഒരു യോഗത്തിനും…
Read More » -
Crime
യഥാർത്ഥ പ്രതികളെ പിടികൂടുന്നതിൽ എക്സൈസിന് മെല്ലേ പോക്ക്; ചാലക്കുടിയിലെ വ്യാജ ലഹരി കേസിൽ എക്സെസിനെതിരെ കേസിൽ പ്രതിയാക്കപ്പെട്ട ഷീലാ സണ്ണി
തൃശൂർ: ചാലക്കുടിയിലെ വ്യാജ ലഹരി കേസിൽ എക്സെസിനെതിരെ കേസിൽ പ്രതിയാക്കപ്പെട്ട ഷീലാ സണ്ണി. യഥാർത്ഥ പ്രതികളെ പിടികൂടുന്നതിൽ എക്സൈസിന് മെല്ലേ പോക്കെന്ന് ഷീല സണ്ണി ആരോപിച്ചു. പ്രതിയെന്ന് സംശയിക്കുന്നയാളെ ഇതുവരെ കണ്ടെത്താനോ പിടികൂടാനോ ആയില്ല. മാധ്യമങ്ങളോട് സംസാരിക്കരുതെന്ന് അന്വേഷണ സംഘം അറിയിച്ചെന്നും ഷീല വെളിപ്പെടുത്തി. കേസിൽ അട്ടിമറിയുണ്ടാകുമോ എന്ന് ഭയമെന്നും ഷീല പറഞ്ഞു. ഷീലക്കെതിരായ എഫ്ഐആര്‍ ഹൈക്കോടതി റദ്ദാക്കിയിരുന്നു.കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഷീലാ സണ്ണി നൽകിയ ഹർജിയിലാണ് ഉത്തരവ്. കേസില്‍ നിന്നും ഒഴിവാകുന്നതോടെ ഷീലാ സണ്ണിയ്ക്ക് ബൈക്കും ഫോണും തിരികെ ലഭിക്കും. അതിനിടെ ഷീലയ്ക്കെതിരെ കേസെടുത്ത എക്സൈസ് ഇന്‍സ്പക്ടര്‍ കെ. സതീശന്‍റെ മൊഴിയും മഹസ്സര്‍ റിപ്പോര്‍ട്ടും തമ്മില്‍ വൈരുധ്യമുണ്ടെന്ന വിവരവും പുറത്തുവന്നു. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ബ്യൂട്ടീപാര്‍ലറിലെത്തി ഷീലയെ അറസ്റ്റ് ചെയ്തെന്നാണ് സതീശന്‍ നല്‍കിയ മൊഴി. എന്നാല്‍ സ്കൂട്ടറില്‍ നിന്നിറങ്ങിയ ഷീലയെ തടഞ്ഞു നിര്‍ത്തി പിടികൂടുകയായിരുന്നെന്നാണ് സതീശന്‍ നല്‍കിയ മൊഴി. ഇക്കാര്യങ്ങളും എക്സൈസ് ക്രൈംബ്രാഞ്ച് പരിശോധിക്കും. കൊച്ചിയിലെ അന്വേഷണ സംഘത്തിന് മുന്നില്‍…
Read More »