KeralaNEWS

ലാഭകരമല്ലാത്ത സര്‍വീസുകൾ നിർത്തുന്നു;കണക്കെടുപ്പ് തുടങ്ങി കെഎസ്‌ആര്‍ടിസി 

തിരുവനന്തപുരം: ഡീസല്‍വില വര്‍ധനമൂലമുള്ള നഷ്ടം കുറയ്ക്കാൻ, ലാഭകരമല്ലാത്ത സര്‍വീസുകളുടെ കണക്കെടുപ്പ് കെഎസ്‌ആര്‍ടിസി തുടങ്ങി.

യാത്രക്കാരും വരുമാനവും കുറവുള്ള സര്‍വീസുകള്‍ കണ്ടെത്തി അവ നിര്‍ത്തലാക്കാനാണ് ആലോചന. നഷ്ടത്തിലോടുന്ന ബസുകളുടെ കണക്ക്, യൂണിറ്റ് അടിസ്ഥാനത്തിലാണ് തയ്യാറാക്കുന്നത്. സര്‍വീസുകള്‍ വരുമാനാടിസ്ഥാനത്തില്‍മാത്രം ഓടിച്ച്‌ നഷ്ടം പരമാവധി കുറയ്ക്കാനാണ് ആലോചന.

Signature-ad

യാത്രക്കാര്‍ ധാരാളമുള്ള, സമാന്തര സര്‍വീസുകള്‍ ഉണ്ടായിരുന്നയിടങ്ങളില്‍ കൂടുതല്‍ ബസുകള്‍ ഓടിക്കും. ദേശീയപാത നിര്‍മാണജോലി, ഗതാഗതക്കുരുക്ക് എന്നിവമൂലം പ്രധാനപാതകളില്‍ ബസുകള്‍ കൂട്ടമായി യാത്രക്കാരില്ലാതെ ഓടുകയാണ്. ഇത് ഒഴിവാക്കാൻ പ്രധാന ഡിപ്പോകളില്‍ നിന്ന് പുറപ്പെടുന്ന ഫാസ്റ്റ് പാസഞ്ചറുകളടക്കമുള്ളവയുടെ സമയത്തില്‍ ക്രമീകരണം വരുത്തുന്നുണ്ട്.

4700 ബസുകളാണ് ഇപ്പോള്‍ ഓടിക്കുന്നത്. ഏഴുകോടി രൂപവരെ വരുമാനമുണ്ട്. നേരത്തേ 18 ലക്ഷം കിലോമീറ്റര്‍ സര്‍വീസ് നടത്തിയപ്പോള്‍ ലഭിച്ചിരുന്ന വരുമാനം ഇപ്പോള്‍ 14 ലക്ഷം കിലോമീറ്റര്‍ ഓടിക്കുമ്ബോള്‍ കിട്ടുന്നുണ്ട്. 42,000 ജീവനക്കാരുണ്ടായിരുന്നത് ഇപ്പോള്‍ 25,000 ആയി കുറഞ്ഞു. ശമ്ബളയിനത്തില്‍ മാറ്റിവയ്ക്കേണ്ട തുകയിലും കുറവുവന്നു.

അതേസമയം ഹാജര്‍ ബുക്കില്‍ ഒപ്പിട്ട് മുങ്ങി നടക്കുന്ന കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് മുന്നറിയിപ്പുമായി സിഎംഡി ബിജു പ്രഭാകര്‍. ഇത്തരത്തില്‍ മുങ്ങി നടക്കുന്ന 1243 ജീവനക്കാര്‍ നിശ്ചിത ദിവസത്തിനുള്ളില്‍ ജോയിൻ ചെയ്യുകയോ വിശദീകരണം നല്‍കുകയോ ചെയ്‌തില്ലെങ്കില്‍ പിരിച്ചുവിടുമെന്നും ഇവരെ കുറിച്ച്‌ പത്രത്തില്‍ ഫുള്‍ പേജ് പരസ്യം നല്‍കുമെന്നും എംഡി അറിയിച്ചു. കെഎസ്‌ആര്‍ടിസിയിലെ സാമ്ബത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് ബിജു പ്രഭാകര്‍ നിലപാട് കടുപ്പിച്ച്‌ രംഗത്തെത്തിയിരിക്കുന്നത്.

Back to top button
error: