KeralaNEWS

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ഗര്‍ഭിണിയായ സംഭവത്തില്‍ സഹോദരനേയും ബന്ധുവിനേയും അറസ്റ്റ് ചെയ്തു

മലപ്പുറം:മങ്കടയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ഗര്‍ഭിണിയായ സംഭവത്തില്‍ സ്വന്തം സഹോദരനേയും ബന്ധുവായ യുവാവിനേയും പോക്സോ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു.

പെണ്‍കുട്ടിയുടെ 20കാരനായ സഹോദരനും 24കാരനായ ബന്ധുവുമാണ് കുട്ടിയെ പീഡനത്തിന് ഇരയാക്കിയതെന്ന് മങ്കട പൊലീസ് പറഞ്ഞു.അഞ്ച് മാസം ഗര്‍ഭിണിയായ 14കാരിയെ ചൈല്‍ഡ്‌ലൈ‌ൻ പ്രവര്‍ത്തകര്‍ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.

ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്നു പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന വിവരമറിഞ്ഞത്. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ വിവരം ചൈല്‍ഡ്‌ലൈനിനെ അറിയിക്കുകയായിരുന്നു. ശേഷം പെണ്‍കുട്ടിക്ക് നല്‍കിയ കൗണ്‍സലിംഗിലാണ് പീഡനം പുറത്തുപറഞ്ഞത്.

Signature-ad

സ്വന്തം വീട്ടിലും വീടിന് സമീപത്ത് വച്ചുമാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതായും സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതടക്കം അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു.

Back to top button
error: