KeralaNEWS

ശില്‍പി ജോണ്‍സ് കൊല്ലകടവിന്റെ വായ്പ തിരിച്ചടച്ച്‌ നടൻ സുരേഷ് ഗോപി

ആലപ്പുഴ:  ടൂറിസം പദ്ധതിയുടെ ഭാഗമായി പ്രതിമ നിര്‍മ്മിച്ച്‌ പെരുവഴിയിലായ ശില്‍പി ജോണ്‍സ് കൊല്ലകടവിന്റെ വായ്പ തിരിച്ചടച്ച്‌ നടൻ സുരേഷ് ഗോപി.
കായംകുളം ടൂറിസം പദ്ധതിയുടെ ഭാഗമായി ആവിഷ്കരിച്ച മത്സ്യകന്യകയുടെ ശില്‍പ്പം നിര്‍മിക്കുന്നതിനായി സര്‍ക്കാര്‍ നല്‍കിയ തുക തികയാതെ വന്നു. അധിക ചിലവുകള്‍ വന്നിട്ടും സര്‍ക്കാര്‍ പണം നല്‍കാതായതോടുകൂടി ശില്‍പി സ്വന്തം വീടും വസ്തുവും ബാങ്കില്‍ പണയം വെച്ച്‌ 3,60,000 രൂപ വായ്പയെടുത്തു. പിന്നീട് ഈ തുക ഉപയോഗിച്ചാണ് അദ്ദേഹം നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.
ശില്‍പ്പിയ്‌ക്ക് ഉടൻ പണം നല്‍കാമെന്ന് ടൂറിസം അധികൃതര്‍ പറഞ്ഞിരുന്നെങ്കിലും നല്‍കിയിരുന്നില്ല. ഒടുവില്‍ സംസ്ഥാന അവാര്‍ഡ് ജേതാവായ ശില്‍പ്പിയ്‌ക്ക് ലഭിച്ചത് ബാങ്കില്‍ നിന്നുമുള്ള ജപ്തി നോട്ടീസ് ആയിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട സുരേഷ് ഗോപി വിഷയത്തില്‍ ഇടപെടുകയും  വായ്പ തിരിച്ചടക്കുകയുമായിരുന്നു.

Back to top button
error: