KeralaNEWS

കൊല്ലത്ത് ഒരു വയസുകാരിക്ക് ക്രൂര മർദ്ദനം;കുട്ടിയെ തിരുവനന്തപുരം എസ്‌എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കൊല്ലം: ഒരു വയസുകാരിക്ക് ക്രൂര മർദ്ദനം.ഗുരുതരമായി പരിക്കേറ്റ കുട്ടിയെ തിരുവനന്തപുരം എസ്‌എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തമിഴ്നാട് സ്വദേശികളുടേതാണ് കുട്ടി. ക്രൂരമായി മർദ്ദനമേറ്റ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത് നാട്ടുകാരാണ്. കൂടെ നില്‍ക്കാൻ ആളില്ലാത്തതിനാല്‍ ആശുപത്രി ശിശു സംരക്ഷണ സമിതിയുടെ സഹായം തേടിയിട്ടുണ്ട്.ഭർത്താവുമായി വഴക്കിടുന്നതിനിടയിൽ അമ്മ കുട്ടിയുടെ തലയ്ക്കടിക്കുകയായിരുന്നു എന്നാണ് വിവരം.ഇത് കണ്ട് എത്തിയ നാട്ടുകാരാണ് ബോധരഹിതയായി നിലത്ത് കിടക്കുന്ന കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്.
ആദ്യം കൊല്ലം ജില്ലാ ആശുപത്രിയിലാണ് എത്തിച്ചത്. ആരോഗ്യ സ്ഥിതി അതീവ ഗുരുതരമാണെന്ന് മനസിലായതോടെ കുട്ടിയെ എസ് എ ടി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Back to top button
error: