FeatureNEWS

പശുച്ചെവിയുടെ ആകൃതി; അറിയാം ഗോകർണ്ണത്തിന്റെ വിശേഷങ്ങൾ 

ർണാടകത്തിലെ ഉത്തര കന്നഡ ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു പട്ടണമാണ് ഗോകർണ്ണം(Gokarna). ഒരു ഹൈന്ദവ തീർത്ഥാടനകേന്ദ്രവും വിനോദസഞ്ചാരകേന്ദ്രവുംകൂടിയാണ് ഈ പട്ടണം. പല ഹിന്ദുപുരാണങ്ങളിലും ഐതിഹ്യങ്ങളിലും ഗോകർണ്ണത്തെപറ്റി പരാമർശ്ശിക്കുന്നുണ്ട്. മഹാബലേശ്വരക്ഷേത്രത്തെ ചുറ്റിയാണ് ഈ പട്ടണം നിലനിൽക്കുന്നത്. ഗോകർണ്ണത്തെ കടപ്പുറങ്ങളും പ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രങ്ങളാണ്.

പരശുരാമൻ മഴുവെറിഞ്ഞ് സൃഷ്ടിച്ചതാണ് കേരളം എന്നാണൈതിഹ്യം. മഴു പതിച്ച ഭൂമിയാണ് ഗോകർണ്ണം എന്ന് വിശ്വസിക്കുന്നു.

ശ്രീമഹാഭാഗവതത്തിൽ ഗോകർണ്ണത്തെപറ്റി പരാമർശിക്കുന്നുണ്ട്. ഗോകർണൻ, ദുന്താകരി എന്നീ സഹോദരങ്ങൾ ഇവിടെ വസിച്ചിരുന്നു എന്നാണ് വിശ്വാസം.

Signature-ad

ഗംഗാവലി അഗ്നാശിനി എന്നീ നദികളുടെ സംഗമസ്ഥാനത്ത് അറബിക്കടലിനോട് ചേർന്നാണ് ഗോകർണ്ണത്തിന്റെ സ്ഥാനം. ബംഗളൂരുവിൽ നിന്ന് 483 കി.മീ യും മംഗലാപുരത്തുനിന്ന് 238കി.മീ യും അകലെയാണ് ഗോകർണ്ണം. ഗോകർണ്ണത്തോടടുത്ത് കിടക്കുന്ന നഗരം കാർവാറാണ്. ദേശീയപാത 17 ഗോകർണ്ണത്തുകൂടിയാണ് കടന്നുപോകുന്നത്.

കര്‍ണാടകത്തിലെ പ്രമുഖ ഹൈന്ദവ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ് ഗോകര്‍ണം. ധാരാളം ബീച്ചുകളുള്ള ഈ സ്ഥലം ഒരു ടൂറിസ്റ്റുകേന്ദ്രം കൂടിയാണ്. വേണമെങ്കിൽ ഒരു കൊച്ചു കോവളം എന്നു വിശേഷിപ്പിക്കാം. ഗംഗാവലി, അഹനാശിനി നദികളുടെ സംഗമ സ്ഥലമായ ഗോകര്‍ണം ശിവഭഗവാന്‍ ഗോമാതാവിന്റെ കര്‍ണത്തില്‍ നിന്ന് ഭൂജാതനായ പുണ്യസ്ഥലമാണ് എന്നാണു ഐതിഹ്യം. നദികളുടെ സംഗമസ്ഥാനത്ത് സ്ഥിതിചെയ്യുന്ന ഈ സ്ഥലത്തിന് പശുച്ചെവിയുടെ ആകൃതിയാണ് അതുകൊണ്ടാണ് ഇതിന് ഗോകര്‍ണം എന്ന പേരുവീണത്.

മംഗലാപുരത്തു നിന്നും 240 കിലോമീറ്റര്‍ വടക്കു ഭാഗത്തായി അറബിക്കടലിന്റെ കര്‍വാര്‍ തീരത്തു സ്ഥിതി ചെയ്യുന്ന ഗോകർണ്ണത്തിലെ ഏറ്റവും പ്രധാനപ്പെട്ട തീര്‍ത്ഥാടനകേന്ദ്രം മഹാബലേശ്വര ശിവക്ഷേത്രമാണ്. ശിവഭഗവാന്‍ ആത്മലിംഗ രൂപത്തില്‍ കുടികൊള്ളുന്നു ഗോകര്‍ണത്തെ ഈ ശ്രീ മഹാബലേശ്വര ക്ഷേത്രത്തില്‍. ഇവിടുത്തെ പ്രതിഷ്ഠ “പ്രാണലിംഗം” എന്നപേരിലാണ് അറിയപ്പെടുന്നത്. ആത്മീയതയുടെ തീരം തേടി ഇവിടെയെത്തുന്നവര്‍ക്ക്‌ മോക്ഷം ലഭിച്ച മനസ്സോടെ ഇവിടുന്നു മടങ്ങാം. കാഴ്‌ചയുടെ ഭംഗിയേക്കാള്‍ അനുഭവങ്ങളുടെ അപാരതയാണ്‌ നമുക്ക് ഗോകര്‍ണം പകര്‍ന്നു നല്‍കുന്നത്‌. ഇന്ത്യയുടെ പലഭാഗങ്ങളില്‍ നിന്നും ശിവഭക്തന്മാര്‍ ഇവിടെ എത്താറുണ്ട്. പ്രശസ്തരായ തമിഴ് കവികളായ അപ്പാറിന്റെയും സാമ്പന്ദറുടെയും ഭക്തിഗീതങ്ങളില്‍ ഈ ക്ഷേത്രത്തെക്കുറിച്ച് പറയുന്നുണ്ട്. ഉത്തര കാശി വാരണാസിയാണങ്കിൽ, ഗോകർണ്ണം ദക്ഷിണ കാശിയായി അറിയപ്പെടുന്നു.

കുഡ്‌ലെ ബീച്ച്, ഗോകര്‍ണ ബീച്ച്, ഹാഫ് മൂണ്‍ ബീച്ച്, പാരഡൈസ് ബീച്ച്, ഓം ബീച്ച് എന്നിവയാണ് ഗോകർണത്തെ പ്രധാനപ്പെട്ട ബീച്ചുകൾ. ഗോകര്‍ണം നഗരത്തില്‍ നിന്നും രണ്ട് കിലോമീറ്റര്‍ അകലത്തിലാണ് കുഡ്‌ലെ ബീച്ച്. ഇവിടത്തെ ഏറ്റവും വലിപ്പമേറിയ ബീച്ച് ഇതാണ്. ഓരോ ബീച്ചിനും ഇടയിൽ ഓരോ മലകളുണ്ട്.അത് കയറിയിറങ്ങിയിട്ടു വേണം ഒന്നിൽ നിന്നും മറ്റൊന്നിലേക്ക് പോകുവാൻ. ഇവിടത്തെ ബീച്ചുകളിൽ പരിചയമില്ലാതെ ഇറങ്ങി നീന്തിക്കുളിക്കുന്നത് അൽപ്പം അപകടം പിടിച്ച പണിയാണ്. അത്തരം സാഹസിക പ്രകടനങ്ങൾ ദയവുചെയ്ത് പുറത്തെടുക്കാതിരിക്കുന്നതായിരിക്കും ഉത്തമം.

കുഡ്‌ലെ ബീച്ചിൽ നിന്നും കുറച്ചു ദൂരം നടന്നാൽ പാരഡൈസ് ബീച്ചിൽ എത്തിച്ചേരാം. ഒരു മല കയറി വേണം ഓം ബീച്ചിൽ എത്താൽ. ഓം ആകൃതിയാൽ കാണപ്പെടുന്ന ബീച്ചായതിനാൽ ആണ് ഓം ബീച്ച് എന്ന് പേരു വരാൻ കാരണം. ഇവിടത്തെ ഏറ്റവും ജനപ്രിയമായ ബീച്ച് ഓം ബീച്ചാണ്. ഓം ബീച്ചില്‍ നിന്നും ചെറിയ മല കയറി ഏകദേശം അരമണിക്കൂർ നടന്നാല്‍ ഹാഫ് മൂണ്‍ ബീച്ചിലെത്താം. അർദ്ധ ചന്ദ്രാകൃതിയിൽ ഉള്ള ബീച്ചായതുകൊണ്ടാണ് ഇതിനെ ഹാഫ് മൂൺ ബീച്ച് എന്ന് വിളിക്കുന്നത്.ഓം ബീച്ചില് നിന്നും ബോട്ടു മാർഗ്ഗവും ഇവിടെയെത്താം. ഒരു ഭാഗത്ത് അറബിക്കടലും മറുഭാഗത്ത് പശ്ചിമഘട്ടവും ഒരുക്കുന്ന വ്യത്യസ്തമായ കാഴ്ചാനുഭവമാണ് ഗോകർണം ബീച്ചിലേത്.

 

കൊങ്കണ്‍ റെയില്‍ പാതയില്‍ ഗോകര്‍ണറോഡ് സ്‌റ്റേഷനിലിറങ്ങി 15 മിനിട്ട് യാത്രചെയ്താല്‍ ഗോകര്‍ണം പട്ടണമായി. കുംത, അങ്കോള റെയില്‍വേ സ്‌റ്റേഷനുകളില്‍ നിന്ന് 25 കിലോമീറ്റര്‍ യാത്ര ചെയ്തും ഗോകര്‍ണത്ത് എത്താം. കൂടുതൽ ട്രെയിനുകൾ നിർത്തുന്നത് കുംതയിൽ ആയതിനാൽ അവിടെ ഇറങ്ങുന്നതായിരിക്കും കൂടുതൽ നല്ലത്. അവിടെ നിന്നും ഗോകർണത്തേക്ക് ബസ്സുകൾ ലഭിക്കും.

Back to top button
error: