KeralaNEWS

ആലപ്പുഴ-ചങ്ങനാശ്ശേരി റോഡില്‍ കെഎസ്‌ആര്‍ടിസി സര്‍വീസ് പുനരാരംഭിച്ചു

ലപ്പുഴ – ചങ്ങനാശേരി റോഡില്‍  ഇടവേളയ്ക്കുശേഷം  കെഎസ്‌ആര്‍ടിസി മുഴുനീളെ സര്‍വീസ് പുനരാരംഭിച്ചു.
എസി റോഡിന്റെ നവീകരണം മൂലം രണ്ടുവര്‍ഷത്തോളമായി കെഎസ്‌ആര്‍ടിസി ഭാഗികമായാണ് സര്‍വീസ് നടത്തിയിരുന്നത്.അതില്‍തന്നെ ഭൂരിഭാഗം സര്‍വീസുകളും വെട്ടിക്കുറച്ചിരുന്നു.

ചങ്ങനാശേരിയിലേക്കുള്ള ആദ്യസര്‍വീസില്‍ തന്നെ കാലുകുത്താൻ ഇടയില്ലാത്തവിധം യാത്രികരെക്കൊണ്ട് ബസ് നിറഞ്ഞിരുന്നു. തിരികെ ആലപ്പുഴയിലേക്കും ഇതുതന്നെയായിരുന്നു സ്ഥിതി. മൂന്ന് സൂപ്പര്‍ഫാസ്റ്റ് ബസുകളാണ് സര്‍വീസ് നടത്തുന്നത്.

ഉയര്‍ത്തിനിര്‍മിച്ച പാതയും വീതികൂട്ടി പുതുക്കിപ്പണിത വലിയപാലങ്ങളും ഗതാഗതത്തിന് തുറന്നുകൊടുത്ത മൂന്നുമേല്‍പ്പാലങ്ങളും കയറി കുട്ടനാടിന്റെ സൗന്ദര്യം ആസ്വദിച്ചുള്ള യാത്ര പലര്‍ക്കും പുതുമയായി. എസി റോഡിന്റെ നവീകരണം അവാസാനഘട്ടത്തിലാണ്.

Signature-ad

നെടുമുടി, കിടങ്ങറ വലിയപാലങ്ങളാണ് വീതികൂട്ടി പുനര്‍നിര്‍മിച്ചത്. നസ്രത്ത്, ജ്യോതി, മങ്കൊമ്ബ് മേല്‍പ്പാലങ്ങളാണ് നിലവില്‍ ഗതാഗതത്തിന് തുറന്നുകൊടുത്തത്. മങ്കൊമ്ബ് ഒന്നാംകര മേല്‍പ്പാലം ജൂണ്‍ അവസാനം തുറക്കും. പണ്ടാരക്കളം മേല്‍പ്പാലപ്രദേശത്തെ ട്രാൻസ്ഫോര്‍മര്‍ മാറ്റിസ്ഥാപിക്കുന്നതിന് കാലതാമസം നേരിടുന്നതിനാലാണ് മേല്‍പ്പാലം നിര്‍മാണവും വൈകുന്നത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌ട് സൊസൈറ്റിക്കാണ് നിര്‍വഹണ ചുമതല

Back to top button
error: