IndiaNEWS

ബംഗളൂരു-മൈസൂരു അതിവേഗ പാതയില്‍ വാഹനാപകടം;  മൂന്നു മരണം

ബംഗളൂരു-മൈസൂരു അതിവേഗ പാതയില്‍ മദ്ദൂരിനടുത്ത് ചൊവ്വാഴ്ചയുണ്ടായ വാഹനാപകടത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനടക്കം മൂന്നുപേര്‍ മരിച്ചു.

മൈസൂരുവിലേക്ക് പോവുകയായിരുന്ന ഇവര്‍ സഞ്ചരിച്ച കാര്‍ ഡിവൈഡറില്‍ ഇടിച്ചു മറിയുകയായിരുന്നു. നീരജ്കുമാര്‍ (50), ഭാര്യ സെല്‍വി കുമാര്‍ (47), ഡ്രൈവര്‍ നിരഞ്ജൻ കുമാര്‍ (35) എന്നിവരാണ് മരിച്ചത്.

 

Signature-ad

ചൊവ്വാഴ്ച രാവിലെ 10.30ഓടെയായിരുന്നു അപകടം. കാറില്‍ മുൻസീറ്റിലുണ്ടായിരുന്ന സാഗര്‍ ശ്രീവാസ്തവയെ (20) പരിക്കുകളോടെ മാണ്ഡ്യ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉത്തര്‍പ്രദേശ് ട്രെയിനിങ് ആൻഡ് എംപ്ലോയ്മെന്റില്‍ അഡീഷനല്‍ ഡയറക്ടറാണ് നീരജ്. പൊലീസ് മേല്‍നടപടി സ്വീകരിച്ചു. അതിവേഗപാതയില്‍ അപകടങ്ങള്‍ സ്ഥിരമാവുകയാണ്.

Back to top button
error: