IndiaNEWS

കെട്ടിടങ്ങള്‍ പൊളിച്ച് കുട്ടികളെയടക്കം വഴിയാധാരമാക്കി; യുവ എന്‍ജിനിയറുടെ മുഖത്തടിച്ച് വനിതാ എം.എല്‍.എ.

മുംബൈ: മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ യുവ എന്‍ജിനിയറെ നടുറോഡില്‍ മര്‍ദിച്ച് മഹാരാഷ്ട്രയിലെ വനിതാ എംഎല്‍എ. മീരാ ഭയന്ദര്‍ എംഎല്‍എ ഗീത ജെയിന്‍ രണ്ട് എന്‍ജിനിയര്‍മാരെ ചോദ്യം ചെയ്യുന്നതും തുടര്‍ന്ന് ഇതില്‍ ഒരാളെ തല്ലുന്നതിന്റെയും ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവന്നു.

മീരാ ഭയന്ദര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ എഞ്ചിനീയര്‍മാര്‍ക്കാണ് ജനങ്ങള്‍ക്ക് മുന്നില്‍വച്ച് മര്‍ദനമേല്‍ക്കേണ്ടിവന്നത്. കോര്‍പ്പറേഷനിലെ ചില കെട്ടിടങ്ങള്‍ പൊളിച്ചുനീക്കിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദനത്തിലേക്ക് നയിച്ചത്. കെട്ടിടങ്ങള്‍ നീക്കം ചെയ്തതോടെ കുട്ടികള്‍ അടക്കമുള്ളവര്‍ക്ക് തെരുവില്‍ കഴിയേണ്ട സ്ഥിതിയുണ്ടായി എന്നാണ് വിവരം.

Signature-ad

എഞ്ചിനീയര്‍മാര്‍ക്ക് ഇത്തരത്തില്‍ കെട്ടിടങ്ങള്‍ തകര്‍ക്കാനുള്ള അവകാശമുണ്ടോ എന്ന് എം.എല്‍.എ ചോദിച്ചു. തുടര്‍ന്ന് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം ഉണ്ടെങ്കില്‍അത് തന്നെ കാണിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ബിജെപി- ശിവസേന സഖ്യത്തെ പിന്തുണയ്ക്കുന്ന ഗീത ജെയിന്‍ 2019-ല്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി വിജയിച്ചാണ് നിയമസഭയിലെത്തുന്നത്.

Back to top button
error: