Month: June 2023
-
Kerala
കെഎസ്‌ആര്‍ടിസിയിലെ അഞ്ച് ജീവനക്കാര്‍ക്ക് സസ്പെൻഷൻ
തിരുവനന്തപുരം: യാത്രക്കാരോട് മോശമായി പെരുമാറുകയും ക്രമക്കേട് നടത്തുകയും ചെയ്‌ത വിവിധ സംഭവങ്ങളില്‍ കെഎസ്‌ആര്‍ടിസിയിലെ അഞ്ച് ജീവനക്കാര്‍ക്ക് സസ്പെൻഷൻ. പൊൻകുന്നം ഡിപ്പോയിലെ കണ്ടക്‌ടര്‍ ജോമോൻ ജോസ്, വൈക്കം ഡിപ്പോയിലെ കണ്ടക്‌ടര്‍ ബി മംഗള്‍ വിനോദ്, ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവര്‍ റെജി ജോസഫ്, ആലപ്പുഴ യൂണിറ്റിലെകണ്ടക്‌ടര്‍ ഇ ജോമോള്‍, ചങ്ങനാശ്ശേരി ഡിപ്പോയിലെ ഡ്രൈവര്‍ പി സൈജു എന്നിവരെയാണ് അച്ചടക്ക നടപടിയുടെ ഭാഗമായി സസ്പെൻഡ് ചെയ്‌തത്. അതേസമയം കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ബസുകളുടെ മുഴുവന്‍ സര്‍വീസുകളുടെയും ഓണ്‍ലൈൻ ബുക്കിങ് സംവിധാനം ഇന്ന് മുതല്‍ പുതിയ സംവിധാനത്തിലേക്ക് മാറി. എല്ലാ സ്വിഫ്റ്റ് സര്‍വീസുകളുടെയും ടിക്കറ്റുകള്‍ www.onlineksrtcswift.com എന്ന വെബ്സൈറ്റിലൂടെയും Ente Ksrtc Neo-oprs എന്ന മൊബൈല്‍ ആപ്പിലൂടെയും ഇനി മുതല്‍ യാത്രക്കാര്‍ക്ക് ലഭിക്കും.
Read More » -
Kerala
കന്യാകുമാരി-ബംഗളൂരു എക്സ്‌പ്രസിന്റെ റൂട്ടിൽ മാറ്റം
ബംഗളൂരു: കന്യാകുമാരി-കെ.എസ്.ആര്‍ ബംഗളൂരു എക്സ്പ്രസ് ജൂണ്‍ 27ന് ബംഗളൂരു ഈസ്റ്റ്, ബൈയപ്പനഹള്ളി, ഹൊസൂര്‍, ഓമല്ലൂര്‍, സേലം വഴിയാണ് സര്‍വിസ് നടത്തുകയെന്ന് ദക്ഷിണ പശ്ചിമ റെയില്‍വേ അറിയിച്ചു. കെ.ആര്‍ പുരം, വൈറ്റ്ഫീല്‍ഡ്, മാലൂര്‍, ബംഗാര്‍പേട്ട്, കുപ്പം, തിരുപട്ടൂര്‍ എന്നിവിടങ്ങളില്‍ നിര്‍ത്തില്ല.
Read More » -
India
പാർട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന പഴയ സഹപ്രവര്‍ത്തകനെ ബിജെപിക്കാർ ചവിട്ടിക്കൂട്ടി
മംഗലാപുരം:പാർട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന പഴയ സഹപ്രവര്‍ത്തകനെ ബിജെപിക്കാർ ചവിട്ടിക്കൂട്ടി.പ്രവീണ്‍ ആചാര്യ (37) എന്നയാളെയാണ് പുത്തൂര്‍ നരിമൊഗറു പുരുഷാരകട്ടെയില്‍ ബിജെപി സംഘം മര്‍ദിച്ചത്. ഇയാളെ പരുക്കുകളോടെ പുത്തൂര്‍ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമിച്ചവർ നേരത്തെ പ്രവീണിനൊപ്പം ബിജെപിക്ക് വേണ്ടി ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നതായും പാർട്ടി മാറിയതിന് പിന്നാലെ ചൊവ്വാഴ്ച ഈ വിഷയത്തില്‍ പ്രവീണ്‍ ആചാര്യയുമായി വഴക്കുണ്ടാക്കുകയും പിന്നീട് ആചാര്യയുടെ വസതിയില്‍ വച്ച് ആക്രമിക്കുകയും ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്.സംഭവത്തിൽ പുത്തൂര്‍ ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്.
Read More » -
India
ഉത്തരാഖണ്ഡിൽ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് 9 പേര്‍ മരിച്ചു;2 പേരെ രക്ഷപ്പെടുത്തി
ഡെറാഡൂൺ:ഉത്തരാഖണ്ഡിൽ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് 9 പേര്‍ മരിച്ചു.ഉത്തരാഖണ്ഡിലെ പിത്തോരഗഡിലാണ് അപകടം. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസും ദുരന്തനിവാരണ സേനയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.രണ്ടുപേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ ഏഴരയോടെയാണ് അപകടം ഉണ്ടായത്.ബാഗേശ്വര്‍ ജില്ലയിലെ സാമ ഗ്രാമത്തിലുള്ള തീര്‍ഥാടകരാണ് അപകടത്തില്‍പ്പെട്ടത്. അവര്‍ കോകില ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെ കാര്‍ അപകടത്തില്‍പ്പെടുകയായിരുന്നു.
Read More » -
Kerala
സംസ്ഥാനത്ത് വീണ്ടും എലിപ്പനി മരണം
തിരുവനന്തപുരം:സംസ്ഥാനത്ത് വീണ്ടും എലിപ്പനി മരണം.തിരുവനന്തപുരത്ത് യുവാവ് എലിപ്പനിയെ തുടര്‍ന്ന് മരിച്ചു.കാരേറ്റ് പേടികുളം സ്വദേശി പ്രദീപ് കുമാറാണ് മരിച്ചത്. 39 വയസായിരിരുന്നു. കൊല്ലം ജില്ലയില്‍ ഒരാള്‍കൂടി ഇന്ന് ഡെങ്കിപ്പനിബാധിച്ച് മരിച്ചു. കൊട്ടാരക്കര കോട്ടാത്തല സ്വദേശി അജയബാബുവാണ് മരിച്ചത്. 72 വയസായിരുന്നു. രണ്ട് ദിവസത്തിനിടെ കൊല്ലം ജില്ലയില്‍ ഡെങ്കിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം ഇതോടെ നാലായി.പത്തനംതിട്ടയിൽ ഒരാഴ്ചയ്ക്കിടെ മൂന്നു പേർ എലിപ്പനി ബാധിച്ച് മരിച്ചിരുന്നു. അതേസമയം മൂന്നാഴ്ചയ്ക്കിടെ ആയിരത്തിലേറെ പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.മരണസംഖ്യ 26 ആയി. 3,710 പേര്‍ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സയിലുണ്ട്. ജൂലായോടെ ഡെങ്കിപ്പനി വ്യാപനം പാരമ്യത്തിലെത്തുമെന്നാണ് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്.
Read More » -
Kerala
പി.കെ. കൃഷ്ണദാസിന്റെ പ്രഖ്യാപനങ്ങൾ വെറുതെ: റയിൽവെ
കോഴിക്കോട്:ഇന്ത്യൻ റെയില്‍വേയുടെ പാസഞ്ചര്‍ അമിനിറ്റീസ് കമ്മിറ്റി (പി.എ.സി) ചെയര്‍മാനും ബി.ജെ.പി നേതാവുമായ പി.കെ. കൃഷ്ണദാസിന്റെ പ്രഖ്യാപനങ്ങളെല്ലാം വെറുതെയാണെന്ന് റയിൽവെ മന്ത്രാലയം. തിരൂര്‍ റെയില്‍വേ സ്റ്റേഷന്റെ പേര് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ റെയില്‍വേ സ്റ്റേഷൻ എന്ന് മാറ്റും, കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വൻ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സെപ്റ്റംബറില്‍ തുടക്കമാകും, കണ്ണൂര്‍ റെയില്‍വേ സ്റ്റേഷൻ വിമാനത്താവളത്തിന് തുല്യമാക്കും.ഇന്ത്യൻ റെയില്‍വേയുടെ പാസഞ്ചര്‍ അമിനിറ്റീസ് കമ്മിറ്റി (പി.എ.സി) ചെയര്‍മാനും ബി.ജെ.പി നേതാവുമായ പി.കെ. കൃഷ്ണദാസിന്റെ അടുത്തിടെയുള്ള പ്രഖ്യാപനങ്ങളില്‍ ചിലത് മാത്രമാണിത്. റെയില്‍വേ മന്ത്രിയുടെ അതേ ‘പവറില്‍ ‘ വമ്ബൻ പദ്ധതികള്‍ പ്രഖ്യാപിക്കാനുള്ള അധികാരം പാസഞ്ചര്‍ കമ്മിറ്റിക്കുണ്ടോ ? ഇല്ല എന്ന് തന്നെയാണ് ഇന്ത്യൻ റെയില്‍വേയുടെ വ്യക്തമായ ഉത്തരം. റെയില്‍വേ സ്റ്റേഷനുകളിലെയും ട്രെയിനുകളിലെയും യാത്രക്കാരുടെ സൗകര്യങ്ങളും വൃത്തിയും മറ്റും പരിശോധിക്കുകയാണ് കമ്മിറ്റിയുടെ പരമപ്രധാനമായ ചുമതലയെന്നും റയിൽവെ വ്യക്തമാക്കുന്നു. തന്നെയുമല്ല,വാര്‍ത്താ സമ്മേളനങ്ങളോ പ്രഖ്യാപനങ്ങളോ നടത്തരുതെന്ന് പി.എ.സിയുടെ മാര്‍ഗരേഖയില്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍, പി.കെ. കൃഷ്ണദാസ് എല്ലാ റെയില്‍വേ സ്റ്റേഷനുകളിലുമെത്തി പ്രഖ്യാപനങ്ങള്‍ തുടരുകയാണ്.…
Read More » -
Kerala
സര്‍ക്കാര്‍ നഴ്സിങ് സ്കൂളുകളിലെ ജനറല്‍ നഴ്സിങ് കോഴ്സിലേക്ക് അപേക്ഷിക്കാം
ആരോഗ്യവകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന 15 സര്‍ക്കാര്‍ നഴ്സിങ് സ്കൂളുകളിലെ ജനറല്‍ നഴ്സിങ് കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഫിസിക്സ്, കെമിസ്ട്രി, ബയോളജി ഐച്ഛികവിഷയമായെടുത്ത് 40 ശതമാനം മാര്‍ക്കോടെ പ്ലസ്ടു അഥവാ തത്തുല്യപരീക്ഷ പാസ്സായവരാണ് അപേക്ഷിക്കേണ്ടത്. എസ്.സി./എസ്.ടി. വിഭാഗക്കാര്‍ക്ക് പാസ് മാര്‍ക്ക് മതി. സയൻസ് വിഷയങ്ങള്‍ പഠിച്ച അപേക്ഷകരുടെ അഭാവത്തില്‍ മറ്റുള്ളവരെ പരിഗണിക്കും. ആകെ 365 സീറ്റുകളാണുള്ളത്. ഇതില്‍ 20 ശതമാനം സീറ്റ് ആണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിരിക്കുന്നു. അപേക്ഷാഫോമും പ്രോസ്പെക്ടസും www.dhskerala.gov.in -ല്‍ ലഭിക്കും. അവസാന തീയതി: ജൂലായ് 20.
Read More » -
India
കോവിൻ പോര്‍ട്ടലില്‍ നല്‍കിയ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ ബിഹാര്‍ സ്വദേശി അറസ്റ്റിൽ
ന്യൂഡൽഹി:രാജ്യത്ത് കോവിഡ് വാക്സിൻ എടുക്കാനായി കോവിൻ പോര്‍ട്ടലില്‍ നല്‍കിയ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ ബിഹാര്‍ സ്വദേശിയെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ടെലിഗ്രാമില്‍ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയുമടക്കമുള്ളവരുടെ തന്ത്രപ്രധാനമായ സ്വകാര്യ വിവരങ്ങള്‍ ഇയാള്‍ ചോര്‍ത്തിയതായി പൊലീസ് പറഞ്ഞു.കോവിൻ വാക്‌സിൻ സ്വീകരിച്ചവരുടെ ആധാര്‍, വോട്ടര്‍ ഐഡി, പാസ്പോര്‍ട്ട് നമ്ബറുകള്‍, ഫോണ്‍ നമ്ബറുകള്‍ എന്നിവയും ചോര്‍ന്നിട്ടുണ്ടെന്ന് സൗത്ത് ഈസ്റ്റ് ഏഷ്യ ഇൻഡക്സ് ട്വീറ്റ് ചെയ്തു. അതേസമയം, കോവിൻ പോര്‍ട്ടലിനെ വിവരങ്ങള്‍ ചോര്‍ന്നെന്ന വാര്‍ത്ത തെറ്റാണെന്നായിരുന്നു കേന്ദ്രസര്‍ക്കാറിന്റെ വാദം.
Read More » -
Crime
തമിഴ് റാപ്പറെ കത്തിമുനയില്‍ തട്ടിക്കൊണ്ടുപോയി; 2.5 കോടിയുടെ തര്‍ക്കമെന്ന് സൂചന
ചെന്നൈ: തമിഴ് റാപ്പ് ഗായകനെ തട്ടിക്കൊണ്ടുപോയി. തമിഴ് റാപ്പ് ഗായകന്‍ ദേവാനന്ദിനെയാണ് കത്തി ചൂണ്ടി തട്ടിക്കൊണ്ടു പോയത്. ചെന്നൈയില്‍ ഇന്നലെ രാത്രി സംഗീത പരിപാടിക്ക് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു ദേവാനന്ദ്. കാറിലെത്തിയ പത്തംഗ സംഘത്തിനായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്. തമിഴ്‌നാട്ടിലെ യുവാക്കള്‍ക്കിടയില്‍ വളരെ സ്വീകാര്യനായ റാപ് ഗായകനാണ് ദേവാനന്ദ്. ഇന്നലെ ചെന്നൈയിലെ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു ദേവാനന്ദ്. ബഗളൂരു ദേശീയപാതയില്‍ വെച്ച് പത്തംഗ സംഘമാണ് വാഹനം തടഞ്ഞുനിര്‍ത്തി കത്തി കാണിച്ച് ഇയാളെ തട്ടിക്കൊണ്ടുപോയത്. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുന്നതേയുള്ളൂ. ഇയാളുടെ സഹോദരന്‍ രണ്ടരക്കോടി രൂപ ഒരാളില് നിന്ന് കടം വാങ്ങിയിരുന്നു. തിരികെ കൊടുക്കാത്തതുമായി ബന്ധപ്പെട്ട് ചില തര്‍ക്കങ്ങള്‍ അടുത്തിടെ ഉണ്ടായിരുന്നു. ഇതുമായി തട്ടിക്കൊണ്ടു പോകലിന് ബന്ധമുണ്ടോ എന്ന് പരിശോദിക്കുന്നതായി പോലീസ് വ്യക്തമാക്കി. റാപ്പര്‍ യോയോ ഹണി സിങ്ങിന് ഗോള്‍ഡി ബ്രാറിന്റെ വധഭീഷണി; പോലീസ് സംരക്ഷണം തേടി നേരത്തേ, ഹിന്ദി റാപ്പര്‍ യോയോ ഹണി സിങ്ങിന് വധഭീഷണി ലഭിച്ചതായി പരാതി ഉയര്‍ന്നിരുന്നു.…
Read More » -
Kerala
എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ സൗജന്യ സ്‌നാക്‌സ് ബോക്‌സ് വിതരണം നിര്‍ത്തി; പരാതി നല്‍കാനൊരുങ്ങി പ്രവാസി സംഘടനകള്‍
തിരുവനന്തപുരം: എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ യാത്രക്കാര്‍ക്ക് നല്‍കിയിരുന്ന സൗജന്യ ലഘുഭക്ഷ കിറ്റ് നിര്‍ത്തിലാക്കി. ഇനി മുതല്‍ പണം നല്‍കി ഭക്ഷണം വാങ്ങണമെന്ന നിര്‍ദ്ദേശം പ്രവാസികള്‍ക്ക് തിരിച്ചടിയാകും. സ്വകാര്യവത്ക്കരണത്തിന് ശേഷം വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന്റെെ ഭാഗമായാണ് പുതിയ തീരുമാനം. പ്രവാസികള്‍ക്ക് കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാനാണ് എയര്‍ ഇന്ത്യ എക്‌സ് പ്രസ് തുടങ്ങിയത്. പ്രവാസികള്‍ക്ക് സൗജന്യമായി ലഘുഭക്ഷണ കിറ്റ് സര്‍വ്വീസ് തടുങ്ങിയ കാലം മുതല്‍ നല്‍കിയിരുന്നു. ഇന്നു മുതല്‍ ഇനി സൗജന്യ കിറ്റ് വിതരണം ചെയ്യേണ്ടെന്ന് എയര്‍ ഇന്ത്യ സിഇഒ നിര്‍ദ്ദേശം നല്‍കി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഭക്ഷണം ഓണ്‍ ലൈന്‍ വഴി തെരഞ്ഞെടുത്ത് പണമടക്കാം, അല്ലെങ്കില്‍ വിമാനത്തിനുള്ളില്‍ പണം നല്‍കിയും യാത്രക്കാര്‍ക്ക് ഭക്ഷണം വാങ്ങാാം. അടിക്കിടി ടിക്കറ്റ് നിരക്ക് കൂട്ടുന്നതിന് പിന്നാലെ സൗജന്യമായി നല്‍കിയിരുന്ന ലഘുഭകണ കിറ്റും നിര്‍ത്തിയത് പ്രവാസികള്‍ക്കേറ്റ തിരിച്ചടിയാണ്. ടാറ്റ എയര്‍, ഇന്ത്യ എക്‌സ്പ്രസ് ഏറ്റെടുത്തത്തിന് ശേഷം വരുമാനം വര്‍ദ്ധന ലക്ഷ്യമിട്ടാണ് പുതിയ നീക്കങ്ങള്‍. ക്യാബിന്‍ ക്രൂവിന് ത്രീ സ്റ്റാര്‍…
Read More »