KeralaNEWS

നികുതി അടയ്ക്കുന്നതിനെക്കുറിച്ച് അറിവില്ല; യു ട്യൂബര്‍മാരുടെ വീടുകളിലും ഓഫീസിലും റെയ്ഡ്

കൊച്ചി: സംസ്ഥാനത്തെ യുട്യൂബര്‍മാരുടെ വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്. വന്‍തോതില്‍ നികുതി വെട്ടിപ്പ് നടത്തുന്നതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കോഴിക്കോടും കൊച്ചിയുമുള്‍പ്പെടെ ആദായനികുതി വകുപ്പിന്റെ പരിശോധന നടത്തുന്നത്. ആദായനികുതി ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തിന്റെ കോഴിക്കോട് യൂണിറ്റ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.

കേരളത്തിലെ പത്ത് പ്രമുഖ യുട്യൂബേഴ്സിന്റെ വീടുകളിലാണ് ആദായനികുതി വകുപ്പ് അന്വേഷണം നടക്കുന്നത്. ഇതില്‍ പലര്‍ക്കും പ്രതിവര്‍ഷം രണ്ടുകോടി വരെ വരുമാനം ലഭിക്കുന്നുണ്ട്. 35 ലക്ഷത്തിലധികം വരും പലരുടെയും സബ്സ്‌ക്രൈബേഴ്സ് നിര. അതുകൊണ്ടുതന്നെ ഇവര്‍ക്ക് വലിയ വരുമാനവും ലഭിക്കുന്നുണ്ട്. എന്നാല്‍, നികുതി ഇനത്തിലേക്ക് ഇവര്‍ ഒരു പണവും അടയ്ക്കുന്നില്ലെന്നാണ് പരാതി.

Signature-ad

യൂട്യൂബര്‍മാരുടെ സാമ്പത്തിക ഇടപാടുകളുടെ രേഖകളാണ് ആദായനികുതി വകുപ്പ് പരിശോധിക്കുന്നത്. ഇതാദ്യമായാണ് യുട്യൂബേഴ്സിനെതിരെ ആദായ നികുതിവകുപ്പിന്റെ ഭാഗത്തുനിന്നും ഒരു റെയ്ഡ് നടക്കുന്നത്.

സംസ്ഥാനത്ത് വലിയ തോതില്‍ വരുമാനം ലഭിക്കുന്ന നിരവധി യു ട്യൂബര്‍മാരുണ്ട്. അവരുടെ വരുമാനത്തിനനുസരിച്ച് നികുതിയടക്കുന്നില്ലെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

 

Back to top button
error: