KeralaNEWS

കറുകച്ചാലില്‍ ഗ്യാസ് സിലിണ്ടര്‍ കയറ്റിയ ലോറിക്ക് ഓടിക്കൊണ്ടിരിക്കെ തീപിടിച്ചു

കോട്ടയം: കറുകച്ചാല്‍ തോട്ടയ്ക്കാട് ജംക്ഷനില്‍ പാചകവാതക സിലിണ്ടര്‍ കയറ്റിവന്ന ലോറിക്ക് തീപിടിച്ചു. രാവിലെ 11.45 യോടെയാണ് തീപിടിച്ചത്. ഓടിക്കൊണ്ടിരുന്ന വാഹനം നിന്നുപോയതിനെ തുടര്‍ന്ന് ഡ്രൈവര്‍ പാലാ സ്വദേശി മനോജ് ഇറങ്ങി നോക്കിയപ്പോള്‍ തീ കത്തുന്നതാണ് കണ്ടത്.

ഓടി മാറിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഏതാനും നിറച്ച പാചകവാതക സിലണ്ടറുകളും ബാക്കി കാലി സിലണ്ടറുകളുമായിരുന്നു. ലോറി ആളിക്കത്തിയതോടെ വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടു. കോട്ടയത്തു നിന്നും അഗ്‌നിരക്ഷാ സേനയുടെ രണ്ട് യൂണിറ്റ് എത്തി തീ അണച്ചു. മല്ലപ്പള്ളിയിലെ ഇന്ത്യന്‍ ഗ്യാസ് ഏജന്‍സിയുടെ വാഹനമാണ് തീപിടിച്ചത്.

Back to top button
error: