തിരുവനന്തപുരം:സംസ്ഥാനത്ത് വീണ്ടും എലിപ്പനി മരണം.തിരുവനന്തപുരത്ത് യുവാവ് എലിപ്പനിയെ തുടര്‍ന്ന് മരിച്ചു.കാരേറ്റ് പേടികുളം സ്വദേശി പ്രദീപ് കുമാറാണ് മരിച്ചത്. 39 വയസായിരിരുന്നു.
കൊല്ലം ജില്ലയില്‍ ഒരാള്‍കൂടി ഇന്ന് ഡെങ്കിപ്പനിബാധിച്ച് മരിച്ചു. കൊട്ടാരക്കര കോട്ടാത്തല സ്വദേശി അജയബാബുവാണ് മരിച്ചത്. 72 വയസായിരുന്നു. രണ്ട് ദിവസത്തിനിടെ കൊല്ലം ജില്ലയില്‍ ഡെങ്കിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം ഇതോടെ നാലായി.പത്തനംതിട്ടയിൽ ഒരാഴ്ചയ്ക്കിടെ മൂന്നു പേർ എലിപ്പനി ബാധിച്ച് മരിച്ചിരുന്നു.
അതേസമയം മൂന്നാഴ്ചയ്ക്കിടെ ആയിരത്തിലേറെ പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.മരണസംഖ്യ 26 ആയി. 3,710 പേര്‍ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സയിലുണ്ട്. ജൂലായോടെ ഡെങ്കിപ്പനി വ്യാപനം പാരമ്യത്തിലെത്തുമെന്നാണ് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്.