Month: June 2023
-
Kerala
നെൽ കർഷകപ്രതിസന്ധി: ഉന്നതതല യോഗം വിളിക്കണമെന്ന് മോൻസ് ജോസഫ്
കോട്ടയം: ഗുരുതരമായ സാമ്പത്തികപ്രതിസന്ധിയിൽപ്പെട്ടിരിക്കുന്ന നെൽ കർഷകരുടെ വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരുടെയും ഉദ്യോഗസ്ഥൻമാരുടെയും സംസ്ഥാനതല കർഷക സംഘടനാനേതാക്കളുടെയും ഉന്നതതല യോഗം അടിയന്തരമായി വിളിക്കണമെന്ന് കേരളാ കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എം.എൽ.എ ആവശ്യപ്പെട്ടു. നെൽകർഷകരുടെ ആവശ്യങ്ങളുന്നയിച്ച് കേരള കർഷക യൂണിയൻ സംസ്ഥാനകമ്മറ്റിയുടെയും കേരളാ കോൺഗ്രസിന്റെയും നേതൃത്വത്തിൽ കോട്ടയം പാഡി ഓഫീസ് പടിക്കൽ നടത്തിയ സംസ്ഥാനതല നെൽ കർഷക സമരം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഒരു വർഷം മുമ്പ് സംഭരിച്ച നെല്ലിന്റെ വില കർഷകർക്ക് നൽകാൻ സാധിക്കാത്തത് കർഷകരോട് കാണിക്കുന്ന അവഗണനയാണ്. നെൽ കർഷകർക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ സർക്കാർ പൂർണ്ണമായും പരാജയപ്പെട്ടിരിക്കുകയാണ്. സംഭരിച്ച നെല്ലിന്റെ വില ഉടൻ നൽകണമെന്നും വിള ഇൻഷുറൻസ് തുകയും മടവീഴ്ചയുടെ നഷ്ടപരിഹാര തുകയും പമ്പിംഗ് സബ്സിഡിയും പ്രൊഡക്ഷൻ ബോണസ് കുടിശികയും എത്രയും വേഗം കർഷകർക്ക് ലഭ്യമാക്കണം. രൊക്കം പണം നൽകി നെല്ല് സംഭരിക്കുന്നതിനായി ബജറ്റിൽ തുക അനുവദിക്കണം. എം.എൽ.എ ആവശ്യപ്പെട്ടു.…
Read More » -
Business
രാജ്യത്തെ ഏറ്റവും മൂല്യമുള്ള സ്വകാര്യ കമ്പനിയായി മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്
രാജ്യത്തെ ഏറ്റവും മൂല്യമുള്ള സ്വകാര്യ കമ്പനിയായി മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് തെരഞ്ഞെടുക്കപ്പെട്ടു. ഹുറൺ ഇന്ത്യയുടെ 2022 ബർഗണ്ടി പ്രൈവറ്റ് ഹുറൂൺ ഇന്ത്യ 500 പട്ടികപ്രകാരമാണിത്. ടാറ്റ കൺസൾട്ടൻസി സർവീസസും (ടിസിഎസ്), എച്ച്‌ഡിഎഫ്‌സി ബാങ്കും പട്ടികയിൽ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയതായും റിപ്പോർട്ടിൽ പറയുന്നു. 16.4 ലക്ഷം കോടി രൂപ വിപണി മൂല്യത്തോടെയാണ് മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് ഹുറുൺ ഇന്ത്യ 500 പട്ടികയിൽ ഒന്നാമതെത്തിയത്. രണ്ടാം സ്ഥാനത്തുള്ള ടിസിഎസിന് . 11.8 ലക്ഷം കോടി രൂപയുടെ വിപണി മൂല്യവും, മൂന്നാം സ്ഥാനത്തുള്ള എച്ച്‌ഡിഎഫ്‌സി ബാങ്കിന് 9.4 ലക്ഷം കോടി വിപണി മൂല്യവുമാണുള്ളത്. ഇന്ത്യയിലെ ഏറ്റവും മൂല്യവത്തായ, സ്വാകാര്യ ഉടമസ്ഥതയിലുള്ള 500 കമ്പനികളുടെ പട്ടികയാണ് റാങ്ക് ചെയ്തിരിക്കുന്നത്. 16,297 കോടി രൂപ അടയ്‌ക്കുന്ന ഏറ്റവും ഉയർന്ന നികുതിദായകൻ കൂടിയാണ് റിലയൻസ്. കഴിഞ്ഞ ആറ് മാസത്തിനിടെ റിലയൻസിന്റെ മൂല്യം 5.1 ശതമാനം കുറഞ്ഞിട്ടുമുണ്ട്. എന്നാൽ ടിസിഎസിന്റെ മൊത്തം മൂല്യം 0.7…
Read More » -
Kerala
മലപ്പുറത്തെ ചോദ്യ പേപ്പർ മോഷണം: കൂടുതൽ നടപടികളുമായി പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്; സർക്കാരിനുണ്ടായ 38.30 ലക്ഷം രൂപയുടെ നഷ്ടം പ്രിൻസിപ്പാളും അധ്യാപകരും നൽകണം!
തിരുവനന്തപുരം: മലപ്പുറം കുഴിമണ്ണ ഹയർ സെക്കൻഡറി സ്കൂളിൽ ചോദ്യപേപ്പർ മോഷണം പോയതിൽ കൂടുതൽ നടപടികളുമായി പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്. ചോദ്യപേപ്പർ മോഷണം പോയതിലൂടെ സർക്കാറിനുണ്ടായ നഷ്ടമായ 38,30,772 (38 ലക്ഷത്തി മുപ്പതിനായിരത്തി എഴുന്നൂറ്റി എഴുപത്തി രണ്ട് രൂപ) പ്രിൻസിപ്പാൾ അടക്കമുള്ള നാല് ജീവനക്കാരിൽ നിന്ന് തിരിച്ചെടുക്കാനാണ് പുതിയ ഉത്തരവിൽ പറയുന്നത്. പരീക്ഷ ചുമതലയുള്ള ചീഫ് സൂപ്രണ്ട് ഡി ഗീത, ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട്മാരായ ടി മുഹമ്മദലി, കെ മഹറൂഫ്, വാച്ച്മാൻ ടി അബ്ദുൽ സമദ് എന്നിവരെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് തുക തിരിച്ചുപിടിക്കാനുള്ള നടപടികൾ ആരംഭിച്ചത്. പ്രിൻസിപ്പാൾ ഗീത ഡിയിൽ നിന്ന് തുക തിരിച്ചുപിടിക്കാൻ ഹയർ സെക്കൻഡറി അഡ്മിനിസ്ട്രേഷൻ വിഭാഗത്തിൽ നിന്ന് നടപടിക്രമങ്ങൾ നടക്കുന്നതായും ഉത്തരവിൽ പറയുന്നു. അധ്യാപകരായ മുഹമ്മദലി ടി, മഹറൂഫ് അലി കെ, നൈറ്റ് വാച്ച്മാനായിരുന്ന അബ്ദുൾ സമദ് എന്നിവരിൽ നിന്ന് തുക ഈടാക്കാനാായി ഫോർമൽ എൻക്വയറി നടത്തി റിപ്പോർട്ട് നൽകാൻ ഹയർ സെക്കൻഡറി ഫിനാൻസ് ഓഫീസർ…
Read More » -
Crime
വ്യാജരേഖ കേസ്: ജൂലൈ ആറ് വരെ വിദ്യ റിമാന്‍ഡില്‍, രണ്ട് ദിവസം കസ്റ്റഡിയില്‍
പാലക്കാട്: വ്യാജരേഖ സമർപ്പിച്ച് അട്ടപ്പാടി കോളേജിൽ ഗസ്റ്റ് ലക്ചററായി നിമനം നേടാൻ ശ്രമിച്ചെന്ന കേസിൽ കെ വിദ്യയെ ജൂലൈ 6വരെ റിമാൻഡ് ചെയ്തു. അഗളി പൊലീസ് രജീസ്റ്റർ ചെയ്ത കേസിൽ മണ്ണാർക്കാട് മജിസ്ട്രേറ്റ് കോടതിയാണ് വിദ്യയെ രണ്ട് ദിവസം പൊലീസ് കസ്റ്റഡിയിലും വിട്ടത്. ജാമ്യാപേക്ഷ 24ന് പരിഗണിക്കും.അന്വേഷണവുമായി സഹകരിക്കാൻ വിദ്യ തയ്യാറായില്ലെന്ന് പ്രോസീക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. എന്നാൽ ഒളിവിൽ പോയില്ലെന്നു പ്രതിഭാഗം വാദിച്ചു. സുഹൃത്തിൻറെ വീട്ടിൽ ഉണ്ടായിരുന്നു.പോലീസ് കണ്ടെത്തണമായിരുന്നു. നോട്ടീസ് നൽകിയാൽ ഹാജരാകുമായിരുന്നു. മാധ്യമങ്ങളുടെ താല്പര്യത്തിനു വേണ്ടിയാണു പോലീസ് പ്രവർത്തിക്കുന്നത്. തീവ്രവാദ കേസുകൾ കൈകാര്യം ചെയ്യും പോലെയാണ് പോലീസ് നടപടി.മീഡിയയെ തൃപ്തിപ്പെടുത്താനാണ് പോലീസ് ഇങ്ങനെ ഒക്കെ ചെയ്തത്.കസ്റ്റഡി അപേക്ഷയെ പ്രതിഭാഗം എതിർത്തു. ഒറിജിനൽ രേഖകൾ കണ്ടെത്താനാണ് കസ്റ്റഡി ആവശ്യം എന്ന് പ്രോസിക്യൂഷൻ വാദിച്ചു.ഈ ആവശ്യം അംഗീകരിച്ചാണ് രണ്ട് ദിവസത്തേക്ക് വിദ്യയെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. സുപ്രീം കോടതി മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി പോലീസ് മാധ്യമങ്ങൾക്ക് വേണ്ടി തുള്ളിയെന്ന് വിദ്യയുടെ അഭിഭാഷകൻ ആരോപിച്ചു.ഹൈക്കോടതി…
Read More » -
LIFE
ജിസ് ജോയിയുടെ ആദ്യ മാസ് ചിത്രം; ആസിഫ് അലിയും ബിജു മേനോനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് അവസാനിച്ചു
ഫീൽ ഗുഡ് ചിത്രങ്ങളുടെ ഒരു ബ്രാൻഡ് ആയിത്തന്നെ മാറിയ സംവിധായകനാണ് ജിസ് ജോയ്. എന്നാൽ ഡയറക്റ്റ് ഒടിടി റിലീസ് ആയി എത്തിയ ഇന്നലെ വരെ എന്ന അദ്ദേഹത്തിൻറെ അവസാന ചിത്രം ത്രില്ലർ വിഭാഗത്തിൽ പെടുന്ന ഒന്നായിരുന്നു. ഇപ്പോഴിതാ ജിസ് ജോയ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രവും അദ്ദേഹത്തിൻറെ ഇതുവരെയുള്ള ഫിലിമോഗ്രഫി പരിശോധിക്കുമ്പോൾ വേറിട്ട ഒന്നാണ്. സംവിധായകൻറെ കരിയറിലെ ആദ്യ മാസ് ചിത്രമാണിത്. ആസിഫ് അലിയും ബിജു മേനോനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൻറെ ഷൂട്ടിംഗ് അവസാനിച്ചു. അരുൺ നാരായൺ പ്രൊഡക്ഷൻസ് ഇൻ അസ്റ്റോസിയേഷൻ വിത്ത് ലണ്ടൻ സ്റ്റുഡിയോസിന്റെ ബാനറിൽ അരുൺ നാരായൺ, സിജോ സെബാസ്റ്റ്യൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിൽ ദിലീഷ് പോത്തനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഈശോ, ചാവേർ എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ നാരായൺ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രമാണ് ഇത്. മലബാറിലെ നാട്ടിൻപുറങ്ങളെ പ്രധാന പശ്ചാത്തലമാക്കി ഒരുക്കുന്ന ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറാണ് സിനിമ. അനുശ്രീ, മിയ, കോട്ടയം…
Read More » -
Crime
ഏഴ് വയസുള്ള മകനെ പീഡനത്തിനിരയാക്കിയ അച്ഛന് 90 വർഷം കഠിന തടവ്
കണ്ണൂര്‍: ഏഴ് വയസുള്ള മകനെ പീഡനത്തിനിരയാക്കിയ അച്ഛന് 90 വർഷം കഠിന തടവ്. തളിപ്പറമ്പ് പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. പയ്യന്നൂർ സ്വദേശിക്കാണ് കോടതി ശിക്ഷ വിധിച്ചത്. ഐപിസി 377 പ്രകാരം 10 വർഷവും പോക്സോ ആക്ടിലെ 4 വകുപ്പുകളിലായി 20 വർഷം വീതവുമാണ് തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്. ഒന്നേകാൽ ലക്ഷം രൂപ പിഴ അടക്കാനും ഉത്തരവുണ്ട്. 2018 ലാണ് കേസിനാസ്പദമായ പീഡനം ഉണ്ടായത്.
Read More » -
Kerala
ഗായകൻ പാച്ചല്ലൂർ ഷാഹുൽഹമീദിനെ വേക്ക് അപ്പ് കൾച്ചറൽ ഫോറം ലോകസംഗീതദിനത്തിൽ ആദരിച്ചു
തിരുവനന്തപുരം: സംഗീത സപര്യയുടെ 60 വർഷം പൂർത്തിയാക്കിയ ഗായകൻ പാച്ചല്ലൂർ ഷാഹുൽഹമീദിനെ വേക്ക് അപ്പ് കൾച്ചറൽ ഫോറം ലോക സംഗീതദദിനത്തിൽ ആദരിച്ചു. തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത കോളേജിൽ നടന്ന ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. വി. ആർ. വീണ ഉപഹാരം സമർപ്പിച്ചു. ഫോറം പ്രസിഡന്റ് ഗോപൻ ശാസ്തമംഗലം അധ്യക്ഷനായിരുന്നു. പ്രിൻസിപ്പലിന് പ്രസിഡന്റ് ഉപഹാരം നൽകി. രമേഷ്ബിജു ചാക്ക എഴുതിയ ഇന്ദ്രനീലം എന്ന പുസ്തകവും കൈമാറി. ഫോറം സെക്രട്ടറി രമേഷ്ബിജു ചാക്ക, ജോയിന്റ് സെക്രട്ടറി റഹിം പനവൂർ, ട്രഷറർ മഹേഷ് ശിവാനന്ദൻ വെൺപാലവട്ടം,സൗണ്ട് എഞ്ചിനീയർ ടെന്നിസൺ, പെരുകാവ് പി. എൽ. സുധീർ, എം. എസ്. കബീർ, എൻ. പി. മഞ്ജിത്ത്,എസ്. പി. പ്രദീപ്, എൻ. ആർ. ഹരീഷ്ബാബു, ലീനാ മനോജ്, സലിൽ എസ്. നായർ തുടങ്ങിയവർ സംസാരിച്ചു.
Read More » -
Kerala
തിരുവനന്തപുരത്ത് യുവതിക്ക് നേരെ ഇതരസംസ്ഥാന തൊഴിലാളിയുടെ ആക്രമണം
തിരുവനന്തപുരം: പോത്തൻകോട് യുവതിക്ക് നേരെ ഇതരസംസ്ഥാന തൊഴിലാളിയുടെ ആക്രമണം. ബുധനാഴ്ച രാവിലെ ഏഴുമണിയോടെയാണ് സംഭവം. യു.പി.എസ്. ജങ്ഷനില്‍ സ്കൂട്ടറില്‍ ക്ലാസിനെത്തിയ യുവതി വാഹനം നിര്‍ത്തി ഇറങ്ങുമ്ബോഴാണ് യുവാവ് സ്കൂട്ടറിനടുത്തെത്തിയതും കയറിപ്പിടിച്ചതും.തുടര്‍ന്ന് യുവതി ഒച്ചവച്ചപ്പോൾ യുവതിയുടെ സ്കൂട്ടറിലും കയറിയിരുന്നു. സ്കൂട്ടറിന്റെ നമ്ബര്‍ പ്ലേറ്റ് വലിച്ചിളക്കാനും യുവാവ് ശ്രമിച്ചു. സ്ഥാപനത്തിലെ മറ്റൊരു യുവതിയുടെ അച്ഛൻ ഇയാളെ ഓടിക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ പോയില്ല.തുടർന്ന് ഇദ്ദേഹം പോലീസിനെ വിവരം അറിയിച്ചു. മയക്കുമരുന്ന് ലഹരിയിലായിരുന്നു യുവാവെന്നും ഇദ്ദേഹം പറഞ്ഞു. അതേസമയം പോത്തൻകോട് പോലീസിനെ വിവരമറിയിച്ചെങ്കിലും പോലീസെത്തിയില്ലെന്ന് ആക്ഷേപമുണ്ട്. പോലീസ് സ്റ്റേഷന് നൂറുമീറ്റര്‍മാത്രം അകലെയാണ് സംഭവം നടന്നത്. അരമണിക്കൂര്‍ കഴിഞ്ഞ് സ്റ്റേഷനില്‍നിന്നും പോലീസ് ഉദ്യോഗസ്ഥൻ ഫോണില്‍ വിളിച്ച് ഇതരസംസ്ഥാന തൊഴിലാളി എങ്ങോട്ടാണ് പോയതെന്നും വന്നാല്‍ കാണിച്ചു തരുമോയെന്നും ചോദിക്കുകയായിരുന്നു. യുവതിക്കുനേരേയുണ്ടായ ആക്രമണശ്രമം ചൂണ്ടിക്കാട്ടി പോത്തൻകോട് പോലീസിന് ടൈപ്പ് റൈറ്റിങ് സ്ഥാപന ഉടമ പരാതി നല്‍കി. റാഞ്ചി സ്വദേശിയാണ് യുവാവെന്നാണ് പ്രാഥമിക വിവരം.
Read More » -
Kerala
പ്രഷര്‍കുക്കര്‍ പൊട്ടിത്തെറിച്ച് വീടിന്‍റെ മേല്‍ക്കൂര തകര്‍ന്നു
കണ്ണൂർ:പെരിഞ്ഞനത്ത് പ്രഷര്‍കുക്കര്‍ പൊട്ടിത്തെറിച്ച് വീടിന്‍റെ മേല്‍ക്കൂര തകര്‍ന്നു.കുറ്റിലക്കടവ് റോഡിനു സമീപം മതിലകത്ത് വീട്ടില്‍ ഇബ്രാഹിം കുട്ടിയുടെ വീട്ടില്‍ കഴിഞ്ഞ ദിവസം രാവിലെയാണ് കുക്കര്‍ പൊട്ടിത്തെറിച്ച് അപകടം ഉണ്ടായത്. ഈ സമയം ഇബ്രാഹിംകുട്ടിയുടെ ഭാര്യ ഫാത്തിമാബി അടുക്കളയിലുണ്ടായിരുന്നെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഉച്ചത്തിലുള്ള ശബ്ദം കേട്ട് അയല്‍വാസികള്‍ ഓടിയെത്തിയിരുന്നു. വീടിന്‍റെ മേല്‍ക്കൂരയിലെ ഓടുകളും പട്ടികയും ഉൾപ്പെടെ തകര്‍ന്നിട്ടുണ്ട്.
Read More » -
India
ആന്ധ്രാപ്രദേശില്‍ റെയില്‍വേ പാലം തകര്‍ന്നു; ഒഴിവായത് വൻ ദുരന്തം
വിജയവാഡ:ആന്ധ്രാപ്രദേശില്‍ റെയില്‍വേ പാലം തകര്‍ന്നു.സംഭവം പ്രദേശവാസികളുടെ ശ്രദ്ധയില്‍പെട്ടതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. ബപട്ല ജില്ലയിലെ ഇപുരുപാലത്തെ റെയില്‍വേ പാലമാണ് തകര്‍ന്നത്.സംഭവം നാട്ടുകാര്‍ റെയില്‍വേയെ അറിയിക്കുകയായിരുന്നു.തുടര്‍ന്ന് പാളത്തിലൂടെ വരുകയായിരുന്ന സംഘമിത്ര എക്സ്പ്രസ് നിര്‍ത്തിയിട്ടു. പ്രദേശവാസികള്‍ അറിയിച്ചതനുസരിച്ച് റെയില്‍വേ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പാളങ്ങള്‍ പരിശോധിക്കുകയും തുടര്‍നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. സംഘമിത്ര എക്സ്പ്രസ് 40 മിനിറ്റോളം നിര്‍ത്തിയിട്ട ശേഷം മറ്റൊരു പാതയിലൂടെ കടത്തിവിട്ടു .
Read More »