തിരുവനന്തപുരം: യാത്രക്കാരോട് മോശമായി പെരുമാറുകയും ക്രമക്കേട് നടത്തുകയും ചെയ്ത വിവിധ സംഭവങ്ങളില്‍ കെഎസ്ആര്‍ടിസിയിലെ അഞ്ച് ജീവനക്കാര്‍ക്ക് സസ്പെൻഷൻ.
പൊൻകുന്നം ഡിപ്പോയിലെ കണ്ടക്ടര്‍ ജോമോൻ ജോസ്, വൈക്കം ഡിപ്പോയിലെ കണ്ടക്ടര്‍ ബി മംഗള്‍ വിനോദ്, ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവര്‍ റെജി ജോസഫ്, ആലപ്പുഴ യൂണിറ്റിലെകണ്ടക്ടര് ഇ ജോമോള്‍, ചങ്ങനാശ്ശേരി ഡിപ്പോയിലെ ഡ്രൈവര്‍ പി സൈജു എന്നിവരെയാണ് അച്ചടക്ക നടപടിയുടെ ഭാഗമായി സസ്പെൻഡ് ചെയ്തത്.
അതേസമയം കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസുകളുടെ മുഴുവന്‍ സര്‍വീസുകളുടെയും ഓണ്‍ലൈൻ ബുക്കിങ് സംവിധാനം ഇന്ന് മുതല്‍ പുതിയ സംവിധാനത്തിലേക്ക് മാറി. എല്ലാ സ്വിഫ്റ്റ് സര്‍വീസുകളുടെയും ടിക്കറ്റുകള്‍ www.onlineksrtcswift.com എന്ന വെബ്സൈറ്റിലൂടെയും Ente Ksrtc Neo-oprs എന്ന മൊബൈല്‍ ആപ്പിലൂടെയും ഇനി മുതല്‍ യാത്രക്കാര്‍ക്ക് ലഭിക്കും.