KeralaNEWS

സര്‍ക്കാര്‍ നഴ്സിങ് സ്കൂളുകളിലെ ജനറല്‍ നഴ്സിങ് കോഴ്സിലേക്ക് അപേക്ഷിക്കാം

രോഗ്യവകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന 15 സര്‍ക്കാര്‍ നഴ്സിങ് സ്കൂളുകളിലെ ജനറല്‍ നഴ്സിങ് കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.
ഫിസിക്സ്, കെമിസ്ട്രി, ബയോളജി ഐച്ഛികവിഷയമായെടുത്ത് 40 ശതമാനം മാര്‍ക്കോടെ പ്ലസ്ടു അഥവാ തത്തുല്യപരീക്ഷ പാസ്സായവരാണ് അപേക്ഷിക്കേണ്ടത്. എസ്.സി./എസ്.ടി. വിഭാഗക്കാര്‍ക്ക് പാസ് മാര്‍ക്ക് മതി. സയൻസ് വിഷയങ്ങള്‍ പഠിച്ച അപേക്ഷകരുടെ അഭാവത്തില്‍ മറ്റുള്ളവരെ പരിഗണിക്കും.
ആകെ 365 സീറ്റുകളാണുള്ളത്. ഇതില്‍ 20 ശതമാനം സീറ്റ് ആണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിരിക്കുന്നു. അപേക്ഷാഫോമും പ്രോസ്പെക്ടസും www.dhskerala.gov.in -ല്‍ ലഭിക്കും. അവസാന തീയതി: ജൂലായ് 20.

Back to top button
error: