Month: June 2023
-
NEWS
40 ശതമാനം അമേരിക്കക്കാരും മോദിയെ കുറിച്ച് കേട്ടിട്ടുപോലുമില്ലെന്ന് സര്‍വേ
വാഷിങ്ടൺ:40 ശതമാനം അമേരിക്കക്കാരും മോദിയെ കുറിച്ച് കേട്ടിട്ടുപോലുമില്ലെന്ന് സര്‍വേ.അന്താരാഷ്ട്ര ഗവേഷക സ്ഥാപനമായ ‘പ്യൂ റിസര്‍ട്ട് സെന്റര്‍’ അടുത്തിടെ യു.എസ് പൗരന്മാര്‍ക്കിടയില്‍ നടത്തിയ അഭിപ്രായ സര്‍വേയിലാണ് ഈക്കാര്യം പറയുന്നത്. 40 ശതമാനത്തോളം ആളുകള്‍ മോദിയെ കേട്ടിട്ടുപോലുമില്ല. ഇതില്‍ കൂടുതലും 30 വയസിനു താഴെ പ്രായമുള്ളവരാണ്. ഇതുകൂടാതെ 65നും അതിനുമുകളിലും പ്രായമുള്ള 28 ശതമാനം പേര്‍ക്കും മോദിയെക്കുറിച്ച് അറിയില്ല. മോദിയെ അറിയുന്നവരില്‍ ഭൂരിഭാഗം പേര്‍ക്കും അദ്ദേഹത്തെക്കുറിച്ച് നല്ല അഭിപ്രായമല്ല എന്നാണ് സര്‍വേ ഫലം. 37 ശതമാനം പേരും മോദിയുടെ നേതൃത്വ ശേഷിയില്‍ വിശ്വാസമില്ലാത്തവരോ വിശ്വാസക്കുറവുള്ളവരോ ആണ്. എന്നാല്‍, 21 ശതമാനം പേര്‍ക്ക് മോദിയെക്കുറിച്ച് നല്ല അഭിപ്രായമാണുള്ളത്. ഇന്ത്യയോട് കൂടുതല്‍ അനുഭാവമുള്ളത് ഡെമോക്രാറ്റുകള്‍ക്കാണ്. ഇവരില്‍ 58% പേരും, റിപബ്ലിക്കൻ പാര്‍ട്ടിക്കാരില്‍ 48% പേരുമാണ് രാജ്യത്തെ താല്‍പര്യത്തോടെയാണ് കാണുന്നത്. അതേസമയം മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ലോകശക്തിയായുള്ള ഇന്ത്യയുടെ വളര്‍ച്ച ശക്തിപ്പെട്ടില്ലെന്ന് 64 ശതമാനം പേരും പറഞ്ഞു. മുൻപുണ്ടായിരുന്ന അതേ അവസ്ഥയില്‍ തുടരുകയാണെന്നാണ് ഇവരുടെ അഭിപ്രായം.
Read More » -
Local
സർക്കാർ ഹൈസ്‌കൂൾ വിദ്യാർഥികൾക്കായി ആർ.ബി.ഐയുടെ സാമ്പത്തിക സാക്ഷരതാ ക്വിസ്
കോട്ടയം: ഭാരതീയ റിസർവ് ബാങ്ക് സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് സർക്കാർ സ്‌കൂളുകളിലെ 8,9,10 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി സാമ്പത്തിക സാക്ഷരതാ ക്വിസ് സംഘടിപ്പിക്കുന്നു. സർക്കാർ സ്‌കൂളുകൾ കേന്ദ്രീകരിച്ച് ഉപജില്ലാതലത്തിൽ ആരംഭിക്കുന്ന ക്വിസ് ജില്ലാ, സംസ്ഥാന, സോണൽ തലങ്ങൾക്കുശേഷം ദേശീയതലത്തിൽ അവസാനിക്കും. ഉപജില്ലാ/ജില്ലാതലത്തിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കുന്ന ടീം യഥാക്രമം ജില്ലാ/സംസ്ഥാനതല ക്വിസിൽ പങ്കെടുക്കാൻ അർഹത നേടും. ജൂൺ, ജൂലൈ മാസങ്ങളിലായി സംസ്ഥാനത്തുടനീളം നടത്തുന്ന ക്വിസിനായി ഉപജില്ലാതലത്തിൽ ഓരോ സർക്കാർ സ്‌കൂളിൽനിന്നും ഒരുടീമിന് പങ്കെടുക്കാം. രണ്ടു വിദ്യാർത്ഥികൾ അടങ്ങുന്ന ടീമിൽ എട്ടാംക്ളാസ്മുതൽ പത്താം ക്ളാസ് വരെയുള്ള കുട്ടികൾക്ക് ഭാഗമാകാം. ആദ്യഘട്ടമായ ഉപജില്ലാതലക്വിസ് ജൂൺ 26 ന് ഓൺലൈൻ ആയി നടക്കും. ഭാരതീയ റിസർവ് ബാങ്കിന്റെയും /നാഷണൽ സെന്റർ ഫോർ ഫിനാൻഷ്യൽ എഡ്യൂക്കേഷന്റെയും വെബ്സൈറ്റിൽ ലഭ്യമായ സാമ്പത്തിക വിദ്യാഭ്യാസ സാമഗ്രികളുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ജി-20, ബാങ്കിംഗ് സാമ്പത്തികമേഖലയും സമ്പദ്വ്യവസ്ഥയുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ക്വിസിൽ ഉൾപ്പെടും. ഉപജില്ലാതലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ള ടീമുകൾക്ക് 5000 രൂപ,…
Read More » -
Local
ഹൈടെക്കായി കാരാപ്പുഴ സർക്കാർ ഹയർ സെക്കൻഡറി സ്‌കൂൾ
കോട്ടയം: ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തി ഹൈടെക്കായി മാറി കാരാപ്പുഴ സർക്കാർ ഹയർ സെക്കൻഡറി സ്‌കൂൾ. സ്‌കൂളിനായി 4.93 കോടി രൂപ ചെലവിൽ നിർമിച്ച പുതിയ കെട്ടിടം നിർമാണം പൂർത്തിയായി. ജൂലൈ നാലിന് രാവിലെ 10 മണിക്ക് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി കെട്ടിടം ഉദ്ഘാടനം ചെയ്യും. സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ചടങ്ങിൽ അധ്യക്ഷനാവും. തോമസ് ചാഴികാടൻ എം.പി. മുഖ്യാതിഥിയാവും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തും. കോട്ടയം നഗരസഭ 23-ാം വാർഡിലാണ് കാരാപ്പുഴ സർക്കാർ ഹയർ സെക്കൻഡറി സ്‌കൂൾ. ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങൾക്കായി 18 ഹൈടെക്ക് ക്ലാസ്മുറികൾ, ആധുനിക സൗകര്യങ്ങളോടു കൂടിയ ലാബുകൾ, ശുചിമുറികൾ, ഡൈനിംഗ് ഹാളുകൾ, ഉച്ചഭക്ഷണം തയാറാക്കാനായുള്ള അടുക്കള എന്നിവയാണ് മൂന്നുനിലകളുള്ള പുതിയ കെട്ടിടത്തിലുള്ളത്. 2037.42 ചതുരശ്ര മീറ്റർ വിസ്തീർണ്ണമാണ് കെട്ടിടത്തിനുള്ളത്. നിലവിൽ 460 വിദ്യാർത്ഥികളാണ് ഇവിടെ പഠിക്കുന്നത്.
Read More » -
Kerala
വ്യാജ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് കേസിൽ അറസ്റ്റിലായ വിദ്യ ഒളിവിൽ താമസിച്ചത് മുൻ എസ്എഫ്ഐ പ്രവർത്തകന്‍റെ വീട്ടിൽ; സിപിഎം പ്രവർത്തകർ വഴിയാണ് വിദ്യ ഇവിടെ എത്തിയതെന്ന് സൂചന
പാലക്കാട്: മഹാരാജാസ് കോളേജിലെ വ്യാജ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കിയ കേസിൽ അറസ്റ്റിലായ കെ വിദ്യ ഒളിവിൽ താമസിച്ചത് മുൻ എസ്എഫ്ഐ പ്രവർത്തകൻ റോവിത് കുട്ടോത്തിന്‍റെ വീട്ടിലെന്ന് വിവരം. സിപിഎം സൈബർ പോരാളിയും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ മുൻ എസ്എഫ്ഐ പ്രവർത്തകനുമാണ് റോവിത്. സിപിഎം പ്രവർത്തകർ വഴിയാണ് വിദ്യ ഇവിടെ എത്തിയത് എന്നാണ് പുറത്ത് വരുന്ന വിവരം. മുൻ എസ്എഫ്ഐ നേതാവായ വിദ്യയുടെ റിമാന്‍റ് റിപ്പോർട്ട് പുറത്ത് നേരത്തെ പുറത്ത് വന്നിരുന്നു. പ്രതിയെ പിടികൂടിയത് വില്യാപ്പള്ളി രാഘവൻ എന്നയാളുടെ വീട്ടിൽ നിന്നാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. രാഘവന്‍റെ മകനാണ് റോവിത് കുട്ടോത്ത്. പ്രതിക്കെതിരെ സമാനമായ കേസ് വേറെയും രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇതിൽ നിന്ന് പ്രതിയുടെ ക്രിമിനൽ പശ്ചാത്തലം വ്യക്തമാണെന്നും റിമാന്‍റ് റിപ്പോർട്ടിൽ പറയുന്നു. വിദ്യയ്ക്ക് പുറത്ത് നിന്നുള്ള സഹായം ലഭിച്ചോയെന്ന് പരിശോധിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, കേസിൽ കെ വിദ്യയെ രണ്ട് ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു. മറ്റന്നാൾ വിദ്യയുടെ ജാമ്യാപേക്ഷ മണ്ണാർക്കാട് കോടതി…
Read More » -
Local
റോഡിന്‍റെ നിർമാണത്തിലെ അപാകത ജനപ്രതിനിധികളും നാട്ടുകാരും ചൂണ്ടി കാണിച്ചിട്ടും അധികൃതർ അവഗണിച്ചു; ഒടുവിൽ ലോഡുമായി വന്ന ടിപ്പർ ലോറി റോഡ് ഇടിഞ്ഞ് തോട്ടിലേക്ക് തല കീഴായി മറിഞ്ഞു!
തിരുവനന്തപുരം: പ്രധാൻ മന്ത്രി ഗ്രാം സടക് യോജന പ്രകാരം നിർമ്മിക്കുന്ന റോഡിന്‍റെ നിർമാണ പ്രവർത്തനങ്ങളിലെ അപാകത ജനപ്രതിനിധികളും നാട്ടുകാരും ചൂണ്ടി കാണിച്ചിട്ടും അധികൃതർ അവഗണിച്ചു. ഒടുവിൽ ലോഡുമായി വന്ന ടിപ്പർ ലോറി റോഡ് ഇടിഞ്ഞ് തോട്ടിലേക്ക് തല കീഴായി മറിഞ്ഞു. വിഴിഞ്ഞം ആട്ടറമൂല ജംഗ്ഷന് സമീപമാണ് സംഭവം. മാർത്താണ്ഡത്ത് നിന്ന് മെറ്റലുമായി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ ലോറി ഡ്രൈവർ തമിഴ്നാട് സ്വദേശി രാജന് പരിക്കുപറ്റി. ബുധനാഴ്ച വൈകിട്ട് നാലുമണിയോടെയാണ് സംഭവം. ലോഡുമായി പോകുന്നതിനിടയിൽ റോഡിൻറെ ഒരു വശം ഇടിയുകയും തുടർന്ന് ലോറി തോട്ടിലേക്ക് മറിയുകയുമായിരുന്നു. പ്രധാനമന്ത്രി ഗ്രാം സടക്ക് യോജന പ്രകാരം പുനർനിർമ്മാണം നടക്കുന്ന വിഴിഞ്ഞം ആട്ടറമൂല – മുക്കോല റോഡിൻ്റെ നിർമ്മാണ പ്രവർത്തനങ്ങളിലെ ക്രമക്കേടുകളെ കുറിച്ചുള്ള നാട്ടുകാരുടെ ആരോപണം നേരത്തെ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ വാർത്ത നൽകിയിരുന്നു. പലതവണ നാട്ടുകാരും ജനപ്രതിനിധികളും റോഡ് നിർമ്മാണത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടി നിർമ്മാണ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തിയിരുന്നെങ്കിലും ഫലമുണ്ടായില്ല എന്ന് ആരോപിക്കുന്നു. 2.73 കോടി…
Read More » -
Kerala
വ്യാജ രേഖ കേസിൽ അറസ്റ്റിലായ മുൻ എസ്എഫ്ഐ നേതാവ് കെ വിദ്യയെ സിപിഎം നേതാക്കൾ സംരക്ഷിച്ചിട്ടില്ലെന്ന് സിപിഎം പേരാമ്പ്ര ഏരിയ സെക്രട്ടറി
കോഴിക്കോട്: വ്യാജ രേഖ കേസിൽ അറസ്റ്റിലായ മുൻ എസ്എഫ്ഐ നേതാവ് കെ വിദ്യയെ സിപിഎം നേതാക്കൾ സംരക്ഷിച്ചിട്ടില്ലെന്ന് സിപിഎം പേരാമ്പ്ര ഏരിയ സെക്രട്ടറി എം കുഞ്ഞഹമ്മദ് മാധ്യമങ്ങളോട് പറഞ്ഞു. വിദ്യ എവിടെയാണ് താമസിച്ചതെന്ന് അറിയില്ല. പാർട്ടിയുമായി ഒരു ബന്ധവും ഇല്ലെന്നും കുഞ്ഞഹമ്മദ് വ്യക്തമാക്കി. വിദ്യ ഒളിവിൽ കഴിഞ്ഞത് സിപിഎം നേതാക്കളുടെ വീട്ടിലാണെന്ന് ആരോപണമുയർന്ന സാഹചര്യത്തിലാണ് സിപിഎം പേരാമ്പ്ര ഏരിയ സെക്രട്ടറി എം കുഞ്ഞഹമ്മദ് വിശദീകരണം നൽകിയത്. ‘അവർ തെറ്റ് ചെയ്തങ്കിൽ പൊലീസ് പിടിക്കട്ടെ. അക്കാര്യം വ്യക്തമാക്കേണ്ടത് പോലീസ് ആണ്. പൊലീസ് അന്വേഷിച്ച് കണ്ടെത്തണം. തൻ്റെ പേരുൾപ്പെടെ ലീഗ്, യുഡിഎഫ് നേതാക്കൾ പറയുന്നു. ഒരു ബന്ധവും ഇക്കാര്യത്തിൽ ഇല്ല. ഒളിച്ചു താമസിച്ചു എന്നത് വ്യക്തമാണ്. പാർട്ടിയും ഇക്കാര്യം അന്വേഷിക്കും. ആവളയിലെ പാർട്ടി അംഗങ്ങൾ ആരും ഇക്കാര്യവും ആയി ഒരു ബന്ധവും ഇല്ലാത്തവരാണ്. പാർട്ടി അനുഭാവികളുടെ വീട്ടിൽ പോയിട്ടുണ്ടോ എന്ന് അറിയില്ല. ഒളിവിൽ പോകുന്നത് വലിയ സംഭവം ഒന്നും അല്ല. ഇത് ഒരു വലിയ…
Read More » -
Kerala
വ്യാജ സർട്ടിഫിക്കറ്റ് കേസിലെ പ്രതിയായ മുൻ എസ്എഫ്ഐ നേതാവ് കെ വിദ്യയ്ക്ക് തെളിവ് നശിപ്പിക്കാന്‍ സമയം നല്കിയതിന് ശേഷമാണ് പൊലീസ് പിടികൂടിയതെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ
തിരുവനന്തപുരം: വ്യാജ സർട്ടിഫിക്കറ്റ് കേസിലെ പ്രതിയായ മുൻ എസ്എഫ്ഐ നേതാവ് കെ വിദ്യയ്ക്ക് തെളിവ് നശിപ്പിക്കാന്‍ സമയം നല്കിയതിന് ശേഷമാണ് പൊലീസ് പിടികൂടിയതെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ. യുഡിഎഫ് ഭരണകാലത്ത് ടിപി ചന്ദ്രശേഖരനെ നിഷ്ഠൂരമായി കൊലപ്പെടുത്തിയശേഷം സിപിഎം സംരക്ഷണത്തിലുള്ള മുടക്കോഴി മലയില്‍ ഒളിച്ചു താമസിച്ച പ്രധാന പ്രതികളെ സാഹസികമായി പിടികൂടാന്‍ എടുത്തതിനോളം ദിവസമെടുത്താണ് പിണറായി സര്‍ക്കാരിന്റെ കാലത്ത് ഒളിവില്‍പ്പോയ എസ്എഫ്‌ഐ വനിതാ നേതാവിനെ പോലീസ് പിടികൂടിയത്. ടിപി വധക്കേസ് പ്രതികളെ പിടിക്കാന്‍ പോലീസിന് ഇത്രയും ബുദ്ധിമുട്ടേണ്ടി വന്നില്ലെന്നും ഇതാണ് ഉമ്മന്‍ ചാണ്ടിയും പിണറായി വിജയനും തമ്മിലുള്ള വ്യത്യാസമെന്നും സുധാകരന്‍ പറഞ്ഞു. സിപിഎം നേതാക്കള്‍ ചിറകിലൊളിപ്പിച്ച എസ്എഫ്‌ഐ നേതാവിനെ പിടികൂടാന്‍ പോലീസിന് 16 ദിവസം വേണ്ടി വന്നു. പ്രതിക്ക് തെളിവുകള്‍ നശിപ്പിക്കാനും ഒളിവില്‍ കഴിയാനും ഒത്താശ ചെയ്ത പൊലീസ് കോടതില്‍നിന്ന് മുന്‍കൂര്‍ ജാമ്യം നേടാനുള്ള ശ്രമത്തിനും ഒത്താശ ചെയ്തു. ഗത്യന്തരമില്ലാതെയാണ് ഒടുക്കം പാര്‍ട്ടി തയാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തില്‍ പൊലീസിന് കീഴടങ്ങിയത്. മഹാരാജാസ്…
Read More » -
Tech
സ്പാം കോളുകൾ മ്യൂട്ട് ചെയ്യാനുള്ള ഫീച്ചറുമായി വാട്ട്സാപ്പ്
സ്പാം കോളുകളെ പേടിക്കാതെ ഇനി വാട്ട്സാപ്പ് ഉപയോഗിക്കാം. വാട്ട്സാപ്പിൽ സ്പാം കോളുകൾ നിറയുന്നത് സംബന്ധിച്ച് നിരവധി പരാതികളാണ് ഉയരുന്നത്. ഇപ്പോഴിതാ അത്തരത്തിലുള്ള കോളുകൾ സ്വയം മ്യൂട്ട് ചെയ്യാനുള്ള ഫീച്ചറാണ് വാട്ട്സാപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാമിലെ മെറ്റാ ചാനൽ അനുസരിച്ച് പുതിയ ഫീച്ചർ വാട്ട്സാപ്പിനെ കൂടുതൽ സ്വകാര്യമാക്കാൻ സഹായിക്കുന്നു. ബീറ്റ വേർഷനിലാണ് നിലവിൽ ഇത് ലഭ്യമാകുന്നത്. ആൻഡ്രോയിഡ് ,ഐഒഎസ് വേർഷനിൽ ഈ ഫീച്ചർ ലഭ്യമാണ്. പ്രൈവസി സെറ്റിങ്സ് മെനു വഴി ഉപയോക്താവിന് അജ്‍ഞാത നമ്പറുകളിൽ നിന്നുള്ള കോളുകൾ ഓട്ടോമാറ്റിക്കലി മ്യൂട്ടാക്കാനാകും. ഇതിനായി വാട്ട്സാപ്പിന്റെ ഏറ്റവും പുതിയ പതിപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണം. അല്ലെങ്കിൽ ഗൂഗിൾ പ്ലേ സ്റ്റോറോ, ആപ്പിൾ ആപ്പ് സ്റ്റോറോ വഴി അപ്ഡേറ്റ് ചെയ്യാം. ഗ്യാലക്സി S23 അൾട്രാ, റിയൽമീ 11 പ്രൊ+ എന്നിവ പോലുള്ള ഫോണുകളിൽ ഈ ഫീച്ചർ ലഭ്യമാണ്. ഇതിനായി മെനുവിൽ ക്ലിക്ക് ചെയ്യുക. അതിനു ശേഷം സെറ്റിങ്സിൽ പ്രൈവസി ക്ലിക്ക് ചെയ്യുക. അതിൽ നിന്ന് “അജ്ഞാത കോളർമാരെ മ്യൂട്ടാക്കുക”…
Read More » -
Kerala
പൊതുമുതൽ നശിപ്പിച്ച കേസിൽ മന്ത്രി മുഹമ്മദ് റിയാസും കൂട്ടരും പിഴയടച്ചത് മൂന്ന് ലക്ഷത്തിലധികം രൂപ!
തിരുവനന്തപുരം: വടകര തപാൽ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ ഉണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട കേസിൽ 3,80,000 പിഴ ഒടുക്കി മന്ത്രി മുഹമ്മദ് റിയാസും ഡിവൈഎഫ്ഐ നേതാക്കളും. 2011 ൽ നടന്ന സംഭവത്തിലാണ് നടപടി. സബ് കോടതിയും ജില്ലാ കോടതിയും പുറപ്പെടുവിച്ച വിധിയിലാണ് 12 നേതാക്കൾ ചേർന്ന് നഷ്ടപരിഹാരം ഒടുക്കിയത്. പലിശ അടക്കമുള്ള തുകയാണ് അടച്ചത്. കേന്ദ്രസർക്കാരിന്റെ നയങ്ങൾക്കെതിരെ നടത്തിയ മാർച്ചിൽ ഉണ്ടായ നാശനഷ്ടങ്ങൾ പരിഗണിച്ചാണ് കേസ്. പിഡിപി പി നിയമം അനുസരിച്ച് രജിസ്റ്റർ ചെയ്ത കേസാണിത്. തപാൽ വകുപ്പാണ് പരാതിക്കാർ. 2011 ജനുവരി 19 ന് വടകര ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടന്ന മാർച്ചിൽ ആയിരുന്നു അതിക്രമം ഉണ്ടായത്. ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച്. പ്രതിഷേധത്തിൽ ജനാല ചില്ലുകൾ, ഓഫീസ് ഉപകരണങ്ങൾ എന്നിവയ്ക്ക് നാശനഷ്ടം സംഭവിച്ചിരുന്നു. 2014 ൽ ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ പിഴയടക്കാൻ കോടതി ഉത്തരവിട്ടിരുന്നു. പിഴ സഹിതം പണം ഒടുക്കിയില്ലെങ്കിൽ പ്രതികളെ അറസ്റ്റ് ചെയ്തു പണം ഈടാക്കണമെന്ന് തപാൽ…
Read More » -
Kerala
അഡ്മിഷന്‍ കാലയളവില്‍ നിരവധി പേര്‍ സമീപിക്കാറുണ്ട്, ആര്‍ക്കൊക്കെ വേണ്ടി ശുപാര്‍ശ ചെയ്തുവെന്ന് ഓര്‍ത്തിരിക്കാനാകില്ല; വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തില്‍ തന്‍റെ പേര് ബന്ധപ്പെടുത്തുന്നത് ശരിയല്ലെന്ന് ബാബുജാന്‍
തിരുവനന്തപുരം: മുൻ എസ്എഫ്ഐ നേതാവ് നിഖിൽ തോമസിനെതിരായ വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ തൻറെ പേര് ബന്ധപ്പെടുത്തുന്നത് ശരിയല്ലെന്ന് കേരളാ സർവകലാശാല സിൻഡിക്കേറ്റ് അംഗം കെ എച്ച് ബാബുജാൻ. അഡ്മിഷൻ കാലയളവിൽ നിരവധി പേർ സമീപിക്കാറുണ്ട്. ആർക്കൊക്കെ വേണ്ടി ശുപാർശ ചെയ്തുവെന്ന് ഓർത്തിരിക്കാനാകില്ലെന്ന് ബാബുജാൻ പ്രതികരിച്ചു. മാനദണ്ഡങ്ങൾ പാലിച്ച് അഡ്മിഷൻ നൽകേണ്ടത് കോളജുകളാണ്. തന്നെ ബന്ധപ്പെടുത്താൻ സത്യവിരുദ്ധമായ ആരോപണങ്ങൾ ഉയരുന്നുണ്ട്. തുല്യത സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള നടപടി ക്രമങ്ങൾ വേഗത്തിലാക്കിയിട്ടില്ലെന്നും രണ്ടര മാസം ഇതിനായി എന്നും ബാബുജാൻ പറയുന്നു. തന്നെ നേരിട്ടറിയുന്ന എല്ലാവർക്കും തന്റെ പ്രവർത്തന രീതി അറിയാം. നിയമവിരുദ്ധ കാര്യങ്ങൾക്കോ സർവകലാശാലയ്ക്ക് പേരുദോഷം ഉണ്ടാക്കുന്ന കാര്യങ്ങൾക്കോ കൂട്ടുനിന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിജി അഡ്മിഷന് സമയം നീട്ടി നൽകിയത് ഓൺലൈൻ അഡ്മിഷൻ സമിതിയാണ്. ഓൺലൈൻ കമ്മിറ്റിയിൽ താൻ അംഗമല്ലെന്നും കെ എച്ച് ബാബുജാൻ വ്യക്തമാക്കി.
Read More »