കണ്ണൂർ:പെരിഞ്ഞനത്ത് പ്രഷര്‍കുക്കര്‍ പൊട്ടിത്തെറിച്ച് വീടിന്‍റെ മേല്‍ക്കൂര തകര്‍ന്നു.കുറ്റിലക്കടവ് റോഡിനു സമീപം മതിലകത്ത് വീട്ടില്‍ ഇബ്രാഹിം കുട്ടിയുടെ വീട്ടില്‍ കഴിഞ്ഞ ദിവസം രാവിലെയാണ് കുക്കര്‍ പൊട്ടിത്തെറിച്ച് അപകടം ഉണ്ടായത്.
ഈ സമയം ഇബ്രാഹിംകുട്ടിയുടെ ഭാര്യ ഫാത്തിമാബി അടുക്കളയിലുണ്ടായിരുന്നെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഉച്ചത്തിലുള്ള ശബ്ദം കേട്ട് അയല്‍വാസികള്‍ ഓടിയെത്തിയിരുന്നു. വീടിന്‍റെ മേല്‍ക്കൂരയിലെ ഓടുകളും പട്ടികയും ഉൾപ്പെടെ തകര്‍ന്നിട്ടുണ്ട്.