KeralaNEWS

നെൽ കർഷകപ്രതിസന്ധി: ഉന്നതതല യോഗം വിളിക്കണമെന്ന് മോൻസ് ജോസഫ്

കോട്ടയം: ഗുരുതരമായ സാമ്പത്തികപ്രതിസന്ധിയിൽപ്പെട്ടിരിക്കുന്ന നെൽ കർഷകരുടെ വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരുടെയും ഉദ്യോഗസ്ഥൻമാരുടെയും സംസ്ഥാനതല കർഷക സംഘടനാനേതാക്കളുടെയും ഉന്നതതല യോഗം അടിയന്തരമായി വിളിക്കണമെന്ന് കേരളാ കോൺഗ്രസ് എക്സിക്യൂട്ടീവ്‌ ചെയർമാൻ മോൻസ് ജോസഫ് എം.എൽ.എ ആവശ്യപ്പെട്ടു. നെൽകർഷകരുടെ ആവശ്യങ്ങളുന്നയിച്ച് കേരള കർഷക യൂണിയൻ സംസ്ഥാനകമ്മറ്റിയുടെയും കേരളാ കോൺഗ്രസിന്റെയും നേതൃത്വത്തിൽ കോട്ടയം പാഡി ഓഫീസ് പടിക്കൽ നടത്തിയ സംസ്ഥാനതല നെൽ കർഷക സമരം ഉദ്ഘാടനം ചെയ്ത് പ്രസം​ഗിക്കുകയായിരുന്നു അദ്ദേഹം.

ഒരു വർഷം മുമ്പ് സംഭരിച്ച നെല്ലിന്റെ വില കർഷകർക്ക് നൽകാൻ സാധിക്കാത്തത് കർഷകരോട് കാണിക്കുന്ന അവഗണനയാണ്. നെൽ കർഷകർക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ സർക്കാർ പൂർണ്ണമായും പരാജയപ്പെട്ടിരിക്കുകയാണ്. സംഭരിച്ച നെല്ലിന്റെ വില ഉടൻ നൽകണമെന്നും വിള ഇൻഷുറൻസ് തുകയും മടവീഴ്ചയുടെ നഷ്ടപരിഹാര തുകയും പമ്പിംഗ്‌ സബ്സിഡിയും പ്രൊഡക്ഷൻ ബോണസ് കുടിശികയും എത്രയും വേഗം കർഷകർക്ക് ലഭ്യമാക്കണം. രൊക്കം പണം നൽകി നെല്ല് സംഭരിക്കുന്നതിനായി ബജറ്റിൽ തുക അനുവദിക്കണം. എം.എൽ.എ ആവശ്യപ്പെട്ടു. നെൽ കർഷകരെ സഹായിക്കാത്ത പക്ഷം സംസ്ഥാനത്തെ വിവിധ മേഖലകളിൽ കേരളാ കോൺഗ്രസിന്റെയും കർഷക യൂണിയന്റെയും നേതൃത്വത്തിൽ സമരങ്ങൾ വ്യാപിപ്പിക്കുമെന്നും മോൻസ് ജോസഫ് മുന്നറിയിപ്പ് നൽകി.

കേരള കർഷക യൂണിയൻ സംസ്ഥാന പ്രസിഡണ്ട് വർഗീസ്‌ വെട്ടിയാങ്കൽ അദ്ധ്യക്ഷത വഹിച്ചു. പാർട്ടി സെക്രട്ടറി ജനറൽ അഡ്വ. ജോയി എബ്രാഹം, ജില്ലാ പ്രസിഡണ്ട് സജി മഞ്ഞക്കടമ്പിൽ, സംസ്ഥാന അഡ്വൈസർ തോമസ് കണ്ണന്തറ, സംസ്ഥാന ഹൈ പവർ കമ്മറ്റിയംഗങ്ങളായ അഡ്വ. ജെയ്സൺ ജോസഫ് . വി.ജെ ലാലി. മാഞ്ഞൂർ മോഹൻ കുമാർ . അഡ്വ. പ്രിൻസ് ലൂക്കോസ് . പോൾസൺ ജോസഫ് . സ്റ്റീഫൻ പാറാവേലി . സംസ്ഥാന ഹെഡ്ക്വാർട്ടേഴ്സ് ജനറൽ സെക്രട്ടറി എ.കെ.ജോസഫ് . കർഷക യൂണിയൻ സംസ്ഥാന ഓഫീസ്ചാർജ് ജനറൽ സെക്രട്ടറി ജോസ് ജെയിംസ് നിലപ്പന സംസ്ഥാന വൈസ്പ്രസിഡണ്ട് സി.റ്റി.തോമസ് സംസ്ഥാന ട്രഷറർ ജോയി തെക്കേടത്ത് സംസ്ഥാന സെക്രട്ടറിമാരായ ജോർജ് കിഴക്കു മശ്ശേരി . ആന്റച്ചൻ വെച്ചുച്ചിറ . ബിജോയി പ്ലാത്താനം . നിതിൻ സി. വടക്കൻ തുടങ്ങിയവർ പ്രസംഗിച്ചു.

കേരളാ കോൺഗ്രസ് ഓഫീസ് പരിസരത്ത് നടത്തിയ പ്രതിഷേധ മാർച്ചിനും കർഷക ധർണ്ണക്കും കർഷക യൂണിയൻ സംസ്ഥാന ഭാരവാഹികളായ പ്രൊഫ. ജോ ജോ തോമസ് . കുഞ്ഞ് കളപ്പുര, സോജൻ ജോർജ് . സി ബി ച്ചൻ കൈനകരി . വിനോദ്‌ജോൺ , കുറ്റിയിൽ ശ്യാം . ജെയിംസ് ജോസഫ് . മാർട്ടിൻ കോലടി , വൈ. രാജൻ, ബിജു വെട്ടിക്കുഴ .മടന്ത മൺ തോമസ് കേരളാ കോൺഗ്രസ് നേതാക്കളായ ശശിധരൻ നായർ , ജോയി ചെട്ടി ശ്ശേരി . സന്തോഷ് കാവുകാട്ട്, ജോർജ് കുട്ടി മാപ്പിളശ്ശേരി, കുര്യൻ പി.കുര്യൻ. സി.വി.തോമസ്കുട്ടി. ജോർജ് പുളിങ്കാടൻ ബിനു ചെങ്ങളം , ആന്റണി തുപ്പലഞ്ഞി , എബ്രാഹം വയലിക്കൽ . ഷൈജി ഓട്ടപ്പള്ളി . സാബു പീടിയേക്കൽ. ജോയി. സി. കാപ്പിൽ കർഷക യൂണിയൻ സംസ്ഥാനകമ്മറ്റിയംഗങ്ങളായ ജോൺ വട്ടപ്പാറ , ജോസ് തുടുമ്മേൽ . ടോമി ജോർജ് . ബാബു മുടിയിൽ . ജോബിൾ മാത്യു .കെ.സി ജെയിംസ് . റുബി ജോസ് . ജോസഫ്‌ജോൺ തുടങ്ങിയവർ നേതൃത്വം നൽകി.

Back to top button
error: