ബുധനാഴ്ച രാവിലെ ഏഴുമണിയോടെയാണ് സംഭവം. യു.പി.എസ്. ജങ്ഷനില്‍ സ്കൂട്ടറില്‍ ക്ലാസിനെത്തിയ യുവതി വാഹനം നിര്‍ത്തി ഇറങ്ങുമ്ബോഴാണ് യുവാവ് സ്കൂട്ടറിനടുത്തെത്തിയതും കയറിപ്പിടിച്ചതും.തുടര്‍ന്ന് യുവതി ഒച്ചവച്ചപ്പോൾ യുവതിയുടെ സ്കൂട്ടറിലും കയറിയിരുന്നു. സ്കൂട്ടറിന്റെ നമ്ബര്‍ പ്ലേറ്റ് വലിച്ചിളക്കാനും യുവാവ് ശ്രമിച്ചു.
സ്ഥാപനത്തിലെ മറ്റൊരു യുവതിയുടെ അച്ഛൻ ഇയാളെ ഓടിക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ പോയില്ല.തുടർന്ന് ഇദ്ദേഹം പോലീസിനെ വിവരം അറിയിച്ചു. മയക്കുമരുന്ന് ലഹരിയിലായിരുന്നു യുവാവെന്നും ഇദ്ദേഹം പറഞ്ഞു.
അതേസമയം പോത്തൻകോട് പോലീസിനെ വിവരമറിയിച്ചെങ്കിലും പോലീസെത്തിയില്ലെന്ന് ആക്ഷേപമുണ്ട്. പോലീസ് സ്റ്റേഷന് നൂറുമീറ്റര്‍മാത്രം അകലെയാണ് സംഭവം നടന്നത്. അരമണിക്കൂര്‍ കഴിഞ്ഞ് സ്റ്റേഷനില്‍നിന്നും പോലീസ് ഉദ്യോഗസ്ഥൻ ഫോണില്‍ വിളിച്ച് ഇതരസംസ്ഥാന തൊഴിലാളി എങ്ങോട്ടാണ് പോയതെന്നും വന്നാല്‍ കാണിച്ചു തരുമോയെന്നും ചോദിക്കുകയായിരുന്നു. യുവതിക്കുനേരേയുണ്ടായ ആക്രമണശ്രമം ചൂണ്ടിക്കാട്ടി പോത്തൻകോട് പോലീസിന് ടൈപ്പ് റൈറ്റിങ് സ്ഥാപന ഉടമ പരാതി നല്കി. റാഞ്ചി സ്വദേശിയാണ് യുവാവെന്നാണ് പ്രാഥമിക വിവരം.