IndiaNEWS

ആന്ധ്രാപ്രദേശില്‍ റെയില്‍വേ പാലം തകര്‍ന്നു; ഒഴിവായത് വൻ ദുരന്തം

വിജയവാഡ:ആന്ധ്രാപ്രദേശില്‍ റെയില്‍വേ പാലം തകര്‍ന്നു.സംഭവം പ്രദേശവാസികളുടെ ശ്രദ്ധയില്‍പെട്ടതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.

ബപട്ല ജില്ലയിലെ ഇപുരുപാലത്തെ റെയില്‍വേ പാലമാണ് തകര്‍ന്നത്.സംഭവം നാട്ടുകാര്‍ റെയില്‍വേയെ അറിയിക്കുകയായിരുന്നു.തുടര്‍ന്ന് പാളത്തിലൂടെ വരുകയായിരുന്ന സംഘമിത്ര എക്സ്പ്രസ് നിര്‍ത്തിയിട്ടു.

 

Signature-ad

പ്രദേശവാസികള്‍ അറിയിച്ചതനുസരിച്ച്‌ റെയില്‍വേ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പാളങ്ങള്‍ പരിശോധിക്കുകയും തുടര്‍നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. സംഘമിത്ര എക്സ്പ്രസ് 40 മിനിറ്റോളം നിര്‍ത്തിയിട്ട ശേഷം മറ്റൊരു പാതയിലൂടെ കടത്തിവിട്ടു .

Back to top button
error: