KeralaNEWS

മന്ത്രിസഭയില്‍ നിന്ന് മാറുന്നതില്‍ പ്രയാസമില്ലെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ 

തിരുവനന്തപുരം: മന്ത്രിസഭയില്‍ നിന്ന് മാറുന്നതില്‍ പ്രയാസമില്ലെന്ന് മന്ത്രി അഹ്മദ് ദേവര്‍കോവില്‍.ഏല്‍പ്പിച്ച ഉത്തരവാദിത്തം കൃത്യമായി ചെയ്യുകയെന്നതാണ് പാര്‍ട്ടി നയം.അത് ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
മുന്‍ ധാരണപ്രകാരം അഞ്ച് മാസം കൂടിയേ ഐ എന്‍ എല്ലിന് മന്ത്രി സ്ഥാനമുള്ളൂ. മന്ത്രിസഭ പുനഃസംഘടന ഉണ്ടാകുമോയെന്ന് മുഖ്യമന്ത്രിയാണ് തീരുമാനിക്കേണ്ടത്.പകരക്കാരനെപ്പറ്റി ചര്‍ച്ചവരട്ടെയെന്നും അപ്പോള്‍ ആരുടെ പേര് പറയണമെന്ന് ആലോചിക്കാമെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി മന്ത്രി പറഞ്ഞു.

Back to top button
error: