KeralaNEWS

തെരുവുനായ പ്രശ്നം;പുനലൂര്‍ മൃഗാശുപത്രി ഡോക്ടര്‍ അടക്കം മുഴുവൻ ജീവനക്കാരെയും നാട്ടുകാർ പൂട്ടിയിട്ടു

പുനലൂര്‍: തെരുവുനായ്ക്കളുടെ ആക്രമണം വര്‍ധിക്കുമ്ബോഴും നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച്‌ നാട്ടുകാർ പുനലൂര്‍ മൃഗാശുപത്രി ഉപരോധിച്ച്‌ ഡോക്ടര്‍ അടക്കം ജീവനക്കാരെ പൂട്ടിയിട്ടു.

ബുധനാഴ്ച രാവിലെ 10.30ഓടെയാണ് നാട്ടുകാർ  മുദ്രാവാക്യം വിളികളുമായി മൃഗാശുപത്രിയിലെത്തിയത്. തെരുവുനായ് നിര്‍മാര്‍ജനത്തിന് നഗരസഭ ആവിഷ്കരിച്ച പദ്ധതി നടപ്പാക്കുന്നില്ലെന്നാരോപിച്ചായിരുന്നു സമരം. സമരത്തിനിടെ പ്രകോപിതരായ ജനങ്ങൾ മൃഗശുപത്രിയുടെ രണ്ട് ഗേറ്റുകളും അടച്ചുപൂട്ടി.

 

Signature-ad

സംഭവം അറിഞ്ഞെത്തിയ പൊലീസ് സമരക്കാരുമായി സംസാരിച്ചെങ്കിലും പോലീസിനെയും അകത്തേക്ക് വിടാൻ നാട്ടുകാർ തയാറായില്ല. ഒടുവില്‍ ഡോക്ടറെ പുറത്തേക്ക് വിളിച്ചുവരുത്തി ചര്‍ച്ച നടത്തുകയായിരുന്നു.

 

ജൂലൈ ഒന്നുമുതല്‍ നായ്ക്കളെ പിടികൂടി വന്ധ്യംകരണം നടത്താമെന്ന് ഡോക്ടർ ഉറപ്പുനല്‍കിയതോടെയാണ് സമരം അവസാനിച്ചത്.കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ പുനലൂര്‍ പട്ടണത്തില്‍ 30 പേരെ തെരുവുനായ്ക്കള്‍ ആക്രമിച്ചിരുന്നു.

 

അതേസമയം എ.ബി.സി പദ്ധതി നടപ്പിലാക്കുന്നതിന് നിലവില്‍ നിയന്ത്രണങ്ങളുള്ളതായും ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡിന്റെ അനുമതി കിട്ടിയാല്‍ മാത്രമേ തെരുവുനായ്ക്കളെ പിടികൂടാൻ കഴിയുകയുള്ളൂവെന്നും കലക്ടർ അറിയിച്ചു.

Back to top button
error: