Month: June 2023
-
Kerala
വ്യാജ ബിരുദ സർട്ടിഫിക്കറ്റ് വിവാദത്തിൽ മുൻ എസ്എഫ്ഐ നേതാവ് നിഖിൽ തോമസിനെ പാർട്ടി അംഗത്വത്തിൽ നിന്ന് പുറത്താക്കാൻ ശുപാർശ
ആലപ്പുഴ: വ്യാജ ബിരുദ സർട്ടിഫിക്കറ്റ് വിവാദത്തിൽ മുൻ എസ്എഫ്ഐ നേതാവ് നിഖിൽ തോമസിനെ പാർട്ടി അംഗത്വത്തിൽ നിന്ന് പുറത്താക്കാൻ ശുപാർശ. ആലപ്പുഴ സിപിഎം ജില്ലാ കമ്മിറ്റിയാണ് പാർട്ടി സംസ്ഥാന കമ്മിറ്റിക്ക് ഇത് സംബന്ധിച്ച് ശുപാർശ നൽകിയത്. നിഖിൽ തോമസിന്റെ നടപടി പാർട്ടിക്ക് വലിയ അവമതിപ്പുണ്ടാക്കിയെന്നും ഇത് ഗുരുതരമായ അച്ചടക്ക ലംഘനമെന്നും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടിക്ക് ശുപാർശ ചെയ്തിരിക്കുന്നത്. സിപിഎം കായംകുളം മാർക്കറ്റ് ബ്രാഞ്ച് കമ്മിറ്റി അംഗമാണ് നിഖിൽ തോമസ്. മൂന്ന് വർഷം മുൻപാണ് നിഖിലിന് പാർട്ടിയിൽ സ്ഥിര അംഗത്വം നൽകിയത്. സാധാരണ ഗതിയിൽ പാർട്ടിയിൽ നിന്ന് പുറത്താക്കുന്നതിന് മുൻപ് പ്രവർത്തകന് കാരണം കാണിക്കൽ നോട്ടീസ് നൽകി വിശദീകരണം കേൾക്കുന്നതാണ് പതിവ്. എന്നാൽ നിഖിലിന്റെ കാര്യത്തിൽ സാധാരണ നടപടി ക്രമങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യമില്ലെന്നും നിഖിൽ തോമസിന്റെ വ്യാജ സർട്ടിഫിക്കറ്റ് പാർട്ടിയെ വലിയ തോതിൽ പ്രതിരോധത്തിലാക്കിയെന്നും ചൂണ്ടിക്കാട്ടിയാണ് ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തിന് ശുപാർശ കത്ത് നൽകിയിരിക്കുന്നത്. അടിയന്തിരമായി നിഖിൽ തോമസിനെ പുറത്താക്കണമെന്നാണ് ആലപ്പുഴ…
Read More » -
LIFE
പടം കാണാന്‍ ആളില്ല; ആദിപുരുഷ് ടിക്കറ്റ് നിരക്ക് വെട്ടിക്കുറച്ചു
മുംബൈ: തീയറ്ററിൽ ചിത്രത്തിന് ആളുകൾ കുറഞ്ഞതോടെ ആദിപുരുഷ് സിനിമയുടെ ടിക്കറ്റ് നിരക്ക് വെട്ടിക്കുറിച്ച് നിർമ്മാതാക്കൾ. ചിത്രത്തിൻറെ നിർമ്മാതാക്കളായ ടി സീരിസ് ബുധനാഴ്ചയാണ് ഈ കാര്യം ഔദ്യോഗികമായിഅറിയിച്ചത്. വ്യാഴം, വെള്ളി ദിനങ്ങളിൽ 150 രൂപയായിരിക്കും ടിക്കറ്റ് എന്നാണ് നിർമ്മാതാക്കൾ അറിയിക്കുന്നത്. ചിത്രത്തിൻറെ സംഭാഷണങ്ങളും, വിഎഫ്എക്സും വലിയ വിമർശനം നേരിടുന്നഘട്ടത്തിലാണ് പുതിയ തന്ത്രം നിർമ്മാതാക്കൾ എടുക്കുന്നത്. എല്ലാ ഇന്ത്യക്കാർക്കും ആദിപുരുഷ് കാണുവാനുള്ള അവസരമാണ് ഇതുവഴി ഒരുക്കുന്നത് എന്ന് ടി സീരിസ് ടിക്കറ്റ് വിലക്കുറവ് സംബന്ധിച്ച് പോസ്റ്റിൽ പറയുന്നു. അതേ സമയം ചിത്രത്തിൽ വിവാദമായ സംഭാഷണങ്ങൾ തിരുത്തിയിട്ടുണ്ടെന്നാണ് അണിയറക്കാർ പറയുന്നത്. അതേ സമയം 150 രൂപ ടിക്കറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നൽകില്ലെന്നാണ് പോസ്റ്റ് പറയുന്നത്. ഹിന്ദി മേഖലകളിൽ മാത്രമായിരിക്കും ഈ ഓഫർ. അതേ സമയം ബുധനാഴ്ച ചിത്രത്തിൽ വിവാദമായ ഹനുമാൻറെ ഡയലോഗ് തിരുത്തിയിട്ടുണ്ട്. ഇതിൻറെ വീഡിയോ പലരും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. മേഘനാഥൻറെ ക്യാരക്ടറിനോട് നിൻറെ പിതാവിൻറെ എന്ന് പറയുന്നത്, നിൻറെ ലങ്കയുടെ എന്നാണ് അണിയറക്കാർ…
Read More » -
Business
ഉയർന്ന പലിശനിരക്കുള്ള എസ്ബിഐ വീകെയർ നിക്ഷേപ പദ്ധതി വീണ്ടും നീട്ടി
ദില്ലി: എസ്ബിഐ മുതിർന്ന പൗരൻമാർക്കായി അവതരിപ്പിച്ച, എസ്ബിഐ വീകെയർ നിക്ഷേപ പദ്ധതി വീണ്ടും നീട്ടി. പുതിയ തിയ്യതി പ്രകാരം 2023 സെപ്തംബർ 30 വരെ പദ്ധതിയിൽ അക്കൗണ്ട് തുറക്കാം. 2020 മെയ് മാസത്തിലാണ് എസ്ബിഐ വീ കെയർ സീനിയർ സിറ്റിസൺസ് ടേം ഡെപ്പോസിറ്റ് സ്‌കീം പ്രാബല്യത്തിൽ വന്നത്. വീ കെയർ- പലിശ നിരക്ക് അഞ്ച് മുതൽ 10 വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് വീ കെയർ പദ്ധതി അനുസരിച്ച് 7.50 ശതമാനമാണ് മുതിർന്ന പൗരൻമാർക്കുളള പലിശനിരക്ക്. ഈ സ്ഥിര നിക്ഷേപ പദ്ധതിയുടെ പ്രധാന ലക്ഷ്യം മുതിർന്ന പൗരന്മാരുടെ ടേം ഡെപ്പോസിറ്റുകൾക്ക് അധിക പലിശ നൽകിക്കൊണ്ട് അവരുടെ വരുമാനം സംരക്ഷിക്കുക എന്നതാണ്. ബ്രാഞ്ച് സന്ദർശിച്ചോ നെറ്റ് ബാങ്കിംഗ് ഉപയോഗിച്ചോ യോനോ ആപ്പ് ഉപയോഗിച്ചോ വീ കെയർ എഫ്ഡി ബുക്ക് ചെയ്യാം. വീ കെയർ സ്ഥിര നിക്ഷേപ പദ്ധതിയുടെ പലിശ മാസത്തിലൊരിക്കൽ വാങ്ങാം. അല്ലെങ്കിൽ വർഷത്തിൽ തവണകളായും വാങ്ങാം. കാലാവധി പൂർത്തിയാകുമ്പോൾ , പലിശവരുമാനം…
Read More » -
LIFE
‘കെജിഎഫ്’ നിര്‍മ്മാതാക്കളുടെ ഫഹദ് ചിത്രം ‘ധൂമം’ നാളെ മുതല്‍; മലയാളത്തിന് പുറമെ തമിഴ്, കന്നഡ, ഹിന്ദി, തെലുങ്ക് ഭാഷകളില്‍ വേൾഡ് വൈഡ് റിലീസ്
ഫഹദ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രം ധൂമം നാളെ തിയറ്ററുകളില്‍. മലയാളത്തിന് പുറമെ തമിഴ്, കന്നഡ, ഹിന്ദി, തെലുങ്ക് ഭാഷകളില്‍ വേൾഡ് വൈഡ് റിലീസ് ആയാണ് ചിത്രം എത്തുക. ഇന്ത്യന്‍ സിനിമയിലെ തന്നെ വലിയ ഹിറ്റുകളില്‍ പെടുന്ന കെജിഎഫ്, കാന്താര എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസിന്‍റെ ആദ്യ മലയാള ചിത്രവുമാണിത്. മാനസാരെ, ലൂസിയ, യു ടേൺ, ഒൻഡു മോട്ടെയെ കഥൈ എന്നീ ശ്രദ്ധേയ ചിത്രങ്ങള്‍ ഒരുക്കിയ പവൻ കുമാർ ഒരുക്കുന്ന ആദ്യ മുഴുനീള മലയാള ചിത്രമാണ് ധൂമം. പാച്ചുവും അത്ഭുത വിളക്കും എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ഫഹദ് ഫാസിൽ നായകനാകുന്ന ചിത്രവുമാണ് ധൂമം. ഫഹദിന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങിയിരിക്കുന്ന ചിത്രമെന്നാണ് അണിയറക്കാര്‍ വിശേഷിപ്പിച്ചിരിക്കുന്നത്. അപർണ ബാലമുരളിയാണ് നായിക. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിന് ശേഷം ഫഹദും അപർണയും ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണ് ധൂമം. ഒപ്പം റോഷൻ മാത്യു, അച്യുത് കുമാർ, വിനീത്,…
Read More » -
India
സ്കൂൾ ബാഗുകളുടെ ഭാരം കുട്ടിയുടെ ഭാരത്തിന്റെ 15 ശതമാനത്തിൽ കൂടരുത്; മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് സ്കൂളുകളോട് കർണാടക വിദ്യാഭ്യാസ വകുപ്പ്
ബെംഗളൂരു: വിദ്യാർത്ഥികളുടെ സ്കൂൾ ബാഗ് സംബന്ധിച്ച് മാർഗനിർദേശങ്ങൾ പാലിക്കണമെന്ന് സംസ്ഥാനത്തെ സ്കൂളുകളോട് കർണാടക വിദ്യാഭ്യാസ വകുപ്പ്. 2019 സർക്കുലർ വീണ്ടും സ്കൂളുകൾക്ക് നൽകുകയും ഉത്തരവ് കർശനമായി നടപ്പാക്കുന്നത് ഉറപ്പാക്കാൻ ബ്ലോക്ക് തല വിദ്യാഭ്യാസ ഓഫീസർമാരോട് നിർദേശിക്കുകയും ചെയ്തു. സ്കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പിന്റേതാണ് നടപടി. നിലവിലെ സർക്കുലർ പ്രകാരം സ്കൂൾ ബാഗിന്റെ അനുവദനീയമായ പരമാവധി ഭാരം വിദ്യാർത്ഥിയുടെ ഭാരത്തിന്രെ 15 ശതമാനത്തിൽ കൂടാൻ പാടില്ല. മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ക്ലാസ് 1-2 കുട്ടികളുടെ ബാഗുകൾക്ക് 1.5-2 കിലോഗ്രാം ഭാരവും 3-5, 2-3 കിലോഗ്രാം ഭാരവും മാത്രമേ പാടുള്ളു. ആറ് മുതൽ എട്ട് വരെ: 3-4 കിലോഗ്രാം, 9-10 ക്ലാസുകളിൽ ഇത് 4-5 കിലോഗ്രാം ആയിരിക്കണം. അതേസമയം തന്നെ ആഴ്ചയിൽ ഒരു ദിവസം ബാഗില്ലാ ദിവസമായി ആചരിക്കണമെന്നും അത് ശനിയാഴ്ചയായാൽ നല്ലതെന്നും നിർദേശത്തിൽ പറയുന്നു. ഡോ. വിപി നിരഞ്ജനാരാധ്യ സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് സർക്കാർ ഉത്തരവ്. സ്‌കൂൾ വിദ്യാർഥികളുടെ ബാഗിന്റെ ഭാരം മൂലം ഉണ്ടാകുന്ന…
Read More » -
Kerala
പ്രിയ വർഗീസിന് അനുകൂലമായ കോടതി വിധിയെ ബഹുമാനിക്കുന്നുവെന്ന് സർവകലാശാല ചാൻസലർ കൂടിയായ ഗവർണർ
തിരുവനന്തപുരം: കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസർ നിയമനവുമായി ബന്ധപ്പെട്ട് പ്രിയ വർഗീസിന് അനുകൂലമായ കോടതി വിധിയെ ബഹുമാനിക്കുന്നുവെന്ന് സർവകലാശാല ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കോടതിവിധിയെക്കുറിച്ച് വിശദീരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് പറഞ്ഞ അദ്ദേഹം താൻ ജുഡീഷ്യറിയെ ബഹുമാനിക്കുന്നയാളാണെന്നും വ്യക്തമാക്കി. താൻ കോടതി വിധിയിൽ സന്തുഷ്ടനാണോ അല്ലയോ എന്നുള്ള കാര്യത്തിന് പ്രസക്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ മാധ്യമപ്രവർത്തകരുടെ ഭാഗത്ത് നിന്നുയർന്ന ചോദ്യങ്ങളോട് കുപിതനായാണ് അദ്ദേഹം പ്രതികരിച്ചത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും മുൻ എംപിയുമായ കെകെ രാഗേഷിന്‍റെ ഭാര്യയാണ് പ്രിയ വർഗീസ്. നിയമനം രാഷ്ട്രീയ പ്രേരിതമാണെന്നും സ്വജന പക്ഷപാതമാണെന്നും കാട്ടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ 2022ൽ നിയമനം തടഞ്ഞിരുന്നു. ഗവർണ്ണർ സർക്കാർ പോര് രൂക്ഷമാകുന്നതും ഈ നടപടികൾക്ക് പിന്നാലെയാണ്. നിയമനത്തിൽ ഡിവിഷൻ ബഞ്ച് ഉത്തരവ് പരിശോധിച്ച ശേഷം തീരുമാനമെടുക്കുമെന്ന് കണ്ണൂർ സർവകലാശാല വ്യക്തമാക്കി. കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസർ നിയമനത്തിൽ ഡോ പ്രിയാ വർഗീസിന് അനുകൂലമായാണ് ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഇന്ന്…
Read More » -
India
സ്കൂള്‍ ബാഗിന്റെ അനുവദനീയമായ പരമാവധി ഭാരം വിദ്യാര്‍ത്ഥിയുടെ ഭാരത്തിന്രെ 15 ശതമാനത്തില്‍ കൂടാൻ പാടില്ല: കർണാടക വിദ്യാഭ്യാസ വകുപ്പ്
ബംഗളൂരു:സ്കൂള്‍ ബാഗിന്റെ അനുവദനീയമായ പരമാവധി ഭാരം വിദ്യാര്‍ത്ഥിയുടെ ഭാരത്തിന്രെ 15 ശതമാനത്തില്‍ കൂടാൻ പാടില്ലെന്ന സർക്കുലറുമായി കർണാടക വിദ്യാഭ്യാസ വകുപ്പ്. നിലവിലെ സര്‍ക്കുലര്‍ പ്രകാരം സ്കൂള്‍ ബാഗിന്റെ അനുവദനീയമായ പരമാവധി ഭാരം വിദ്യാര്‍ത്ഥിയുടെ ഭാരത്തിന്രെ 15 ശതമാനത്തില്‍ കൂടാൻ പാടില്ല. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, ക്ലാസ് 1-2 കുട്ടികളുടെ ബാഗുകള്‍ക്ക് 1.5-2 കിലോഗ്രാം ഭാരവും 3-5, 2-3 കിലോഗ്രാം ഭാരവും മാത്രമേ പാടുള്ളു. ആറ് മുതല്‍ എട്ട് വരെ: 3-4 കിലോഗ്രാം, 9-10 ക്ലാസുകളില്‍ ഇത് 4-5 കിലോഗ്രാം ആയിരിക്കണം. അതേസമയം തന്നെ ആഴ്ചയില്‍ ഒരു ദിവസം ബാഗില്ലാ ദിവസമായി ആചരിക്കണമെന്നും അത് ശനിയാഴ്ചയായാല്‍ നല്ലതെന്നും നിര്‍ദേശത്തില്‍ പറയുന്നു.
Read More » -
Movie
ലിയോ’യിലെ ദളപതി വിജയ് ആലപിച്ച ‘നാ റെഡി താ’ ഗാനം ആരാധകരെ ആവേശഭരിതരാക്കി
പിറന്നാൾ ദിനത്തിന്റെ തുടക്കത്തിൽ തന്നെ വിജയുടെ ഗംഭീര ഫസ്റ്റ് ലുക്ക് റിലീസ് ചെയ്ത് ‘ലിയോ’ ടീം. തുടർന്ന് ദളപതി ആലപിച്ച ‘നാ റെഡി താ’ ഗാനം പിറന്നാൾ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ അണിയറ പ്രവർത്തകർ റിലീസ് ചെയ്തു. വിഷ്ണു എടവൻ രചിച്ച് അനിരുദ്ധ് രവിചന്ദർ സംഗീത സംവിധാനം നിർവ്വഹിച്ച ഗാനമാണ് ദളപതി വിജയ് ആലപിച്ചത്. ഗംഭീര വരവേല്പാണ് വിജയ് ആരാധകരിൽ നിന്നും ഈ ഗാനത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. സോണി മ്യൂസിക് എന്റർടൈൻമെന്റ് ആണ് ചിത്രത്തിന്റെ മ്യൂസിക് ലേബൽ. ദളപതി വിജയ്, സഞ്ജയ് ദത്ത്, തൃഷ, പ്രിയ ആനന്ദ്, അർജുൻ, മൻസൂർ അലി ഖാൻ എന്നിവർ മുഖ്യ വേഷത്തിലെത്തുന്ന ചിത്രം ലോകേഷ് കനകരാജ് രചനയും സംവിധാനവും നിർവഹിക്കുന്നു. ചിത്രത്തിന്റെ മറ്റു അണിയറപ്രവർത്തകർ ഇവരാണ്. സംഗീതം: അനിരുദ്ധ് രവിചന്ദർ, നിർമ്മാതാക്കൾ: ലളിത് കുമാർ സഹ, ജഗദീഷ് പളനിസാമി, ബാനർ: സെവൻ സ്ക്രീൻ സ്റ്റുഡിയോ, ഛായാഗ്രഹണ സംവിധായകൻ: മനോജ് പരമഹംസ, ആക്ഷൻ: അൻപറിവ്, എഡിറ്റർ: ഫിലോമിൻ…
Read More » -
NEWS
ഭാര്യയ്ക്ക് ലഹരിമരുന്ന് നല്‍കി നിരവധി പേർക്ക് കാഴ്ചവച്ച ഭര്‍ത്താവ് അറസ്റ്റിൽ
ദിവസവും രാത്രി ഭാര്യയ്ക്ക് ലഹരിമരുന്ന് നല്‍കി നിരവധി പേർക്ക് കാഴ്ചവച്ച ഭര്‍ത്താവ് അറസ്റ്റിൽ.ഇതിന്റെ വിഡിയോയും ഇയാൾ പകര്‍ത്തിയിരുന്നു. ഫ്രാന്‍സിലാണ് സംഭവം. ഫ്രഞ്ച് പൗരനായ ഡൊമിനിക് ആണ് കഴിഞ്ഞ പത്ത് വര്‍ഷമായി ഈ ക്രൂരത കാട്ടിയത്.രാത്രികളില്‍ ഭാര്യക്ക് ലഹരിമരുന്ന് നല്‍കുന്ന ഇയാള്‍ അവരെ ബലാത്സംഗം ചെയ്യുന്നതിനായി പല പുരുഷന്മാരെയും വീട്ടിലേയ്‌ക്ക് ക്ഷണിച്ചിരുന്നതായും പോലീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സംഭവത്തിൽ 26നും 73നും മദ്ധ്യേ പ്രായമുള്ള 51 പുരുഷന്മാരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റുള്ളവര്‍ക്കായി തെരച്ചില്‍ പുരോഗമിക്കുകയാണ്. ലോറി ഡ്രൈവര്‍, മുൻസിപ്പല്‍ കൗണ്‍സിലര്‍, ബാങ്ക് ഉദ്യോഗസ്ഥൻ, ജയില്‍ സുരക്ഷാ ഉദ്യോഗസ്ഥൻ, നഴ്സ്, പത്രപ്രവര്‍ത്തകൻ എന്നിങ്ങനെ വിവിധ മേഖലകളില്‍ ജോലിചെയ്യുന്നവര്‍ കേസില്‍ പ്രതികളായിട്ടുണ്ട്. ഇവരുടെ ഭർത്താവ് പോൺസൈറ്റുകളിൽ വീഡിയോ വിറ്റിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.ഒരു ജോലിക്കും പോകാതെ ഇയാൾ ഇങ്ങനെ നല്ലരീതിയിൽ പണം സമ്പാദിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
Read More » -
Kerala
പത്തനംതിട്ട അരിവാപ്പുലം പഞ്ചായത്തില്‍ വാർഡ് മെമ്പറുടെ അതിക്രമം
പത്തനംതിട്ട: കോന്നി അരിവാപ്പുലം പഞ്ചായത്തില്‍ വാർഡ് മെമ്പറുടെ അതിക്രമം.പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് മെമ്ബര്‍ സിന്ധുവാണ് അതിക്രമം നടത്തിയത്. തൊഴിലുറപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അതിക്രമത്തിലേക്ക് നയിച്ചത്. സിപിഎം നേതൃത്വത്തിലുള്ള ഇടതുമുന്നയിയാണ് പഞ്ചായത്ത് ഭരിക്കുന്നത്. അക്രമം നടത്തിയ സിന്ധുവും സിപിഎം അംഗമാണ്. പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര തര്‍ക്കങ്ങളും മെമ്ബറുടെ അതിക്രമണത്തിന് കാരണമായെന്നാണ് സൂചന. വികസനകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കൂടിയാണ് സിന്ധു.അക്രമത്തില്‍ പഞ്ചായത്ത് സെക്രട്ടറി കോന്നി പൊലീസില്‍ പരാതി നല്‍കി. പഞ്ചായത്ത് ഓഫീസിലെ കമ്ബ്യൂട്ടര്‍ ഉള്‍പ്പടേയുള്ള ഉപകരണങ്ങള്‍ തകര്‍ത്തിട്ടുണ്ട്.
Read More »