ഗുരുവായൂരിനടുത്ത് കപ്പിയൂര് കല്ലായില്‍ ഹരിദാസിന്റെയും സജിതയുടെയും മകളാണ് ഹര്‍ഷ. രോഗിയായതിനാല്‍ വീടിനകം വിട്ട് പുറത്തുപോകാൻ ഹരിദാസിനാകില്ല. സജിതയ്ക്ക് കാഴ്ചക്കുറവുണ്ട്. അനുജത്തി ദില്‍ഷയും അനിയൻ അക്ഷയും വിദ്യാര്‍ഥികളാണ്. വീടിനോടുചേര്‍ന്നുള്ള ഷെഡ്ഡിലാണ് പപ്പടനിര്‍മ്മാണം.
അച്ഛനും അമ്മയ്ക്കും വരുമാനത്തിന്റെ വഴിയടഞ്ഞപ്പോള്‍ ഹര്‍ഷയുടെ പഠനം പ്രതിസന്ധിയിലായിരുന്നു. അച്ഛൻ ആശുപത്രിയിലായിരുന്നതിനാല്‍ പഠനം രണ്ടു തവണ മുടങ്ങി. ഈ സമയത്ത് ബന്ധുക്കളും നാട്ടുകാരും അധ്യാപകരും സഹായത്തിനെത്തി. ഏഴുമുതല്‍ പത്തു വരെ ബ്രഹ്മകുളം സെയ്ന്റ് തെരേസാസ് സ്കൂള്‍ വകയായുള്ള ഓര്‍ഫനേജില്‍ താമസിച്ചാണ് ഹര്‍ഷ പഠിച്ചത്.
പത്താംക്ലാസ് പരീക്ഷയില്‍ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു.പ്ലസ്ടു നല്ല മാര്‍ക്കോടെ വിജയിച്ച ഹര്‍ഷയ്ക്ക് നീറ്റ് പരീക്ഷയ്ക്ക് പരിശീലനം നേടണമെന്നായിരുന്നു ആഗ്രഹം. ഫീസിന്റെ കാര്യം അന്വേഷിച്ചപ്പോള്‍ അത് ഒറ്റയ്ക്ക് എത്തിപ്പിടിക്കാനാകാത്തതാണെന്ന് തിരിച്ചറിഞ്ഞു. അപ്പോഴും പതറിയില്ല. ബന്ധുക്കളോടു വിവരം പറഞ്ഞു.അവസ്ഥ മനസ്സിലാക്കിയതിനെത്തുടര്‍ന്ന് നാട്ടുകാരും ഹർഷയെ സഹായിച്ചു.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എം.ബി.ബി..എസിന് ചേരാനാണ് ഹർഷയുടെ ആഗ്രഹം. പ്രവേശനം ലഭിക്കുംവരെ മുഴുവൻ സമയവും പപ്പടവില്‍പ്പനയ്ക്ക് തയ്യാറായിരിക്കുകയാണ് ഹര്‍ഷ. വീടുകള്‍ കയറിയിറങ്ങിയാണ് വിൽപ്പന.ഒരു ദിവസം ശരാശരി 120 പാക്കറ്റ് വരെ വില്‍ക്കുമെന്ന് ഹർഷ പറയുന്നു.