KeralaNEWS

എറണാകുളം കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡിന് ശാപമോക്ഷം;12 കോടി രൂപ അനുവദിച്ചു

എറണാകുളം:ഏറെനാളായി അവഗണയില്‍ കിടക്കുന്ന എറണാകുളം കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡിന് ശാപമോക്ഷം.ആധുനിക നിലവാരത്തില്‍ പുതിയ ബസ്‌സ്റ്റാന്‍ഡ് നിര്‍മിക്കുന്നതിന്  സ്മാര്‍ട്ട്സിറ്റി മിഷനില്‍നിന്ന് 12 കോടി രൂപ അനുവദിച്ചു.
കാരക്കാമുറിയില്‍ കെഎസ്‌ആര്‍ടിസിയുടെ ഉടമസ്ഥതയിലുള്ള പ്രദേശത്ത് വൈറ്റില മൊബിലിറ്റി ഹബ് മാതൃകയിലാണ് പുതിയ സ്റ്റാന്‍ഡ് വരുന്നത്.നിലവില്‍ കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡ് ഇരിക്കുന്ന നാല് ഏക്കര്‍ സ്ഥലം വൈറ്റില മൊബിലിറ്റി ഹബ് സൊസൈറ്റിക്കു കൈമാറും.
കാരിക്കാമുറിയില്‍ പുതിയ സ്റ്റാന്‍ഡ് പൂര്‍ത്തിയായ ശേഷം നിലവിലെ സ്റ്റാന്‍ഡ് പൊളിച്ചുമാറ്റി അവിടെ വൈറ്റില മൊബിലിറ്റി ഹബ് സ്വകാര്യ ബസുകള്‍ക്കായി സ്റ്റാന്‍ഡ് പണിയും. പകരം വൈറ്റില മൊബിലിറ്റി ഹബ് സൊസൈറ്റിയുടെ വൈറ്റിലയിലുള്ള മൂന്ന് ഏക്കര്‍ സ്ഥലം കെഎസ്‌ആര്‍ടിസിക്കും കൈമാറും. അവിടെ കെഎസ്‌ആര്‍ടിസി സര്‍ക്കാര്‍ ബസുകള്‍ക്കായി പ്രത്യേക സ്റ്റാന്‍ഡും പണിയും.കേരള കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനാണ് പദ്ധതി നടപ്പിലാക്കുക.

Back to top button
error: