അമരാവതി:ആന്ധ്രാപ്രദേശിലെ തിരുപ്പതി ക്ഷേത്ര ദര്‍ശനത്തിനെത്തിയ അഞ്ച് വയസ്സുകാരന് പുലിയുടെ ആക്രമണത്തില്‍ പരിക്ക്.
ക്ഷേത്രത്തിലേക്കുള്ള നടപ്പാതയില്‍ വെച്ചാണ് കൗശിക് എന്ന കുട്ടിയെ പുലി ആക്രമിച്ചത്. കൗശിക്കിന്റെ കഴുത്തില്‍ പുലി കടിച്ച് അടുത്തുള്ള കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുകയായിരുന്നു.
സുരക്ഷാ ജീവനക്കാര്‍ അലാറം മുഴക്കുകയും കല്ലെടുത്ത് എറിയുകയും ചെയ്തതോടെ കുട്ടിയെ ഉപേക്ഷിച്ച് പുലി കാട്ടിലേക്ക് ഓടി മറഞ്ഞു. കുട്ടിയുടെ കഴുത്തിനും തലയ്ക്കും പരിക്കേറ്റിട്ടുണ്ട്.
കുട്ടി ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. തിരുമലയില്‍ മുമ്ബും തീര്‍ത്ഥാടകര്‍ക്കു നേരേ പുലിയുടെ ആക്രമണം ഉണ്ടായിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.