ലക്നൗ:ഉത്തര്‍പ്രദേശിലെ സെക്കൻഡറി വിദ്യാര്‍ഥികള്‍ക്കുള്ള പാഠ്യപദ്ധതിയില്‍ സവര്‍ക്കറുടെ ജീവചരിത്രവും.മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെകൂടി നിര്‍ദേശപ്രകാരമാണ് പാഠ്യപദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
ചന്ദ്രശേഖര്‍ ആസാദ്, ബിര്‍സ മുണ്ട, ബിഗം ഹസ്രത് മഹല്‍, വീര്‍ കൻവര്‍ സിംഗ്, ഈശ്വര്‍ ചന്ദ്ര വിദ്യാസാഗര്‍, ഗൗതം ബുദ്ധ, ഛത്രപതി ശിവജി, വിനോബ ഭാവെ, ശ്രീനിവാസ രാമാനുജൻ, ജഗദീഷ് ചന്ദ്ര ബോസ്, മംഗല്‍ പാണ്ഡെ, റോഷൻ സിംഗ്, സുഖ്ദേവ് , ലോകമാന്യ തിലക്, ഗോപാല കൃഷ്ണ ഗോഖലെ, മഹാത്മാഗാന്ധി, സ്വാമി വിവേകാനന്ദ എന്നിവരുടെ ജീവചരിത്രത്തിനൊപ്പം സര്‍വക്കറുടെ ചരിത്രവും കുട്ടികള്‍ക്കു പഠിക്കേണ്ടിവരും.