Month: June 2023
-
Kerala
ഡോ. എം എൻ ശശികുമാർ അന്തരിച്ചു
കോട്ടയം: മെഡിക്കൽ കോളേജ് സർജറി വിഭാഗം മുൻ മേധാവി ഡോ. എം എൻ ശശികുമാർ(64) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.തിരുവല്ല നിരണം സ്വദേശിയാണ്.നിലവിൽ തൊടുപുഴ അൽ അസർ മെഡിക്കൽ കോളേജിൽ സേവനമനുഷ്ഠിച്ചുവരികയായിരുന്നു.
Read More » -
Business
ആമസോൺ പ്രൈം സേവനങ്ങളുടെ പേരിൽ ഉപയോക്താക്കളെ കബളിപ്പിക്കുന്നതായി ആരോപണം, നിയമ നടപടി
ന്യൂയോര്‍ക്ക്: ആമസോണ്‍ പ്രൈം സേവനങ്ങളുടെ പേരില്‍ ഉപയോക്താക്കളെ കബളിപ്പിക്കുന്നതായി ആരോപണം. ഈ ആരോപണത്തില്‍ യുഎസിലെ ഫെഡറല്‍ ട്രേഡ് കമ്മീഷന്‍ നിയമ നടപടി ആരംഭിച്ചു. പ്രൈം വീഡിയോ സബ്സ്ക്രിപ്ഷന്‍ മാത്രം എടുക്കാന്‍ വരുന്ന ഉപയോക്താവിനെ കൂടിയ വിലയ്ക്കുള്ള ആമസോണ്‍ പ്രൈം മെമ്പര്‍ഷിപ്പ് എടുപ്പിക്കുന്നുവെന്നാണ് എഫ്.ടി.സി ആരോപിക്കുന്നത്. ആമസോണ്‍ ഓണ്‍ലൈന്‍ വീഡിയോ സ്ട്രീമിംഗ് സര്‍വീസായ പ്രൈം വീഡിയോയില്‍ വീഡിയോ കാണാന്‍ മാത്രം യുഎസില്‍ ചാര്‍ജ് 8.99 ഡോളറാണ്. ഇത് ആമസോണ്‍ പ്രൈം മെമ്പര്‍ഷിപ്പിന് പുറത്ത് ലഭിക്കും. എന്നാല്‍ ഉപയോക്താക്കളെ കബളിപ്പിച്ച് ആമസോണ്‍ 14.99 ഡോളറിന്‍റെ പ്രൈം മെമ്പര്‍ഷിപ്പ് എടുപ്പിക്കുന്നുവെന്നാണ് എഫ്.ടി.സി ആരോപണം. ഇതിനെതിരെ സിയാറ്റയിലെ ഫെഡറല്‍ കോടതിയെ സമീപിച്ചിരിക്കുകയാണ് എഫ്.ടി.സി. ഉപയോക്താക്കള്‍ അറിയാതെയാണ് അവരെ പ്രൈം മെമ്പേര്‍സ് ആക്കുന്നത് എന്നാണ് എഫ്.ടി.സി ആരോപണം. എന്നാല്‍ ഒരിക്കല്‍ ഇതില്‍ അംഗമായാല്‍ അതില്‍ നിന്നും പുറത്തുവരാനുള്ള വഴി വളരെ കടുപ്പമുള്ളതാക്കുന്നു. ഇതിനായുള്ള വെബ് പേജുകളിലെ സജ്ജീകരണങ്ങള്‍ കഠിനമാക്കി വയ്ക്കുന്നു ആമസോണ്‍. ഇത്തരത്തിലുള്ള പേജുകളെ ‘ഡാര്‍ക്ക് പാറ്റേണ്‍’ എന്നാണ്…
Read More » -
Kerala
സുധാകരൻ ഉൾപ്പെട്ടത് രാഷ്ട്രീയ കേസിലല്ല, ഗൗരവമേറിയ തട്ടിപ്പ് കേസിൽ: എം.വി. ഗോവിന്ദൻ
ദില്ലി: തെറ്റായ നിലപാട് ആര് സ്വീകരിച്ചാലും അവർ നിയമത്തിന്റെ മുൻപിൽ വരണമെന്നതാണ് തങ്ങളുടെ നിലപാടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സുധാകരൻ ഉൾപ്പെട്ടത് രാഷ്ട്രീയ കേസിലല്ല, ഗൗരവമേറിയ തട്ടിപ്പ് കേസിലാണ്. രാഷ്ട്രീയ പേരിതമായല്ല സുധാകരനെതിരെ നടപടിയെടുത്തതെന്നും എംവി ഗോവിന്ദൻ വിശദീകരിച്ചു. കെ സുധാകരൻ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് തുടരണോ വേണ്ടേയെന്നത് ഞങ്ങളുടെ വിഷയമല്ലെന്ന് അദ്ദേഹം പറഞ്ഞു. തട്ടിപ്പ് കേസിൽ ഉൾപ്പെട്ടയാൾ ഈ സ്ഥാനത്ത് തുടരുന്നത് ധാർമികമായി ശരിയാണോയെന്ന് കോൺഗ്രസാണ് തീരുമാനിക്കേണ്ടത്. ഞങ്ങൾക്കതിൽ പ്രശ്നങ്ങളില്ല. ഇത് രാഷ്ട്രീയ പ്രേരിതമാണെന്ന കോൺഗ്രസിന്റെ വാദം കേരളത്തിലെ ജനം അംഗീകരിക്കില്ല. ഫലപ്രദമായ അന്വേഷണം നടക്കുന്നുണ്ട്. കൃത്യമായ തെളിവുകളുണ്ടെന്നാണ് മനസിലാക്കുന്നത്. കേസും അതിന്റെ അനുബന്ധ നടപടികളും ഉമ്മൻചാണ്ടി മുൻപ് പറഞ്ഞത് പോലെ അതിന്റെ വഴിക്ക് നടക്കും. കേസ് കൈകാര്യം ചെയ്യുകയെന്ന് മാത്രമേ അക്കാര്യത്തിൽ പറയാനുള്ളൂ. ഇപ്പോഴത്തെ പ്രതിപക്ഷ നേതാവിന്റെ പേരിലും കേസുണ്ട്, മുൻപത്തെ പ്രതിപക്ഷ നേതാവിന്റെ പേരിലും കേസുണ്ട്. അതെല്ലാം പരിശോധിച്ച് ആവശ്യമായ നിലപാട് സ്വീകരിക്കുമെന്നും…
Read More » -
Kerala
കായംകുളത്തെ സിപിഎം പ്രവർത്തകരുടെ ഒരു ഭാഗ്യേ! പാർട്ടിക്കുള്ളിലെ അണിയറ രഹസ്യങ്ങളും നേതാക്കളുടെ വഴിവിട്ട പോക്കുമെല്ലാം അറിയാൻ ഫെയ്സ്ബുക്കിൽ കയറിയാൽ മതി
കായംകുളം: കായംകുളത്തെ സിപിഎം പ്രവർത്തകർക്ക് ഒരു ഭാഗ്യമുണ്ട്. പാർട്ടിക്കുള്ളിലെ അണിയറ രഹസ്യങ്ങളും നേതാക്കളുടെ വഴിവിട്ട പോക്കുമെല്ലാം അറിയാൻ ഫേസ് ബുക്കിൽ കയറിയാൽ മതി. ബ്രാഞ്ച് കമ്മിറ്റി മുതൽ ഏരിയാ കമ്മിറ്റി വരെയുള്ള സർവ രഹസ്യങ്ങളും അങ്ങാടി പാട്ടാക്കുന്നതിന് പരസ്പരം മല്‍സരിക്കുന്ന രണ്ട് ഫേസ് ബുക്ക് അക്കൗണ്ടുകൾ ഇവിടെയുണ്ട്. നേതാക്കളുടെ പേരും പദവിയും വെച്ചുള്ള തുറന്ന് പറിച്ചിലുകളിലൂടെ ഇവർ ഒരുക്കിയ കെണിയിലൂടെയാണ്, നിഖിൽ തോമസിന്‍റെ വ്യാജ ഡിഗ്രി വിവാദവും പുറത്ത് വരുന്നത്. കായംകുളം സിപിഎമ്മിന് പാരയായി മാറിയിരിക്കുകയാണ് എഫ്ബി അക്കൗണ്ടുകള്‍. കായംകുളത്തിൻ്റെ വിപ്ലവവും ചെമ്പട കായംകുളവും സിപിഎമ്മിലെ രഹസ്യങ്ങള്‍ അങ്ങാടിപ്പാട്ടാക്കുന്ന ഗ്രൂപ്പുകള്‍ എല്ലാ രഹസ്യങ്ങളും തുറന്നെഴുതും. ഇങ്ങനെ പണി കിട്ടിയ നേതാക്കള്‍ നിരവധിയാണ്. കായംകുളത്തിൻ്റെ വിപ്ലവം, പിന്നെ ചെമ്പട കായംകുളം. കായംകുളത്തെ സി പി എം നേതാകളുടെ ഉറക്കം കെടുത്തുന്നത് ഫെസ്ബുക്കിലെ ഈ രണ്ട് അക്കൗണ്ടുകളാണ്. കണ്ടാൽ ഫേക് അക്കൗണ്ടുകൾ എന്ന് തോന്നുമെങ്കിലും പക്ഷെ നാലു ചുവരുകൾക്കുള്ളിൽ നടക്കുന്ന എന്ത് കാര്യവും ഇവരുടെ…
Read More » -
Kerala
“യൂട്യബിൽ സ്വാതന്ത്ര്യം ഉള്ളത് കൊണ്ട് എന്തും പറയാമെന്ന, ഒരു മാന്യതയുമില്ലാതെ പറയാമെന്ന നില പാടില്ല”; തൊപ്പിക്കെതിരെ മന്ത്രി ശിവൻകുട്ടി
തിരുവനന്തപുരം: യൂട്യൂബർ തൊപ്പിയെന്ന നിഹാദിനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി വി ശിവൻകുട്ടി. തൊപ്പി വിവാദത്തിന്റെ പശ്ചാത്തലത്തിൽ കുട്ടികൾക്കിടയിൽ ബോധവത്കരണം അത്യാവശ്യമാണ്. സ്‌കൂളുകൾ കേന്ദ്രീകരിച്ചും ബോധവത്ക്കരണം നടത്തും. ഇതിനായി പ്രത്യേക പ്രോജക്ട് തയ്യാറാക്കും. ഇതുപോലെ യൂട്യൂബിലൊക്കെ നടത്തുന്ന പരിപാടികൾ നിയന്ത്രിക്കേണ്ട കാലം കഴിഞ്ഞു. നിയമപരമായ മാർഗങ്ങളും എല്ലാം സ്വീകരിക്കും. യൂട്യബിൽ സ്വാതന്ത്ര്യം ഉള്ളത് കൊണ്ട് എന്തും പറയാമെന്ന, ഒരു മാന്യതയുമില്ലാതെ പറയാമെന്ന നില പാടില്ല. പല വൃത്തിക്കേടുകളും ഇവിടെ കാണിക്കുന്നുണ്ട്. പോലീസിന്റെ ഇപ്പോഴത്തെ നടപടി ആദ്യ ഘട്ടമാണെന്നും അദ്ദേഹം വ്യക്തമാക്കി. കണ്ണൂർ മാങ്ങാട് സ്വദേശി തൊപ്പി എന്ന മുഹമ്മദ് നിഹാദിനെ കണ്ണപുരം പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. ഇന്നലെ എസ് ഐയുടെ നേതൃത്വത്തിൽ വളാഞ്ചേരിയിൽ എത്തിയാണ് കണ്ണപുരം പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. അശ്ലീല സംഭാഷണങ്ങൾ അടങ്ങിയ വീഡിയോ പ്രചരിപ്പിച്ചതിന് ഐ ടി ആക്ട് 67 അനുസരിച്ചാണ് അറസ്റ്റ്. എന്നാൽ നിഹാദിന്റെ മുറിയിൽ നിന്നും വളാഞ്ചേരി പൊലീസ് കസ്റ്റഡിയിൽ എടുത്ത ഇലക്ട്രോണിക് ഉപകരണങ്ങളിൽ…
Read More » -
LIFE
ഹോട്ട്സ്റ്റാറില്‍ സ്ട്രീം ചെയ്യുന്ന ആദ്യത്തെ മലയാളം വെബ് സീരിസ് കേരള ക്രൈം ഫയല്‍ സ്ട്രീമിംഗ് ആരംഭിച്ചു; ക്രൈം ത്രില്ലര്‍ കാഴ്ചയെ തൃപ്തിപ്പെടുത്തുന്ന ചേരുവകളുടെ സൂപ്പർ കോമ്പോ!
ഹോട്ട്സ്റ്റാറില്‍ സ്ട്രീം ചെയ്യുന്ന ആദ്യത്തെ മലയാളം വെബ് സീരിസ് കേരള ക്രൈം ഫയല്‍ ഷിജു, പാറയില്‍ വീട്, നീണ്ടകര ജൂണ്‍ 23 മുതലാണ് സ്ട്രീമിംഗ് ആരംഭിച്ചത്. ആറ് എപ്പിസോഡുകളുള്ള ഈ ക്രൈം ത്രില്ലര്‍ സംവിധാനം ചെയ്തിരിക്കുന്നത് ജൂണ്‍, മധുരം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അഹമ്മദ് കബീറാണ്. 2011 ല്‍ ഏറണാകുളം നോര്‍ത്ത് സ്റ്റേഷന്‍ പരിധിയിലെ ഒരു പഴയ ലോഡ്ജില്‍ ഒരു ലൈംഗിക തൊഴിലാളിയായ സ്ത്രീ കൊല്ലപ്പെടുന്നതും, അതിനെ തുടര്‍ന്ന് കേരള പൊലീസ് നടത്തുന്ന അന്വേഷണവുമാണ് സീരിസിന്‍റെ കഥ. ഒടിടി കാലം പുഷ്പിച്ചതിനൊപ്പം മലയാളി കാണികളുടെ കണ്ണുകളെ പിടിച്ചെടുത്ത വിഭാഗങ്ങളാണ് ക്രൈം സീരിസുകള്‍. കൊറിയന്‍ സീരിസുകളും, സ്കാനഡേവിയന്‍ ത്രില്ലറുകളും വരെ ആസ്വദിച്ചു കാണുന്ന മലയാളി പ്രേക്ഷകനെയും, അതിന്‍റെ വലിയ സോഷ്യല്‍ മീഡിയ ആസ്വാദന കുറിപ്പുകളും നമ്മുക്ക് കാണാന്‍ സാധിക്കും. അതിനാല്‍ ഒരു അന്താരാഷ്ട്ര ഒടിടി പ്ലാറ്റ്ഫോമില്‍ മലയാളത്തിന്‍റെ ആദ്യത്തെ ലക്ഷമൊത്ത ക്രൈം ത്രില്ലര്‍ സീരിസ് എത്തുമ്പോള്‍ അത് മലയാളി തീര്‍ച്ചയായും ശ്രദ്ധിക്കും. ഈ…
Read More » -
Kerala
മദ്രസാ അധ്യാപകന് വാഹനാപകടത്തില്‍ ദാരുണാന്ത്യം
കൊച്ചി: മദ്രസാ അധ്യാപകന് വാഹനാപകടത്തില്‍ ദാരുണാന്ത്യം. പല്ലാരിമംഗലം സ്വദേശി മുഹ്‍യിദ്ദീന്‍ മുസ്‍ലിയാര്‍(58) ആണ് അമ്ബാട്ടുകടവ് ജങ്ഷനില്‍ വാഹനമിടിച്ച് മരിച്ചത്. തൊട്ടടുത്തുള്ള പള്ളിയില്‍ നമസ്കാരത്തിന് നേതൃത്വം നല്കാനായി കാല്‍നടയായി പോകുന്നതിനിടെ പിന്നില്‍നിന്ന് വന്ന മിനി ട്രക്ക് ഇടിച്ച് ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. റിവേഴ്സെടുത്ത വാഹനം ഇടിച്ചുവീഴ്ത്തിയ ശേഷമാണ് ശരീരത്തിലൂടെ കയറിയത്. ആലുവ ഇടയപ്പുറം മദ്രസയില്‍ 30 വര്‍ഷമായി അധ്യാപകനായിരുന്നു മുഹ്‍യിദ്ദീന്‍ മുസ്‍ലിയാര്‍. വലിയ പെരുന്നാള്‍ അവധിയില്‍ ഇന്നു നാട്ടിലേക്ക് പോകാനിരിക്കെയാണ് ദാരുണസംഭവം. മൃതദേഹം പോസ്റ്റ്‍മാര്‍ട്ടത്തിനുശേഷം പല്ലാരിമംഗലത്തേക്ക് കൊണ്ടുപോകും.
Read More » -
NEWS
യുകെയില്‍ വളര്‍ത്തുനായയെ നോക്കാൻ ആളെ വേണം; വെറുതെ അല്ല- നല്ല ശമ്പളം നല്‍കും, വർഷം ഒരു കോടിയെങ്കിലും കൈയ്യിൽകിട്ടും, വൈറലായി പരസ്യം
സോഷ്യല്‍ മീഡിയ ഒരുപാട് വാര്‍ത്തകളുടെയും വിവരങ്ങളുടെയുമെല്ലാം കലവറയാണ്. പലപ്പോഴും ആധികാരികത സംബന്ധിച്ച് സംശയങ്ങളുയരുമെങ്കിലും, വാജമായ വിവരങ്ങള്‍ വ്യാപകമായി പങ്കുവയ്ക്കപ്പെടുമെങ്കിലും ഈ ന്യൂനതകള്‍ക്കെല്ലാം അപ്പുറം അറിവുകള്‍ ശേഖരിക്കുന്നതിന്, ശരിയാംവിധം ഉപയോഗിച്ചാല്‍ സോഷ്യല്‍ മീഡിയ നല്ല സ്രോതസ് തന്നെയാണെന്ന് പറയാം. വിദ്യാര്‍ത്ഥികള്‍ക്ക് പഠനസംബന്ധമായ കാര്യങ്ങള്‍, ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലിസംബന്ധമായ കാര്യങ്ങള്‍ എന്നിങ്ങനെ ഓരോരുത്തരുടെയും ആവശ്യാനുസരണം തന്നെ സോഷ്യല്‍ മീഡിയയില്‍ വിവരങ്ങളെത്തും. ഇത്തരത്തില്‍ പല തൊഴില്‍ പരസ്യങ്ങളും മറ്റും നാം കാണാറുണ്ട്, അല്ലേ? ഇത്തരത്തില്‍ യുകെയില്‍ വൈറലായൊരു പരസ്യത്തെ കുറിച്ചാണിനി പറയാനുള്ളത്. ഒരു വളര്‍ത്തുനായയെ നോക്കാൻ ആളെ വേണം. വെറുതെ അല്ല- നല്ല ശമ്പളം നല്‍കും. നല്ല ശമ്പളം എന്ന് പറഞ്ഞാല്‍ വര്‍ഷത്തില്‍ ഒരു കോടിയെങ്കിലും കിട്ടുന്ന തരത്തിലുള്ള പാക്കേജ്. എന്നുവച്ചാല്‍ ഏതാണ്ട് 9 ലക്ഷം രൂപ മാസം കീശയില്‍ വരും. കേള്‍ക്കുമ്പോള്‍ തന്നെ അമ്പരപ്പ് തോന്നാം. അതുതന്നെയാണ് പരസ്യം വൈറലായതിന് പിന്നിലെ കാര്യവും. ഇത്രയും ശമ്പളം മൃഗ ഡോക്ടര്‍മാര്‍ക്ക് പോലും ലഭിക്കാറില്ലെന്നാണ് പലരും കമന്‍റുകളില്‍ കുറിച്ചിരിക്കുന്നത്.…
Read More » -
NEWS
നമ്മുടെ ആകാശത്തിലും നമ്മുടെ ഭൂമിയിലും പുതുമയുടെ പൂക്കൾ വിരിയട്ടെ
വെളിച്ചം അന്ന് ക്ലാസ്സില്‍ നിന്നും അവള്‍ കരഞ്ഞുകൊണ്ടാണ് എത്തിയത്. അമ്മ മകളോട് കാരണമന്വേഷിച്ചു. ടീച്ചര്‍ അവളെ വഴക്ക് പറയുകയും ക്ലാസ്സിനു പുറത്ത് നിര്‍ത്തുകയും ചെയ്തത്രേ. അമ്മ കാരണമന്വേഷിച്ചു. അവള്‍ പറഞ്ഞു: “ഡ്രോയിങ്ങ് ക്ലാസ്സില്‍ ആകാശം വരച്ചപ്പോള്‍ ഞാന്‍ പിങ്ക് നിറമാണ് നല്‍കിയത്. ആകാശത്തിന്റെ യഥാര്‍ത്ഥനിറം എന്താണമ്മേ…?” അമ്മപറഞ്ഞു: “ടീച്ചര്‍ക്ക് തെറ്റിയതാണ്… നിന്റെ ആകാശത്തിന് നിനക്ക് ഇഷ്ടമുള്ള നിറം നല്‍കാം. ” അവള്‍ വീണ്ടും തേങ്ങി: “കൂട്ടുകാര്‍ പറഞ്ഞു ആകാശത്തിന്റെ നിറം നീലയാണെന്ന്. പിന്നെ അവര്‍ എന്നെ മണ്ടിയെന്നും വിളിച്ചു…” അമ്മ അവളെ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു: “ആര്‍ക്ക് വേണ്ടിയും നീ നിന്റെ ആകാശത്തിന്റെ നിറം മാറ്റേണ്ടതില്ല.. എല്ലാവര്‍ക്കും അവരവരുടേതായ ആകാശമുണ്ട്. നിന്റെ ആകാശം പിങ്കാണെന്ന് നീ തീരുമാനിച്ചാല്‍ അത് അങ്ങിനെ തന്നെയാണ്.” ആ കുഞ്ഞ് മുഖത്ത് പുഞ്ചിരി വിരിഞ്ഞു. ശീലിച്ചവയിലേക്ക് മാത്രം ചിന്തകളും പ്രവൃത്തികളും കേന്ദ്രീകരിക്കപ്പെടുന്നതില്‍ നിന്നാണ് പരിമിതികള്‍ സൃഷ്ടിക്കപ്പെടുന്നത്. ആ പരിമിതിയാണ് ഒരാളുടെ തനിമയും സ്വാതന്ത്ര്യവും നഷ്ടപ്പെടുത്തുന്നതും. ട്രാഫിക്…
Read More » -
LIFE
“നന്ദി ഇല്ലാത്ത ലോകത്ത് ഇങ്ങനെയൊക്കെ ചിലർ ഉണ്ടെന്ന് കാണുമ്പോ ഒരു സന്തോഷം” വീഡിയോയുമായി ഒമര്‍
കൊച്ചി: അടുത്തിടെ നടി പ്രിയ വാര്യരുടെ പ്രസ്താവനയ്ക്കെതിരെ സംവിധായകന്‍ ഒമര്‍ ലുലു രംഗത്ത് വന്നത് ഏറെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ടോക്ക് ഷോയില്‍ തന്‍റെ ലൈവ് എന്ന ചിത്രത്തിന്‍റെ പ്രമോഷന്‍റെ ഭാഗമായി പ്രിയ അഭിമുഖം നല്‍കിയിരുന്നു. നടി മംമ്ത മോഹന്‍ദാസും പ്രിയയ്ക്കൊപ്പം ഈ അഭിമുഖത്തില്‍ ഉണ്ടായിരുന്നു. ഒരു അഡാര്‍ ലൌവിലെ വൈറലായ രംഗത്തിന്‍റെ ഫോട്ടോ കാണിച്ച് ഇത് ഓര്‍മ്മയുണ്ടോ എന്ന് പേര്‍ളി ചോദിച്ചു. അഞ്ച് വര്‍ഷമായി എന്ന് പറഞ്ഞ പ്രിയ. അന്ന് അത് താന്‍ ഇത് സ്വന്തമായി ചെയ്തതാണ് എന്നും. സംവിധായകന്‍റെ നിര്‍ദേശത്താല്‍ അല്ലെന്നും പറഞ്ഞു. വൈറലാകാന്‍ സ്വന്തം കൈയ്യില്‍ നിന്നും ഇത് ഇട്ടാല്‍ മതിയെന്ന് പേര്‍ളിയും പറയുന്നുണ്ട്. എന്നാല്‍ ഈ വീഡിയോ വൈറലായതോടെയാണ് ഒമര്‍ ലുലു രംഗത്ത് എത്തിയത്. പേര്‍ളിയുടെ അഭിമുഖത്തിലെ പ്രിയയുടെ സംഭാഷണമാണ് ഒമര്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ആദ്യം. എന്നാല്‍ രണ്ടാം ക്ലിപ്പ് അഞ്ച് വര്‍ഷം മുന്‍പ് വൈറലായ രംഗം ഒമര്‍ലുലുവിന്‍റെ നിര്‍ദേശത്തില്‍ ചെയ്തതാണ് എന്ന് ഒരു ടിവി…
Read More »