CrimeNEWS

വിജിലന്‍സിനെ കണ്ടതോടെ രണ്ട് കോടി അയല്‍വാസിയുടെ ടെറസിലേയ്ക്ക് എറിഞ്ഞു; സബ് കലക്ടറെ കൈയോടെ പൊക്കി

ഭുവനേശ്വര്‍: വിജിലന്‍സ് റെയ്ഡില്‍ നിന്ന് രക്ഷപ്പെടാനായി രണ്ട് കോടി രൂപ അയല്‍വാസിയുടെ ടെറസിലേയ്ക്ക് എറിഞ്ഞ് സബ് കലക്ടര്‍. ഒഡീഷയിലെ നബരംഗ്പൂര്‍ ജില്ലയിലെ അഡീഷണല്‍ സബ് കലക്ടര്‍ പ്രശാന്ത് കുമാര്‍ റൗട്ടാണ് പണം ഒളിപ്പിക്കാന്‍ ശ്രമിച്ചത്. അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നാരോപിച്ചായിരുന്നു വിജിലന്‍സിന്റെ റെയ്ഡ്.

പ്രശാന്തിന്റെ ഭുവനേശ്വറിലെ കാനന്‍ വിഹാര്‍ ഏരിയയിലെ വീട്ടിലാണ് റെയ്ഡ് നടന്നത്. ഇതിന് മുമ്പായി റൗട്ട് അയല്‍വാസിയുടെ ടെറസിലേയ്ക്ക് പണം നിറച്ച ബാഗ് എറിയുകയായിരുന്നുവെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. തുടര്‍ന്ന് ടെറസില്‍ നിന്ന് ആറ് പെട്ടികളിലായി ഒളിപ്പിച്ച രണ്ട് കോടിയിലധികം രൂപ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു.

Signature-ad

കഴിഞ്ഞ ദിവസം രാവിലെ ആരംഭിച്ച റെയ്ഡ് 36 മണിക്കൂറിലേറെ നീണ്ടു. എച്ച്ഐജി-115, ഭുവനേശ്വര്‍, കാനന്‍ വിഹാറിലെ വീട്, നബരംഗ്പൂരിലെ മറ്റൊരു വീട്, ഓഫീസ് ചേംബര്‍, ഭദ്രക് ജില്ലയിലെ മാതാപിതാക്കളുടെ വീട് എന്നിവയുള്‍പ്പെടെ ഒമ്പത് സ്ഥലങ്ങളില്‍ ഒരേസമയം റെയ്ഡ് നടന്നു. ഇത് കൂടാതെ പ്രശാന്തിന്റെ പരിചയക്കാരുമായി ബന്ധപ്പെട്ട മറ്റ് അഞ്ചിടങ്ങളിലും തെരച്ചില്‍ നടത്തിയതായി വിജിലന്‍സ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: