KeralaNEWS

രാത്രി ശൗചാലയത്തിന്റെ ഗ്രില്‍ തകര്‍ത്തു; ബോയ്സ്ഹോമില്‍നിന്ന് നാലുകുട്ടികള്‍ ചാടിപ്പോയി

കോഴിക്കോട്: വെള്ളിമാടുകുന്ന് ബോയ്സ്ഹോമില്‍ നിന്ന് നാലുകുട്ടികള്‍ ചാടിപ്പോയി. ശൗചാലയത്തിന്റെ അഴി പൊളിച്ചാണ് കുട്ടികള്‍ പുറത്തുകടന്നത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം.

ഇന്ന് രാവിലെ ആറ് മണിയോടെയാണ് നാലു കുട്ടികളെ കാണാനില്ലെന്ന വിവരം ചേവായൂര്‍ ബോയ്സ് ഹോമില്‍ നിന്ന് പോലീസിനെ വിളിച്ചറിയിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ രാത്രി എട്ടുമണിയോടെ ശൗചാലയത്തിന്റെ ഗ്രില്‍ തകര്‍ത്ത് കുട്ടികള്‍ പുറത്ത് കടന്നതായി സിസി ടിവി ദൃശ്യങ്ങളില്‍ കണ്ടെത്താന്‍ കഴിഞ്ഞത്. ചാടിപ്പോയവരില്‍ മൂന്ന് പേര്‍ കോഴിക്കോട് സ്വദേശികളും ഒരാള്‍ ഉത്തര്‍പ്രദേശ് സ്വദേശിയുമാണ്. നാലുപേരും പതിനേഴ് വയസുള്ളവരാണെന്നും പോലീസ് പറഞ്ഞു.

Signature-ad

കുട്ടികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായി പോലീസ് പറഞ്ഞു. ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍ തുടങ്ങി കുട്ടികള്‍ എത്താന്‍ സാധ്യതയുള്ള ഭാഗങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. 2022ല്‍ വെള്ളിമാടുകുന്ന് ഗേള്‍സ്ഹോമില്‍ നിന്നും ആറ് പെണ്‍കുട്ടികള്‍ ചാടിപ്പോയിരുന്നു.

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: