Month: June 2023

  • Kerala

    സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നഴ്സുമാര്‍ വീണ്ടും സമരത്തിലേക്ക്

    തൃശൂർ: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നഴ്സുമാര്‍ വീണ്ടും സമരത്തിലേക്ക്. അടിസ്ഥാന ശമ്ബളം 40,000 രൂപയാക്കണമെന്നാണ് ആവശ്യം. ആവശ്യം ഉന്നയിച്ച്‌ അടുത്ത മാസം 19 ന് സെക്രട്ടേറിയറ്റ് മാര്‍ച്ച്‌ നടത്താൻ തൃശൂരില്‍ ചേര്‍ന്ന യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ സംസ്ഥാന കൗണ്‍സില്‍ തീരുമാനിച്ചു.അവശ്യം അംഗീകരിച്ചില്ലെങ്കില്‍ തൃശൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ലോംഗ് മാര്‍ച്ച്‌ നടത്താനും തീരുമാനമായി. നവംബറിലാകും ലോംഗ് മാര്‍ച്ച്‌ സംഘടിപ്പിക്കുക.

    Read More »
  • Kerala

    ‘കട്ടന്‍ ചായയും പരിപ്പു വടയും’ സാഡിസ്റ്റ് ചിന്താഗതി: മന്ത്ര രാധാകൃഷ്ണന്‍

    കൊച്ചി: കമ്യൂണിസ്റ്റുകാര്‍ക്ക് കട്ടന്‍ ചായയും പരിപ്പു വടയും മതി എന്നത് ഒരു സാഡിസ്റ്റ് ചിന്താഗതിയാണെന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍. വാക്കും പ്രവൃത്തിയും ഒന്നായിരിക്കുക അതാണ് പ്രധാനമെന്നും കമ്യൂണസത്തേക്കാള്‍ മികച്ച ഒരു പ്രത്യയശാസ്ത്രം ലോകത്ത് വേറെയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്‍ക്കും നൂറു ശതമാനം കമ്യൂണിസ്റ്റാകാന്‍ സാധിക്കില്ലെന്നും ‘ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസി’ന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ സംസാരിക്കവേ അദ്ദേഹം വ്യക്തമാക്കി. ”എല്ലാ മനുഷ്യരും തുല്യരും മെച്ചപ്പെട്ട ജീവിതം നയിക്കുന്നതുമായ ഒരു ലോക ക്രമത്തെക്കുറിച്ചുള്ള സങ്കല്‍പ്പമാണ് കമ്യൂണിസം. അവിടെ സ്വതന്ത്രരും സ്വയം പര്യാപ്തരുമായി എല്ലാവരും ജീവിക്കുന്നു. ചൂഷണമില്ലാത്ത ഒരു സമൂഹത്തെക്കുറിച്ചുള്ള കാഴ്ചപ്പാടാണ് കമ്യൂണിസം. ആ ലക്ഷ്യം കൈവരിക്കാന്‍ സമയമെടുക്കും. കമ്യൂണിസ്റ്റുകാര്‍ ലളിത ജീവിതം നയിക്കേണ്ടവരാണെന്ന പൊതു ധാരണ സമൂഹത്തിലുണ്ട്. കട്ടന്‍ ചായയ്ക്കും പരിപ്പു വടയ്ക്കുമപ്പുറം അവര്‍ പോകരുതെന്ന് ഇപ്പോഴും പലരും വിശ്വസിക്കുന്നു. 1930ല്‍ മിക്ക കേരളീയര്‍ക്കും ഒരു ജോഡി വസ്ത്രം മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇന്നതല്ല സ്ഥിതി. കാലത്തിനനുസരിച്ച് കമ്യൂണിസ്റ്റുകള്‍ക്കും മാറ്റമുണ്ടായിട്ടുണ്ട് ” – അദ്ദേഹം പറഞ്ഞു.…

    Read More »
  • Kerala

    ”സുധാകരനെതിരേ കേസ് കൊടുത്തത് കോണ്‍ഗ്രസുകാര്‍, പ്രശ്നത്തിന് കാരണം ഗ്രൂപ്പ് പോര്”

    തിരുവനന്തപുരം: കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരനെ ഇന്നത്തെ നിലയില്‍ എത്തിച്ചത് കോണ്‍ഗ്രസുകാര്‍ തന്നെ എന്ന ആരോപണവുമായി സിപിഎം നേതാവ് എ.കെ. ബാലന്‍. മോന്‍സണ്‍ കേസുമായി ബന്ധപ്പെട്ട് ഒരു ഗൂഢാലോചനയും സി.പി.എം. നടത്തിയിട്ടില്ലെന്നും സുധാകരനെതിരേ കേസ് കൊടുത്തവരൊക്കെ കോണ്‍ഗ്രസുകാരാണെന്നും എ.കെ. ബാലന്‍ ആരോപിച്ചു. കോണ്‍ഗ്രസിനകത്തെ ഗ്രൂപ്പ് പോരിന്റെ ഭാഗമാണ് സുധാകരനെതിരേ നടക്കുന്ന കേസുകള്‍. ബ്ലോക്ക് പ്രസിഡന്റുമാരുടെ പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കങ്ങളാണ് പിന്നില്‍. എ ഗ്രൂപ്പും ഐ ഗ്രൂപ്പും ഉണ്ടായിരുന്ന കോണ്‍ഗ്രസില്‍ ഇപ്പോള്‍ അഞ്ചോളം ഗ്രൂപ്പുകള്‍ എന്നതാണ് സ്ഥിതി. അതില്‍ പലര്‍ക്കും പലരേയും വെട്ടണമെന്നാണ് അഗ്രഹം. മാത്രമല്ല, അടുത്തതവണ അധികാരത്തില്‍ എത്തിയാല്‍ ആര് നയിക്കും എന്ന ചോദ്യം കൂടി ഉയര്‍ന്നു വരുന്നു. അതിനുള്ള മുന്നൊരുക്കങ്ങളാണ് ഇപ്പോള്‍ കോണ്‍ഗ്രസില്‍ നടക്കുന്ന പ്രശ്‌നങ്ങള്‍ എന്നാണ് എ.കെ. ബാലന്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നത്. ഒരാള്‍ മുന്നില്‍ വരുമ്പോള്‍ ബാക്കിയുള്ളവരെല്ലാം പിന്നില്‍ നിന്ന് വലിക്കുന്നതിനും അപവാദപ്രചാരണം നടത്തുന്നതിനും ഓരോ ഗ്രൂപ്പും മത്സരമാണ്. അതുകൊണ്ടാണ് സുധാകരനെ കുറിച്ച് പലകപൊട്ടിയ മരണക്കിണറ്റിലെ…

    Read More »
  • Kerala

    ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിന്റെ വീട്ടിലും ഔദ്യോഗിക വസതികളിലും ഇ.ഡി റെയ്ഡ്

    കൊച്ചി: ലക്ഷദ്വീപ് എം.പി. മുഹമ്മദ് ഫൈസലിന്റെ വീട്ടിലും ഔദ്യോഗിക വസതികളിലും ഇ.ഡി (എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) റെയ്ഡ്. ലക്ഷദ്വീപിലെ ആന്ത്രോത്ത് ദ്വീപിലെ വീട്ടിലും കൊച്ചിയിലേയും ഡല്‍ഹിയിലേയും ഔദ്യോഗിക വസതികളിലുമാണ് റെയ്ഡ് നടന്നത്. ഫൈസലുമായി ബന്ധപ്പെട്ട് കോഴിക്കോട് ബേപ്പുരുള്ള സ്ഥാപനത്തിലും റെയ്ഡ് നടന്നു. നാല് കേന്ദ്രങ്ങളിലും ഒരേ സമയത്തായിരുന്നു പരിശോധന. ശ്രീലങ്കയിലേക്ക് മീന്‍ കയറ്റുമതി ചെയ്തതുമായി ബന്ധപ്പെട്ട കേസിലാണ് ഇ.ഡി നടപടി. എം.പി വീട്ടിലുള്ള സമയത്തായിരുന്നു ഇ.ഡി പരിശോധന. എം.പിയുമായി ബന്ധപ്പെട്ട ചില വസ്തുവകകളുടെ രേഖകളും സാമ്പത്തിക ഇടപാട് സംബന്ധിച്ച രേഖകളും റെയ്ഡില്‍ കണ്ടെടുത്തിട്ടുണ്ടെന്ന് ഇഡി വ്യക്തമാക്കി. ബേപ്പൂരില്‍ നിന്ന് ചരക്ക് ലക്ഷദ്വീപിലേക്ക് കയറ്റി അയക്കുന്ന കോറല്‍ ലോജിസ്റ്റിക്സ് എന്ന സ്ഥാപനത്തിലാണ് റെയ്ഡ് നടന്നത്. മുഹമ്മദ് ഫൈസലിന്റെ അമ്മാവന്റെ മക്കളായ സെയ്ത്, മമ്മു എന്നിവരും മറ്റൊരു ബന്ധുവായ യഹിയയും നടത്തുന്ന സ്ഥാപനമാണിത്. സി.ആര്‍.പി.എഫ്. സംഘത്തോടൊപ്പമാണ് ഇ.ഡി. ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കെത്തിയത്. ബേപ്പൂര്‍ പോലീസോ, സ്പെഷല്‍ ബ്രാഞ്ചോ റെയ്ഡ് വിവരം അറിഞ്ഞില്ല. ലക്ഷദ്വീപിലെ സഹകരണ മാര്‍ക്കറ്റിങ് ഫെഡറേഷനിലെ…

    Read More »
  • Kerala

    സ്റ്റോപ്പില്ലാത്ത ട്രെയിനുകളും; കാടുകയറിയ ഇടമൺ റയിൽവെ സ്റ്റേഷനും

    പുനലൂർ: കൊല്ലം – ചെങ്കോട്ട റയിൽവേ ലൈനിൽ തെൻമലയ്ക്കും പുനലൂരിനും ഇടയിലായി ഇടമൺ എന്നൊരു സ്റ്റേഷനുണ്ട്.പണ്ട് നിരവധി എക്സ്‌പ്രസ് ട്രെയിനുകളുൾപ്പടെ യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്ത സ്റ്റേഷനാണ്.ഇന്ന് കൊല്ലം-ചെങ്കോട്ട പാസഞ്ചര്‍ ട്രെയിനു മാത്രമാണ് ഇവിടെ സ്റ്റോപ്പുള്ളത്.അതിനാൽതന്നെ അവഗണയുടെ പാതയിലാണ് ഇന്ന് ഈ‌ സ്‌റ്റേഷൻ. കാടുമൂടിയ ഇടമണ്‍ റെയില്‍വെ സ്റ്റേഷൻ  യാത്രക്കാര്‍ക്കും പരിസരവാസികൾക്കും ഒരേപോലെ ഭീഷണിയാകുകയാണ്.മുള്‍ച്ചെടികളടക്കം പടര്‍ന്നു പന്തലിച്ചു കിടക്കുന്നത് കാരണം പ്ലാറ്റ്ഫോമിലൂടെ നടന്നുപോകാൻ പോലും യാത്രക്കാര്‍ ഭയക്കുന്നു.പാമ്പ് അടക്കം ഇഴജന്തുക്കളുടേയും നായ്ക്കളുടേയും മറ്റ് കാട്ടുജീവികളുടേയും ആവാസ കേന്ദ്രമാണ് ഇവിടം. എക്സ്പ്രസ് ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് ഇല്ലാത്തതിനാല്‍ യാത്രക്കാരുടെ എണ്ണം കുറഞ്ഞതാണ് സ്റ്റേഷൻ അവഗണിക്കപ്പെടാനുള്ള പ്രധാന കാരണം. കൊല്ലം-ചെങ്കോട്ട പാസഞ്ചര്‍ ട്രെയിനിന് മാത്രമാണ് ഇപ്പോളിവിടെ സ്റ്റോപ്പുള്ളത്.അതിനാൽതന്നെ സ്റ്റേഷൻ പരിസരം വൃത്തിയായി സൂക്ഷിക്കുന്നതിന് അധികൃതര്‍ ശ്രദ്ധിക്കുന്നുമീല്ല.അടുത്തിടെ റെയില്‍വെ ഉന്നത ഉദ്യോഗസ്ഥര്‍ അടക്കം സ്റ്റേഷൻ സന്ദര്‍ശിച്ചിട്ടും പരിസരത്തെ കാട് നീക്കം ചെയ്യാൻ തയാറായിട്ടില്ല.

    Read More »
  • Kerala

    കോടതി വിധിക്ക് പിന്നാലെ കൊടിതോരണം അഴിച്ചുമാറ്റാനെത്തി; ബസ് ഉടമയ്ക്ക് സി.ഐ.ടി.യു. നേതാവിന്റെ മര്‍ദനം, ഭീഷണി

    കോട്ടയം: തൊഴില്‍ തര്‍ക്കത്തെ തുടര്‍ന്ന് ബസിന് മുന്നില്‍ കൊടികുത്തിയ സംഭവത്തില്‍, ബസ് ഉടമയ്ക്ക് സി.ഐ.ടി.യു. നേതാവിന്റെ മര്‍ദനം. ഞായറാഴ്ച രാവിലെ കൊടിതോരണങ്ങള്‍ അഴിച്ചുമാറ്റാനെത്തിയപ്പോഴായിരുന്നു ബസ് ഉടമ രാജ് മോഹനെ സി.ഐ.ടി.യു. നേതാവ് മര്‍ദിച്ചത്. പോലീസിന്റെ മുന്നില്‍വെച്ചായിരുന്നു മര്‍ദനം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. ബസിന് സര്‍വീസ് നടത്താന്‍ ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഞായറാഴ്ച കൊടിതോരണങ്ങള്‍ അഴിച്ചമാറ്റാന്‍ രാജ് മോഹന്‍ എത്തിയത്. സ്ഥലത്ത് എത്തിയ സി.പി.എം. ജില്ലാ കമ്മിറ്റി അംഗമായ അജയ്, രാജ് മോഹന്‍ കൊടിതോരണങ്ങള്‍ അഴിച്ചുമാറ്റുമ്പോള്‍ മര്‍ദിക്കുകയായിരുന്നു. ഇയാള്‍ രാജ് മോഹനെ തെറിവിളിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു. പോലീസുകാരെത്തിയാണ് ഇയാളെ പിടിച്ചുമാറ്റിയത്. രാജ് മോഹനെ കുമരകത്തെ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ശനിയാഴ്ച തൊഴില്‍ തര്‍ക്കതെത്തുടര്‍ന്ന് തിരുവാര്‍പ്പ്- കോട്ടയം റൂട്ടില്‍ സര്‍വീസ് നടത്തുന്ന വെട്ടിക്കുളങ്ങര ബസില്‍ സി.ഐ.ടി.യു. കൊടി കുത്തിയിരുന്നു. ഇതേത്തുടര്‍ന്ന് സംരംഭകനും വിമുക്തഭടനും കൂടിയായ രാജ് മോഹന്‍ ബസിന് മുന്നില്‍ ലോട്ടറി വില്‍പ്പന ആരംഭിച്ചിരുന്നു. എന്നാല്‍, രാജ് മോഹന്‍ ഹൈക്കോടതിയെ…

    Read More »
  • Kerala

    വര്‍ക്കല ക്ലിഫ് കുന്നില്‍ നിന്നു 50 അടി താഴ്ചയിലേക്ക് വീണു; യുവാവിനു ഗുരുതര പരിക്ക്

    തിരുവനന്തപുരം: വര്‍ക്കല ഹെലിപ്പാടിനു സമീപമുള്ള ക്ലിഫ് കുന്നില്‍ നിന്നു താഴേക്ക് വീണു യുവാവിനു ഗുരുതര പരിക്ക്. 50 അടിയോളം താഴേക്കാണ് യുവാവ് വീണത്. തമിഴ്‌നാട്ടില്‍ നിന്നുള്ള വിനോദ സഞ്ചാരിയായ സതീഷ് (30) ആണ് ആപകടത്തില്‍പ്പെട്ടത്. വീഴ്ചയില്‍ നട്ടെല്ലിനു ഗുരുതരമായി പരിക്കേറ്റു. ഇന്നലെ രാത്രി 12.30 ഓടെയാണ് അപകടമുണ്ടായത്. പോലീസും ഫയര്‍ഫോഴ്‌സും എത്തി യുവാവിനെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് കിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.  

    Read More »
  • NEWS

    എന്നാ മുടിഞ്ഞ തിരക്കാന്നെ! ദുബായ് വിമാനത്താവളത്തില്‍ ഇന്നലെ മാത്രം ഒരുലക്ഷം യാത്രക്കാര്‍

    ദുബായ്: അവധി തിരക്കില്‍ നിറഞ്ഞു കവിഞ്ഞ് ദുബായ് രാജ്യാന്തര വിമാനത്താവളം. യുഎഇ, യുകെ, യുഎസ് എന്നിവിടങ്ങളില്‍ അവധിക്കാലം തുടങ്ങിയതോടെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും സ്വന്തം നാട്ടിലേക്കും യാത്രക്കാര്‍ പറന്നതോടെയാണ് തിരക്കേറിയത്. ഓണ്‍ലൈന്‍ ചെക്ക് ഇന്‍ ചെയ്തു വന്നതിനാലാണ് പലര്‍ക്കും സമയത്ത് വിമാനത്തില്‍ കയറാന്‍ കഴിഞ്ഞത്. നേരിട്ട് ചെക്ക് ഇന്‍ ചെയ്യേണ്ടവര്‍ 4 മണിക്കൂര്‍ മുന്‍പ് വിമാനത്താവളത്തില്‍ എത്തണം. തിരക്ക് പരിഗണിച്ച് 4 മണിക്കൂര്‍ മുന്‍പ് ചെക്ക് ഇന്‍ സംവിധാനം പ്രവര്‍ത്തനം തുടങ്ങും. സ്വകാര്യ വാഹനങ്ങള്‍ ടെര്‍മിനലില്‍ എത്തി ആളെ ഇറക്കുന്നത് വിലക്കിയിട്ടുണ്ട്. സ്വകാര്യ വാഹനങ്ങളില്‍ വരുന്നവര്‍ പാര്‍ക്കിങ്ങില്‍ നിര്‍ത്തി വേണം യാത്രക്കാരെ ഇറക്കാന്‍. ടെര്‍മിനലിനു മുന്നില്‍ വാഹനം നിര്‍ത്തി യാത്രക്കാരെ ഇറക്കുന്നവര്‍ക്ക് പിഴ നല്‍കുന്നുണ്ട്. പലരും മെട്രോകളില്‍ കയറിയാണ് ടെര്‍മിനലുകളില്‍ എത്തുന്നത്. ഇനിയുള്ള ദിവസങ്ങളില്‍ തിരക്ക് ഇരട്ടിയാകും. കഴിയുന്നതും ഓണ്‍ലൈന്‍ ചെക്ക് ഇന്‍ ചെയ്യണം. സിറ്റി ചെക്ക് ഇന്‍ സര്‍വീസും ഉപയോഗപ്പെടുത്തണം. താമസ വീസയുള്ളവര്‍ക്ക് സ്മാര്‍ട് ഗേറ്റ് വഴി സുരക്ഷാ പരിശോധന…

    Read More »
  • Kerala

    മറ്റ് വണ്ടികൾക്കായി പുതുക്കാട് സ്റ്റേഷനില്‍ ട്രെയിനുകൾ പിടിച്ചിടുന്നത് പതിവാകുന്നു

    പുതുക്കാട്:വന്ദേഭാരത് ഉൾപ്പടെയുള്ള മറ്റ് വണ്ടികൾക്കായി പുതുക്കാട് സ്റ്റേഷനില്‍ ട്രെയിനുകൾ പിടിച്ചിടുന്നത് പതിവാകുന്നു. ദീര്‍ഘദൂര ട്രെയിനുകളെ കടത്തിവിടാൻ രാവിലെയും ഉച്ചയ്ക്കുമായി മറ്റ് ട്രെയിനുകള്‍ പിടിച്ചിടുമ്ബോള്‍ വിദ്യാര്‍ത്ഥികളും സ്ഥിരം യാത്രക്കാരും ഉള്‍പ്പടെ പ്രതിസന്ധിയിലാകുകയാണ്. തൃശൂരില്‍ നിന്നും എറണാകുളത്തേക്കുള്ളവരും, എറണാകുളത്ത് നിന്നും തൃശൂരിലേക്കുള്ളവരുമാണ് പ്രധാനമായും ബുദ്ധിമുട്ടനുഭവിക്കുന്നത്. പലരും ഏറെ വൈകിയാണ് ലക്ഷ്യസ്ഥാനത്തെത്തുന്നത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നവര്‍ അര മണിക്കൂറോളം ട്രെയിനില്‍ കുടുങ്ങുകയാണ്. വന്ദേഭാരത് എക്‌സ്പ്രസിനു വേണ്ടിയും, നാഗര്‍കോവില്‍ മംഗലാപുരം പരശുറാം എക്‌സ്പ്രസ്, ശബരി എക്‌സ്പ്രസ്,കേരള എന്നിവ കടത്തിവിടുന്നതിനായാണ് പ്രധാനമായും ട്രെയിനുകൾ ഇവിടെ പിടിച്ചിടുന്നത്. ആലപ്പുഴ – കണ്ണൂര്‍ എക്‌സ്പ്രസ് പിടിച്ചിടുന്നത് ന്യൂഡല്‍ഹി കേരള എക്‌സ്പ്രസിനായാണ്. ചില സമയങ്ങളില്‍ ഒന്നില്‍ കൂടുതല്‍ ട്രെയിനുകളെ കടത്തിവിടാനും പിടിച്ചിടല്‍ തുടരാറുണ്ട്. ഇരു ദിശകളിലേക്കുമുള്ള ലൂപ്പ് ലൈനുകള്‍ പുതുക്കാട് ലഭ്യമായതിനാലാണ് ട്രെയിനുകള്‍ ഇവിടെ പിടിച്ചിടാൻ കാരണം.

    Read More »
  • Kerala

    അടുത്തയാഴ്ചയോടെ കേരളത്തിൽ കാലവർഷം ശക്തിപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

    തിരുവനന്തപുരം:സംസ്ഥാനത്ത് ദുര്‍ബലമായ തെക്കുപടിഞ്ഞാറൻ കാലവര്‍ഷം അടുത്തയാഴ്ചയോടെ ശക്തിപ്പെടാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒഡിഷ – പശ്ചിമ ബംഗാള്‍ തീരത്തിനു സമീപം ന്യൂനമര്‍ദ്ദം രൂപപ്പെട്ടിട്ടുണ്ടെന്നും ഇതിനാല്‍ വരും ദിവസങ്ങളില്‍ കേരളത്തില്‍ കാലവര്‍ഷം ശക്തമായേക്കും എന്നാണ് റിപ്പോർട്ട്.ഇതിന്റെ ഭാഗമായി വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

    Read More »
Back to top button
error: