Month: June 2023
-
India
16 കാരിക്ക് ലൈംഗിക ബന്ധത്തിന്റെ കാര്യത്തില്‍ സ്വന്തമായി തീരുമാനങ്ങള്‍ എടുക്കാൻ കഴിവുണ്ട്;യുവാവിനെതിരെയുള്ള പോകസോ കേസ് റദ്ദാക്കി മേഘാലയ ഹൈക്കോടതി
ഷില്ലോങ്:ലൈംഗിക ബന്ധത്തിന്റെ കാര്യത്തില്‍ 16 കാരിക്ക് സ്വന്തമായി തീരുമാനങ്ങള്‍ എടുക്കാൻ കഴിവുണ്ടെന്ന് നിരീക്ഷിച്ച് മേഘാലയ ഹൈക്കോടതി കാമുകനെതിരെയുള്ള പോക്സോ കേസ് റദ്ദാക്കി. പെണ്‍കുട്ടിയുടെ പ്രായപരിധിയിലുള്ളവരുടെ ശാരീരികവും മാനസികവുമായ വികാസം കണക്കിലെടുക്കുമ്ബോള്‍, ലൈംഗികബന്ധത്തെക്കുറിച്ച് തീരുമാനങ്ങള്‍ എടുക്കാൻ ഹരജിക്കാരനും പെണ്‍കുട്ടിക്കും കഴിവുണ്ടെന്ന് അനുമാനിക്കാമെന്ന് ജസ്റ്റിസ് ഡബ്ല്യു ഡീങ്‌ദോ വിധിയില്‍ പറഞ്ഞു. സിആര്‍പിസി 164-ാം വകുപ്പ് പ്രകാരമുള്ള മൊഴിയിലും കോടതിയില്‍ നല്‍കിയ മൊഴിയിലും തന്റെ കാമുകനാണെന്ന് പെണ്‍കുട്ടി തന്നെ വ്യക്തമായി വെളിപ്പെടുത്തിയതിനാല്‍ വിഷയം ലൈംഗികാതിക്രമമായി കാണാൻ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.
Read More » -
Kerala
റാന്നിയിൽ യുവതിയെ വീട്ടില്‍ക്കയറി വെട്ടിക്കൊന്ന സംഭവത്തില്‍ പ്രതി അതുല്‍ സത്യൻ പിടിയിൽ എന്ന് സൂചന
പത്തനംതിട്ട: റാന്നി കീക്കൊഴൂരില്‍ യുവതിയെ വീട്ടില്‍ക്കയറി വെട്ടിക്കൊന്ന സംഭവത്തില്‍ പ്രതി അതുല്‍ സത്യൻ പിടിയില്‍. ഞായറാഴ്ച രാവിലെയാണ് ഇയാളെ പിടികൂടിയതെന്നാണ് സൂചന.ഇതുസംബന്ധിച്ച കൂടുതല്‍വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. അതേസമയം, പ്രതിക്ക് പരിക്കുള്ളതിനാല്‍ ഇയാളെ ആശുപത്രിയിലേക്ക് മാറ്റുമെന്നും വിവരങ്ങളുണ്ട്. ശനിയാഴ്ച രാത്രി 9-ഓടെയാണ് റാന്നി കീക്കൊഴൂര്‍ സ്വദേശി രജിതമോളെ(27) അതുല്‍ സത്യൻ വീട്ടില്‍ക്കയറി വെട്ടിക്കൊന്നത്. പ്രതിയുടെ ആക്രമണത്തില്‍ രജിതയുടെ അച്ഛൻ വി.എ.രാജു(60) അമ്മ ഗീത(51) സഹോദരി(18) എന്നിവര്‍ക്കും വെട്ടേറ്റിരുന്നു. ഇവരെ റാന്നി താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വര്‍ഷങ്ങള്‍ക്ക് മുൻപ് പ്രവാസിയുവാവിനെയാണ് രജിത വിവാഹം കഴിച്ചത്. ഇതിനിടെയാണ് അതുല്‍ സത്യനുമായി അടുപ്പത്തിലായത്..ഇരുവരും നിയമപരമായി വിവാഹം കഴിച്ചിട്ടില്ലെങ്കിലും വര്‍ഷങ്ങളായി ഒരുമിച്ചായിരുന്നു താമസം. ഇവര്‍ക്ക് നാലും രണ്ടും വയസ്സുള്ള മക്കളുമുണ്ട്. ക്രിമിനല്‍ പശ്ചാത്തലമുള്ള അതുലിന്റെ ശാരീരിക-മാനസിക പീഡനം സഹിക്കവയ്യാതെയാണ് രജിത അടുത്തിടെ സ്വന്തം വീട്ടിലേക്ക് താമസം മാറിയത്. അതുലിന്റെ ഉപദ്രവം കാരണം യുവതിയുടെ മാതാപിതാക്കള്‍ തന്നെയാണ് ഇവരെ സ്വന്തം…
Read More » -
India
വളര്‍ത്തുനായയെ പിടിച്ച പുലിയെ വിഷംകൊടുത്തു കൊന്ന തോട്ടം തൊഴിലാളി അറസ്റ്റിൽ
ബെംഗളൂരു: വളര്‍ത്തുനായയെ പിടിച്ച പുലിയെ വിഷംകൊടുത്തു കൊന്ന തോട്ടം തൊഴിലാളി അറസ്റ്റില്‍.മല്ലയ്യനപുര സ്വദേശി രമേഷാണ് വനംവകുപ്പിന്റെ പിടിയിലായത്. കഴിഞ്ഞദിവസമാണ് മൂന്നുവയസ്സുള്ള പെണ്‍പുലിയുടെ ജഡം കണ്ടത്. വിഷം ഉള്ളില്‍ ചെന്നാണ് പുലി ചത്തതെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയിരുന്നു. ബന്ദിപ്പുര്‍ വനമേഖലയുടെ സമീപഗ്രാമമായ കൂതനൂരുവിലെ സ്വകാര്യ തോട്ടത്തിലാണ് പുലിയുടെ ജഡം കണ്ടെത്തിയത്. ദിവസങ്ങള്‍ക്ക് മുൻപ് ഇയാളുടെ വളര്‍ത്തുനായയെ പുലി പിടിച്ചത്. മനംനൊന്ത രമേഷ് നായയുടെ പാതി ഭക്ഷിച്ച നിലയിലുള്ള ജഡത്തിൽ കീടനാശിനി തളിക്കുകയായിരുന്നു.പിറ്റേദിവസം വീണ്ടുമെത്തിയ പുലി നായയുടെ ബാക്കി അവശിഷ്ടങ്ങൾ ഭക്ഷിക്കുകയും തുടർന്ന് ചാകുകയുമായിരുന്നു.
Read More » -
India
വീണ്ടും സിഗ്നൽ പിഴവ്; പശ്ചിമ ബംഗാളിൽ ഗുഡ്സ് ട്രെയിനുകള്‍ തമ്മിൽ കൂട്ടിയിടിച്ച് ലോക്കോ പൈലറ്റുമാർക്ക് ഗുരുതര പരിക്ക്
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ബങ്കുരയില്‍ രണ്ട് ഗുഡ്സ് ട്രെയിനുകള്‍ കൂട്ടിയിടിച്ചു. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടം. ഒണ്ട റെയില്‍വേ സ്റ്റേഷനു സമീപമാണ് അപകടമുണ്ടായത്. 12 ബോഗികള്‍ പാളം തെറ്റി.സംഭവത്തിൽ ഇരു ട്രെയിനിലെയും ലോക്കോ പൈലറ്റുമാർക്ക് ഗുരുതരമായി പരിക്കേറ്റു ഒരു ഗുഡ്സ് ട്രെയിൻ മെയിൻ ലൈനിനു പകരം ലൂപ്പ് ലൈനില്‍ പ്രവേശിച്ചതാണ് അപകട കാരണം. ട്രെയിൻ ലൂപ്പ് ട്രാക്കിലേക്ക് കടന്നപ്പോള്‍ ഈ ട്രാക്കിലുണ്ടായിരുന്ന മറ്റൊരു ചരക്കു വണ്ടിയില്‍ ഇടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്നു ഖരഗ്പുര്‍- ബങ്കുര- ആദ്ര പാതയില്‍ ട്രെയിൻ ഗതാഗതം നിര്‍ത്തിവച്ചു.
Read More » -
Kerala
ഇന്‍സ്റ്റഗ്രാം താരവും നൃത്ത അധ്യാപികയുമായ യുവതി വിഷം കഴിച്ച് മരിച്ചു
തൃശൂർ:ഇന്‍സ്റ്റഗ്രാം താരവും നൃത്ത അധ്യാപികയുമായ യുവതി വിഷം കഴിച്ച് മരിച്ചു.ചാപ്പാറ സ്വദേശിനി കൃഷ്ണപ്രിയ (32) ആണ് മരിച്ചത്. കിടപ്പുമുറിയില്‍ അവശനിലയില്‍ കണ്ടെത്തിയ കൃഷ്ണപ്രിയ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരിച്ചത്. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് ജീവനൊടുക്കിയതാകാമെന്നാണ് പ്രാഥമിക നിഗമനം. രണ്ട് ദിവസം മുന്‍പാണ് യുവതിയെ വിഷം അകത്ത് ചെന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശമായതിന് പിന്നാലെ ശനിയാഴ്ച രാവിലെ മരിക്കുകയായിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെ നൃത്ത വീഡിയോകള്‍ ചെയ്താണ് കൃഷ്ണപ്രിയ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയത്.
Read More » -
Kerala
നാഗമ്മ എന്ന കേരളത്തിലെ ലഹരിയുടെ മൊത്തവ്യാപാരി
ആലപ്പുഴ:എം.ഡി.എം.എ. യുമായി കഴിഞ്ഞ ദിവസം പിടിയിലായ യുവതി കേരളത്തിലെ ലഹരിയുടെ മൊത്തവ്യാപാരിയെന്ന് പോലീസ്. തൃശ്ശൂര്‍ വടക്കാഞ്ചേരി തലപ്പള്ളി വീട്ടില്‍ നാഗമ്മ (24) ആണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. എറണാകുളം കുമ്ബളം ടോള്‍പ്ലാസയ്ക്കുസമീപം വാടകയ്ക്കുതാമസിക്കുന്ന കൊല്ലം കൊട്ടിയം വയലില്‍പുത്തൻവീട്ടില്‍ ആഷിര്‍ (35) എന്ന യുവാവും ഇവർക്കൊപ്പം പിടിയിലായിരുന്നു. ബെംഗളൂരുവില്‍ നിന്നും മറ്റും എം.ഡി.എം.എ. മൊത്തത്തില്‍ കൊണ്ടുവന്ന് കേരളത്തിലെ വില്‍പ്പനക്കാര്‍ക്കു വിതരണം ചെയ്യുന്നയാളാണ് നാഗമ്മ എന്ന 24 കാരി.വില്‍പ്പനക്കാര്‍ക്കു വിതരണം ചെയ്യുന്നതിനായി കാറിൽ കൊണ്ടുവരികയായിരുന്ന എംഡിഎംഎയും ഇവരില്‍ നിന്നും പിടികൂടിയിട്ടുണ്ട്. ഇവര്‍ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു. സൈബര്‍സെല്ലിന്റെ സഹായത്തോടെ ഏതാനും ദിവസങ്ങളായി നാഗമ്മയുടെ നീക്കങ്ങള്‍ പോലീസ് നിരീക്ഷിച്ചുവരുകയായിരുന്നു.വീടിന്റെ പരിസരത്തുള്ളവരോട് സിനിമാനിര്‍മാണമേഖലയിലാണ് ജോലി എന്നാണ് ഇവർ പറഞ്ഞിട്ടുള്ളത്.സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.
Read More » -
Kerala
ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാര്‍ഡിനെ മർദ്ദിച്ച ബസ് ജീവനക്കാര്‍ അറസ്റ്റിൽ
കോഴിക്കോട്: ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാര്‍ഡിനെ മർദ്ദിച്ച ബസ് ജീവനക്കാര്‍ അറസ്റ്റില്‍. കോഴിക്കോട് നടുവണ്ണൂരില്‍ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. കുറ്റ്യാടി കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന അജ്‍വ ബസിലെ ജീവനക്കാരാണ് പോലീസ് പിടിയിലായത്. ബസ് സ്റ്റാന്‍റിനുള്ളില്‍ കയറ്റാതെ ഗതാഗത തടസമുണ്ടാക്കുന്ന തരത്തില്‍ റോഡില്‍ നിര്‍ത്തിയത് ചോദ്യം ചെയ്തതിനാണ് ഹോം ഗാര്‍ഡിനെ ബസ് ജീവനക്കാര്‍ മര്‍ദിച്ചത്. പിന്നീട് നാട്ടുകാര്‍ ഇടപെട്ട് ബസ് ജീവനക്കാരെ പിടിച്ചു മാറ്റുകയായിരുന്നു. ഹോം ഗാര്‍ഡായ പറമ്ബിന്‍മുകള്‍ സ്വദേശി സുധാകരന്‍റെ പരാതിയിലാണ് ബസ് ജീവനക്കാര്‍ക്കെതിരെ കേസെടുത്തത്. പെരുവണ്ണാമൂഴി സ്വദേശി ടി റിജില്‍,പേരാമ്ബ്ര സ്വദേശി തിരുവോത്ത് പി എം അര്‍ജുന്‍,കുറ്റ്യാടി സ്വദേശി ഉണ്ണികൃഷ്ണന്‍, കാവിലും പാറ സ്വദേശി സോനു വിജയന്‍,ചക്കിട്ടപാറ സ്വദേശി അഭിജിത് കക്കുടുമ്ബില്‍ എന്നിവരെയാണ് സംഭവത്തിൽ പോലീസ് ബാലുശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. നടുവണ്ണൂര്‍ ടൗണില്‍ ബസ് സ്റ്റാന്‍റിനുള്ളില്‍ കയറ്റിയേ നിര്‍ത്താന്‍ പാടുള്ളൂവെന്ന് കര്‍ശന നിര്‍ദേശമുണ്ടെങ്കിലും പല ബസ് ജീവനക്കാരും ഇത് പാലിക്കുന്നില്ലെന്നാണ് ആക്ഷേപം.
Read More » -
Kerala
മയക്കുമരുന്നുമായി യുവതി ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റിൽ
കാലടി: മയക്കുമരുന്നുമായി യുവതി ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍. നെടുവന്നൂര്‍ പെരുമ്ബാട്ട് വീട്ടില്‍ മുഹമ്മദ് ഷിഹാബുദ്ദീൻ (28), കോട്ടായി അൻഡേത്ത് വീട്ടില്‍ അഖില്‍ (24), എൻ.എ.ഡി.നൊച്ചിമ ചേനക്കര വീട്ടില്‍ ഫൈസല്‍ (35), ചൊവ്വര പട്ടൂര്‍കുന്ന് തച്ചപ്പിള്ളി വീട്ടില്‍ അനഘ (18) എന്നിവരെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് പോലീസ് സംഘം പട്രോളിംഗ് നടത്തുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്. ശ്രീമൂലനഗരം കല്ലുംകൂട്ടം ഭാഗത്ത് സംശായാസ്പദമായ രീതിയില്‍ രണ്ടു കാറുകള്‍ നിര്‍ത്തിയിട്ടിരിക്കുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. കാറിന്‍റെ ഡാഷ് ബോര്‍ഡില്‍ നിന്നും 8.10 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. കഴിഞ്ഞ ദിവസം റൂറല്‍ ജില്ലയില്‍ നിന്നും രണ്ടേമുക്കാല്‍ക്കിലോ കഞ്ചാവ്, 22 എല്‍എസ്ഡി സ്റ്റാമ്ബ്, 40 ഗ്രാമോളം രാസലഹരി എന്നിവയും പിടികൂടിയിരുന്നു.
Read More » -
India
ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കളിൽ നിന്നും അധികത്തുക;ആക്സിസ് ബാങ്കിന് 30 ലക്ഷം രൂപ പിഴ ചുമത്തി ആര്‍ബിഐ
ന്യൂഡൽഹി: ബാങ്ക് വ്യവസ്ഥകള്‍ പാലിക്കാത്തതിനാല്‍ ആക്സിസ് ബാങ്കിന് 30 ലക്ഷം രൂപ പിഴ ചുമത്തി ആര്‍ബിഐ. ആര്‍ബിഐ നടത്തിയ പരിശോധനയില്‍, മൂന്നാം കക്ഷി പ്ലാറ്റ്‌ഫോമുകള്‍ വഴി ഉപഭോക്താക്കള്‍ നിശ്ചിത തീയതിക്കകം കുടിശ്ശിക അടച്ചിട്ടുണ്ടെങ്കിലും ക്രെഡിറ്റ് കാര്‍ഡ് കുടിശ്ശിക എന്ന കണക്കിൽ ബാങ്ക് ചില അക്കൗണ്ടുകളില്‍ നിന്നും കൂടുതൽ പിഴ ഈടാക്കിയതായി കണ്ടെത്തിയിരുന്നു.തുടര്‍ന്ന് 30 ലക്ഷം രൂപ പിഴ ചുമത്തുകയായിരുന്നു. ആര്‍ബിഐ നോട്ടീസിനുള്ള ബാങ്കിന്റെ രേഖാമൂലമുള്ള മറുപടിയും വ്യക്തിപരമായ ഹിയറിംഗിനിടെ നല്‍കിയ മറുപടിയും പരിഗണിച്ചതിന് ശേഷമായിരുന്നു പിഴ ചുമത്തിയത്.
Read More » -
Crime
റാന്നിയിൽ യുവതിയെ വെട്ടിക്കൊന്നത് കാപ്പാ കേസില്‍ ഉള്‍പ്പെട്ട പ്രതി; തിരച്ചിൽ ഊർജ്ജിതം
റാന്നി: ഇന്നലെ രാത്രിയിൽ റാന്നി കീക്കൊഴൂരിൽ യുവതിയെ വീട്ടിൽ കയറി വെട്ടിക്കൊന്നത് കാപ്പാ കേസില്‍ ഉള്‍പ്പെട്ട പ്രതി. കീക്കൊഴൂര്‍ പുള്ളിക്കാട്ടില്‍പ്പടി മലര്‍വാടി ഓര്‍ത്തഡോക്സ് പള്ളിക്കുസമീപം ഇരട്ടപ്പനയ്ക്കല്‍ രജിതമോള്‍ (27) ആണ് മരിച്ചത്.രജിതയ്ക്കൊപ്പം കഴിഞ്ഞിരുന്ന റാന്നി ബ്ലോക്കുപടി വടക്കേടത്ത് അതുല്‍ സത്യനാണ് ശനിയാഴ്ച രാത്രി 9-മണിയോടെ ആക്രമണം നടത്തിയത്. കാപ്പാ കേസില്‍ ഉള്‍പ്പെട്ട അതുല്‍ സത്യൻ കൊലപാതകം, കഞ്ചാവുകടത്തല്‍ ഉള്‍പ്പെടെയുള്ളവയില്‍ പ്രതിയാണ്. ഇരുവരും തമ്മില്‍ നിയമപരമായി വിവാഹം കഴിച്ചിട്ടില്ലെങ്കിലും ഒന്നിച്ചായിരുന്നു താമസിച്ചിരുന്നത്.കുറച്ചുനാളായി പിണങ്ങിക്കഴിയുന്നതിനാല്‍ രജിതമോള്‍ അവരുടെ വീട്ടിലാണ് താമസം.ശനിയാഴ്ച രജിതമോള്‍ അതുലിനെതിരേ റാന്നി പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനുള്ള പ്രതികാരമാകാമെന്ന് പോലീസ് പറയുന്നു.വാളുമായി വീട്ടിലേക്ക് ഓടിക്കയറിയ ഇയാള്‍ രജിതമോളെ വെട്ടിവീഴ്ത്തുകയായിരുന്നു. തലയ്ക്കും കഴുത്തിനുമാണ് വെട്ടേറ്റത്. തടസ്സംപിടിക്കുന്നതിനിടയില്‍ രജിതയുടെ അച്ഛൻ വി.എ.രാജു(60), അമ്മ ഗീത(51), സഹോദരി അമൃത(18) എന്നിവര്‍ക്കും വെട്ടേറ്റു. ഇതില്‍ രാജുവിന്റെ നില ഗുരുതരമാണ്. ഇവരെ റാന്നി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.രാജുവിന് അടിയന്തരശസ്ത്രക്രിയ നടത്തി. ആക്രമണസമയത്ത് ഇരുവരുടെയും മക്കളായ ഭദ്രി(4), ദര്‍ശിത്(2) എന്നിവര്‍…
Read More »