പുനലൂർ: കൊല്ലം – ചെങ്കോട്ട റയിൽവേ ലൈനിൽ തെൻമലയ്ക്കും പുനലൂരിനും ഇടയിലായി ഇടമൺ എന്നൊരു സ്റ്റേഷനുണ്ട്.പണ്ട് നിരവധി എക്സ്‌പ്രസ് ട്രെയിനുകളുൾപ്പടെ യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്ത സ്റ്റേഷനാണ്.ഇന്ന് കൊല്ലം-ചെങ് കോട്ട പാസഞ്ചര്‍ ട്രെയിനു മാത്രമാണ് ഇവിടെ സ്റ്റോപ്പുള്ളത്.അതിനാൽതന്നെ അവഗണയുടെ പാതയിലാണ് ഇന്ന് ഈ സ്‌റ്റേഷൻ.
കാടുമൂടിയ ഇടമണ്‍ റെയില്‍വെ സ്റ്റേഷൻ യാത്രക്കാര്‍ക്കും പരിസരവാസികൾക്കും ഒരേപോലെ ഭീഷണിയാകുകയാണ്.മുള്‍ച്ചെടി കളടക്കം പടര്‍ന്നു പന്തലിച്ചു കിടക്കുന്നത് കാരണം പ്ലാറ്റ്ഫോമിലൂടെ നടന്നുപോകാൻ പോലും യാത്രക്കാര്‍ ഭയക്കുന്നു.പാമ്പ് അടക്കം ഇഴജന്തുക്കളുടേയും നായ്ക്കളുടേയും മറ്റ് കാട്ടുജീവികളുടേയും ആവാസ കേന്ദ്രമാണ് ഇവിടം.
എക്സ്പ്രസ് ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് ഇല്ലാത്തതിനാല്‍ യാത്രക്കാരുടെ എണ്ണം കുറഞ്ഞതാണ് സ്റ്റേഷൻ അവഗണിക്കപ്പെടാനുള്ള പ്രധാന കാരണം. കൊല്ലം-ചെങ്കോട്ട പാസഞ്ചര്‍ ട്രെയിനിന് മാത്രമാണ് ഇപ്പോളിവിടെ സ്റ്റോപ്പുള്ളത്.അതിനാൽതന്നെ സ്റ്റേഷൻ പരിസരം വൃത്തിയായി സൂക്ഷിക്കുന്നതിന് അധികൃതര്‍ ശ്രദ്ധിക്കുന്നുമീല്ല.അടുത്തിടെ റെയില്‍വെ ഉന്നത ഉദ്യോഗസ്ഥര്‍ അടക്കം സ്റ്റേഷൻ സന്ദര്‍ശിച്ചിട്ടും പരിസരത്തെ കാട് നീക്കം ചെയ്യാൻ തയാറായിട്ടില്ല.