തിരുവനന്തപുരം: കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരനെ ഇന്നത്തെ നിലയില്‍ എത്തിച്ചത് കോണ്‍ഗ്രസുകാര്‍ തന്നെ എന്ന ആരോപണവുമായി സിപിഎം നേതാവ് എ.കെ. ബാലന്‍. മോന്‍സണ്‍ കേസുമായി ബന്ധപ്പെട്ട് ഒരു ഗൂഢാലോചനയും സി.പി.എം. നടത്തിയിട്ടില്ലെന്നും സുധാകരനെതിരേ കേസ് കൊടുത്തവരൊക്കെ കോണ്‍ഗ്രസുകാരാണെന്നും എ.കെ. ബാലന്‍ ആരോപിച്ചു.
കോണ്‍ഗ്രസിനകത്തെ ഗ്രൂപ്പ് പോരിന്റെ ഭാഗമാണ് സുധാകരനെതിരേ നടക്കുന്ന കേസുകള്‍. ബ്ലോക്ക് പ്രസിഡന്റുമാരുടെ പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കങ്ങളാണ് പിന്നില്‍. എ ഗ്രൂപ്പും ഐ ഗ്രൂപ്പും ഉണ്ടായിരുന്ന കോണ്‍ഗ്രസില്‍ ഇപ്പോള്‍ അഞ്ചോളം ഗ്രൂപ്പുകള്‍ എന്നതാണ് സ്ഥിതി. അതില്‍ പലര്‍ക്കും പലരേയും വെട്ടണമെന്നാണ് അഗ്രഹം. മാത്രമല്ല, അടുത്തതവണ അധികാരത്തില്‍ എത്തിയാല്‍ ആര് നയിക്കും എന്ന ചോദ്യം കൂടി ഉയര്‍ന്നു വരുന്നു. അതിനുള്ള മുന്നൊരുക്കങ്ങളാണ് ഇപ്പോള്‍ കോണ്‍ഗ്രസില്‍ നടക്കുന്ന പ്രശ്‌നങ്ങള്‍ എന്നാണ് എ.കെ. ബാലന്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നത്.
ഒരാള്‍ മുന്നില്‍ വരുമ്പോള്‍ ബാക്കിയുള്ളവരെല്ലാം പിന്നില്‍ നിന്ന് വലിക്കുന്നതിനും അപവാദപ്രചാരണം നടത്തുന്നതിനും ഓരോ ഗ്രൂപ്പും മത്സരമാണ്. അതുകൊണ്ടാണ് സുധാകരനെ കുറിച്ച് പലകപൊട്ടിയ മരണക്കിണറ്റിലെ സൈക്കിള്‍ അഭ്യാസി എന്ന് വിളിച്ചത് – വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.
മോന്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട പുരാവസ്തു തട്ടിപ്പുകേസില്‍ കെ. സുധാകരന്റെ അറസ്റ്റ് ചെയ്തതിന് പിന്നാലെ സംസ്ഥാനത്തിന് പല ഭാഗത്തും കോണ്‍ഗ്രസ് പ്രവര്‍ത്തരുടെ പ്രതിഷേധങ്ങള്‍ അരങ്ങേറിയിരുന്നുവെങ്കിലും ആദ്യ മണിക്കൂറില്‍ കോണ്‍ഗ്രസ് നേതാക്കളുടെ ഭാഗത്ത് നിന്നുണ്ടായ വലിയ നിശ്ശബ്ദത സി.പി.എം. ആയുധമാക്കിയിരിക്കുകയാണ്. ഈ നിശ്ശബ്ദത കോണ്‍ഗ്രസിനകത്തെ പ്രശ്‌നങ്ങളെത്തുടര്‍ന്നാണെന്ന് സിപിഎം ആരോപിക്കുന്നത്.